Category: World

കരുതിവച്ച ഭക്ഷണ സാധനങ്ങളും പണവും തീരുന്നു; കേന്ദ്ര സര്‍ക്കാരിനോട് സഹായം തേടി മലയാളികള്‍…

നിയന്ത്രിക്കാനാവാത്ത വിധം കോവിഡ് 19 ഇറ്റലിയില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. കോവിഡിനെ തടയാന്‍ ഇറ്റലിയില്‍ അടച്ചുപൂട്ടല്‍ രണ്ടാഴ്ചയാകുന്നു. എല്ലാവരും വീട്ടില്‍നിന്ന് പുറത്തിറങ്ങാനാകാതെ കഴിയുകയാണ്. കരുതിവച്ച ഭക്ഷണസാധനങ്ങളും കയ്യിലെ കാശും തീരുമോയെന്ന ആശങ്കയിലാണ് മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍. നിയന്ത്രണങ്ങള്‍ പാലിച്ചു വീട്ടിനകത്തു കഴിയുന്ന ഇവര്‍ ഇനിയെന്തെന്ന ചോദ്യത്തിനു മുന്നില്‍...

ഗര്‍ഭിണിയായ മലയാളി നഴ്‌സിന് കൊറോണ ബാധ; കുഞ്ഞിനെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുക്കും; ഭര്‍ത്താവിനും മക്കള്‍ക്കും വൈറസ് ബാധ…

ലോകമെങ്ങും കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ വിവിധ കോണുകളില്‍നിന്ന് വ്യത്യസ്ത വാര്‍ത്തകള്‍ പുറത്തുവരുന്നു. യുകെയില്‍ കൊവിഡ് 19 വൈറസ് ബാധിതരെ ശുശ്രൂഷിച്ച മലയാളി നഴ്‌സിന് വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ലണ്ടനില്‍ താമസമാക്കിയ മലയാളി നഴ്‌സിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവിനും മറ്റ് രണ്ടു മക്കള്‍ക്കും...

കൊറോണ വ്യാപിക്കുന്നതിനിടെ ഭൂകമ്പം; ജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങി…

ലോകമെങ്ങും കോവിഡ്–19 ഭീതിയില്‍ ക്വാറന്റീന്‍ നിര്‍ദേശം പാലിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ക്രൊയേഷ്യയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പരുക്കേറ്റ ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്. മറ്റൊരു കുട്ടിക്കും പരുക്കേറ്റു. ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്നു വീണാണ് ഇവര്‍ക്കു...

കൊറോണയ്ക്കിടെയില്‍ യുഎഇയ്ക്ക് ഒരു സന്തോഷ വാര്‍ത്ത

ദുബായ്: ലോകമെങ്ങും കോവിഡ് 19 ഭീതി പ്രചരിക്കുന്ന വേളയില്‍ ഒരു വേറിട്ട റിപ്പോര്‍ട്ട് പുറത്തുവരുന്നു. ആരും അറിയാതെ ലോക സന്തോഷ ദിനമായ മാര്‍ച്ച് 20 കടന്നു പോയി. ഈ ദിനത്തില്‍ യുഎഇയ്ക്ക് സന്തോഷിക്കാന്‍ ഒരു നല്ല വാര്‍ത്തയുണ്ടായിരുന്നു. ലോക സന്തോഷ സൂചികയില്‍ അറബ് മേഖലയില്‍...

കൊറോണയ്ക്ക് മലേറിയയുടെ മരുന്ന്; പിന്തുണയുമായി ട്രംപ്…

വാഷിങ്ടന്‍: കൊറോണ ചികിത്സയ്ക്കായി മലേറിയയ്ക്കുള്ള മരുന്ന് ഉപകരിക്കുമെന്ന വാദത്തെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ശനിയാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ട്രംപ് വീണ്ടും മലേറിയ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിനെ പിന്തുണച്ചത്. കുറച്ചു ദിവസങ്ങളായി മരുന്നുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന...

മലേഷ്യയിൽ കുടുങ്ങി 400 ഓളം മലയാളികൾ

മലേഷ്യയിലെ ക്വാലാലംപൂർ എയർപോർട്ടിൽ കുടുങ്ങി 400 ഓളം മലയാളികൾ. വൈകുന്നേരത്തിനകം എയർപോർട്ടിൽ നിന്ന് പുറത്തു പോകാൻ അധികൃതർ നിർദേശം നൽകി. എന്നാൽ, എംബസിയിൽ നിന്നും ഇതുവരെയാരും സമീപിച്ചില്ലെന്ന് യാത്രക്കാർ. 5 മണിക്ക് ശേഷം എയർപോർട്ടിൽ നിന്ന് പുറത്താക്കുമെന്ന് അധികൃതർ അറിയിച്ചതായും യാത്രക്കാർ പറയുന്നു. ഇതിനോടകം ഇന്ത്യൻ...

കൊറോണ; വൈറ്റ് ഹൗസിലും എത്തി; ഉദ്യോഗസ്ഥനു രോഗം സ്ഥിരീകരിച്ചു, യുഎസില്‍ 230 പേര്‍ മരിച്ചു

വാഷിങ്ടന്‍: വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. എന്നാല്‍ രോഗ ബാധിതനായ ആള്‍ പ്രസിഡന്റ് ട്രംപുമായോ, വൈസ് പ്രസിഡന്റുമായോ ഇടപഴകിയിട്ടില്ല. യുഎസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കൊറോണ ഭീതി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്...

കൊറോണ: ലോകത്തിന് ആശ്വാസമേകുന്ന വാര്‍ത്ത റഷ്യയില്‍നിന്ന് പുറത്തുവരുന്നു.

ലോകമെങ്ങും കൊറോണ ഭീതിയില്‍ അകപ്പെട്ടിരിക്കേ ഒരു ആശ്വാസ വാര്‍ത്ത പുറത്തുവരുന്നു. കോവിഡ് രോഗബാധയുണ്ടാക്കുന്ന നോവല്‍ കൊറോണ വൈറസിന്റെ ജനിതക ഘടന പൂര്‍ണമായി ഡികോഡ് ചെയ്‌തെടുത്തതായി റഷ്യന്‍ ശാസ്ത്രജ്ഞര്‍ അറിയിച്ചു.. സ്‌മോറോഡിന്‍സ്‌റ്റേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്‌ലുവന്‍സയിലെ ശാസ്ത്രജ്ഞരാണ് ആദ്യമായി ഇതു സാധ്യമാക്കിയതെന്ന് റഷ്യന്‍ ആരോഗ്യ...

Most Popular