Category: PRAVASI

ഒടുവിൽ യു.കെ. നയം മാറ്റി; രണ്ടു ഡോസ് വാക്സീനെടുത്തവർക്ക് തിങ്കളാഴ്ച മുതൽ ക്വാറൻറീൻ വേണ്ട

കൊവിഡ് വാക്സിനേഷൻ സംബന്ധിച്ച ഇന്ത്യയുടെ ആവശ്യത്തിനു യുകെവഴങ്ങി. രണ്ടു ഡോസ് വാക്സീനെടുത്തവർക്ക് തിങ്കളാഴ്ച മുതൽ ക്വാറൻറീൻ വേണ്ട എന്ന് യുകെ അറിയിച്ചു. ഇന്ത്യ ഉൾപ്പടെ 37 രാജ്യങ്ങളിലെ വാക്സിനേഷൻ കൂടി യുകെ അംഗീകരിക്കുകയായിരുന്നു. കൊവിഷീൽഡ് ഉൾപ്പടെയുള്ള, യുകെ അംഗീകരിച്ച വാക്സീൻ...

ലണ്ടൻ – കൊച്ചി വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം

നെടുമ്പാശേരി : എയർ ഇന്ത്യയുടെ ലണ്ടൻ – കൊച്ചി വിമാനത്തിൽ മലയാളി യുവതിക്കു സുഖപ്രസവം. യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലാക്കാൻ വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കു തിരിച്ചുവിട്ടതിനെ തുടർന്ന് 6 മണിക്കൂർ വൈകിയാണു കൊച്ചിയിലെത്തിയത്. പത്തനംതിട്ട സ്വദേശിനിയായ മരിയ ഫിലിപ്പും ആൺകുഞ്ഞും ഫ്രാങ്ക്‌ഫർട്ടിലെ ആശുപത്രിയിൽ. ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്നു...

മോദി വാഷിങ്ടണില്‍; കമലാ ഹാരിസുമായും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായും ആദ്യദിനം കൂടിക്കാഴ്ച

വാഷിങ്ടണ്‍: ത്രിദിന അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തി. ബുധനാഴ്ച ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വിമാനം ഇറങ്ങിയ മോദിയെ സ്വീകരിക്കാന്‍ ഇന്ത്യന്‍ അമേരിക്കക്കാരുടെ വലിയസംഘം കാത്തുനിന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച, ക്വാഡ് ഉച്ചകോടി, ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയെ അഭിസംബോധന...

പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് പാഴാക്കരുത്

ദുബായ് :കാലാവസ്ഥ മാറുന്ന സാഹചര്യത്തിൽ പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചു. കോവിഡ് വാക്സീൻ സ്വീകരിച്ചുവെന്നു കരുതി ഫ്ലൂ വാക്സീൻ ഒഴിവാക്കരുത്. ആരോഗ്യസുരക്ഷയ്ക്കു രണ്ടും പ്രധാനമാണെന്നും മൂന്നാഴ്ചത്തെ ഇടവേളയിൽ വാക്സീൻ സ്വീകരിക്കുന്നതാണ് സുരക്ഷിതമെന്നും വ്യക്തമാക്കി. യുഎഇയിൽ ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് പകർച്ചപ്പനി വ്യാപകമാകുക....

മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു

മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മാദിയാണ് 10 വര്‍ഷത്തെ കാലാവധിയുള്ള വിസ ഇരു താരങ്ങള്‍ക്കും കൈമാറിയത്. ഗോള്‍ഡന്‍ വിസ സമ്മാനിച്ച...

ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനൊരുങ്ങി യു.എ.ഇ.

ദുബായ്: ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് യു.എ.ഇ. കോവിഡ് കേസുകൾ കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ 14 ദിവസത്തിനിടെ സ്വന്തം രാജ്യത്ത് പോകാത്ത ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക എന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട്...

തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി; കാലൊടിഞ്ഞു, ശരീരത്തില്‍ ബ്ലെയ്ഡ്‌കൊണ്ടുള്ള മുറിവ്

കോഴിക്കോട്: കഴിഞ്ഞ ദിവസം ഒരു സംഘം ആളുകള്‍ തോക്കുചൂണ്ടി തട്ടികൊണ്ടുപോയ പ്രവാസിയെ പരിക്കുകളോടെ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി ഊരള്ളൂര്‍ സ്വദേശി അഷ്‌റഫിനെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മാവൂരിന് അടുത്തുള്ള ഒരു തടിമില്ലിന് സമീപത്തുനിന്നാണ് അഷ്‌റഫിനെ കണ്ടെത്തിയത്. ...

യുഎഇ യാത്രാനുമതി: ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ റാപിഡ് പിസിആര്‍ പരിശോധനയ്ക്ക് സൗകര്യമൊരുക്കും

ദുബൈ: ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും റാപിഡ് പിസിആര്‍ പരിശോധനയ്ക്കുള്ള സൗകര്യമൊരുങ്ങുന്നു. യുഎഇയിലേക്ക് മടങ്ങുന്നവര്‍ക്ക് നാലു മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പരിശോധനാ ഫലം വേണമെന്ന നിബന്ധനയുടെ പശ്ചാത്തലത്തിലാണ് നടപടി. ജൂണ്‍ 23ന് മുമ്പ് ഇത്തരത്തില്‍ പരിശോധന സംവിധാനം ഒരുക്കാനാണ് ശ്രമം. യുഎഇയിലേക്ക് യാത്രാവിലക്ക് നീക്കിയ പശ്ചാത്തലത്തിലാണ്...

Most Popular

G-8R01BE49R7