Category: NEWS

പെട്ടിമുടിയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

രാജമല പെട്ടിമുടിയിൽ അപകടത്തിൽപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഒരാളെ തിരിച്ചറിഞ്ഞു. ഇതോടെ പെട്ടിമുടിയിൽ മരിച്ചവരുടെ എണ്ണം 58 ആയി. ഇനി പന്ത്രണ്ട് പേരെയാണ് കണ്ടെത്താനുള്ളത്. ഓഗസ്റ്റ് ആറിനാണ് പെട്ടിമുടിയിൽ ദുരന്തമുണ്ടായത്. രാത്രിയുണ്ടായ ഉരുൾപൊട്ടൽ അപകടത്തിന്റെ ആഴം കൂട്ടി. പ്രദേശത്ത് താമസിച്ചിരുന്ന തോട്ടംതൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്....

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു; ഇതുവരെ രോഗം ബാധിച്ചത് 217 പേര്‍ക്ക്‌

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. വിചാരണ തടവുകാരനായ മണികണ്ഠന്‍ (72) ആണ് മരിച്ചത്. നാലു ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ്...

ബഹ്‌റൈനില്‍ രണ്ടു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

മനാമ: ബഹ്‌റൈനില്‍ ശനിയാഴ്ച രണ്ടു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹാജിയത്തിലെ ഒരു ഗാരേജില്‍ ശനിയാഴ്ച രാവിലെ അബോധാവസ്ഥയില്‍ അഞ്ചു പേരെ കണ്ടെത്തിയതില്‍ രണ്ടു പേരാണ് മരിച്ചത്. തൃശൂര്‍ ചെന്ത്രാപ്പിന്നി വെളുമ്പത് അശോകന്റെ മകന്‍ റെജീബ് (39), വെളുമ്പത് സരസന്റെ മകന്‍ ജില്‍സു...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,489 പേര്‍ക്ക് കൂടി കോവിഡ്; 944 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,489 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 25,89,682 ആയി. ഒറ്റ ദിവസത്തിനിടെ 944 പേര്‍ കൂടി രോഗം ബാധിച്ചു മരിച്ചു. ആകെ മരണം 49,980, ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 6,77,444...

കോവിഡ് മരണം കൂടുന്നു, ആശങ്കയില്‍ സംസ്ഥാനം, ഇന്ന് ഇതുവരെ മരിച്ചത് ആറ് പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് ആറ് കോവിഡ് മരണം. വയനാട് , കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. വയനാട് വാളാട് സ്വദേശി ആലി(73), കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്‍, ആലപ്പുഴ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍(63), കോന്നി സ്വദേശി ഷഹറുബാന്‍(54), ചിറയിന്‍കീഴ്...

സ്‌നോഡന് മാപ്പ് നല്‍കുന്നത് ആലോചിക്കുന്നുണ്ടെന്ന് ട്രംപ്

വാഷിങ്ടന്‍: യുഎസ് ഇന്റലിജന്‍സ് സംവിധാനങ്ങളെ ഞെട്ടിച്ച വിവര ചോര്‍ച്ചയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച മുന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) ജീവനക്കാരന്‍ എഡ്വേഡ് സ്‌നോഡന് മാപ്പ് നല്‍കുന്നത് ആലോചിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും യുഎസ് രഹസ്യാന്വേഷണ സംഘടനകള്‍ േചാര്‍ത്തുന്നുവെന്ന...

സൗഹൃദവും ജീവിതവും വാഗ്ദാനം ചെയ്ത് പീഡനവും പണം തട്ടലും ; പ്രതികളെ കുടുക്കിയത് തന്ത്രപരമായി

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിന് കഴിഞ്ഞ ദിവസം കോഴിക്കോട് അറസ്റ്റിലായ യുവാക്കള്‍ കുരുക്കുണ്ടാക്കിയത് കൃത്യമായ ആസൂത്രണത്തോടെ. സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയിലാണ് പെണ്‍കുട്ടിയില്‍ നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കിയത്. പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമത്തിന് പിന്നാലെ കസബ പൊലീസിന് കിട്ടിയ പരാതിയിലാണ് ഒറ്റപ്പാലം സ്വദേശികളായ...

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘മണിയറയിലെ അശോകന്‍’ ഒടിടി പ്ലാറ്റ്‌ഫോമില്‍

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന 'മണിയറയിലെ അശോകന്‍' ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. നെറ്റ്ഫ്‌ലിക്‌സാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തിരുവോണനാളിലാണ് (ആഗസ്റ്റ് 31ന് ) ഓണ്‍ലൈന്‍ റിലീസ്. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജേക്കബ് ഗ്രിഗറിയാണ് നായകനാകുന്നത്. സസ്‌പെന്‍സ് നിറഞ്ഞ നാട്ടിന്‍പുറത്തുകാരനായ അശോകന്റെ...

Most Popular

G-8R01BE49R7