Category: NEWS

പൗരത്വ ഭേദഗതി ബില്‍ നടപ്പിലായാൽ എന്ത് സംഭവിക്കും..?​

എന്താണ് പൗരത്വ ഭേദഗതി നിയമം?​ പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. മുൻപ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണു പൗരത്വം...

ക്ഷേമ പെൻഷൻ മാർച്ച് 15 മുതൽ വിതരണം ചെയ്യും; ഏപ്രിൽ മുതൽ അതാത് മാസം ലഭിക്കും

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഒരു ഗഡു മാര്‍ച്ച് 15-ന് വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍...

പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നു; CAA വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ്...

ബംഗളൂരു ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും അത്ഭുതമായി ‘ചാവേർ’..! പുരസ്കാരം കരസ്ഥമാക്കി ടിനു പാപ്പച്ചൻ ചിത്രം

മനുഷ്യസമൂഹത്തിലെ സ്നേഹത്തിന്‍റെ, സൗഹൃദത്തിന്‍റെ, പ്രണയത്തിന്‍റെ, വേദനകളുടെ, നിസ്സഹായതകളുടെ, വഞ്ചനയുടെ, ജാതിയുടെ ഒക്കെ ഉള്ളുലയ്ക്കുന്ന കഥയുമായി പ്രേക്ഷകരെ അമ്പരപ്പിച്ച ടിനു പാപ്പച്ചൻ - കുഞ്ചാക്കോ ബോബൻ ചിത്രം 'ചാവേർ' മലയാളികൾക്ക് അഭിമാനമായി മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുന്നു. ബംഗളൂരു ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച മൂന്നാമത്തെ...

കെ മുരളീധരനെതിരെ പത്മജ വേണുഗോപാല്‍

തൃശൂർ: പത്മജ വേണുഗോപാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഭര്‍ത്താവ് ഡോ. വി വേണുഗോപാല്‍. ഇക്കാര്യം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങുമെന്നും ഇനി രാഷ്ട്രീയം ബി ജെ പി തന്നെയാണെന്നും വി വേണുഗോപാല്‍ പറഞ്ഞു. ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭേദമായി വരികയാണ്. അതിനാല്‍...

പത്മജയെ ബിജെപിയിൽ എത്തിച്ചത് പിണറായിക്ക് വേണ്ടി; അന്വേഷിച്ച് കണ്ടെത്തൂ എന്ന് വി.ഡി. സതീശൻ

ന്യൂഡല്‍ഹി: വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് പത്മജാ വേണുഗോപാലിനെ ബി.ജെ.പിയില്‍ എത്തിച്ചത് ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇടനില വഹിച്ച ഉദ്യോഗസ്ഥന്‍ കേരളത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയാണ് ഇക്കാര്യം ചെയ്തതെന്നും സതീശന്‍ ആരോപിച്ചു. ബെഹ്‌റയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അന്വേഷിച്ച് കണ്ടെത്താന്‍ ആയിരുന്നു...

സിപിഎം നേതാവും ബിജെപിയിലേക്ക്..? ചർച്ച നടത്തിയ കാര്യം സംസ്ഥാന സെക്രട്ടറിയെ അറിയ്ച്ച് എസ്. രാജേന്ദ്രൻ

കൊച്ചി: ദേവികുളം മണ്ഡലത്തിലെ സി.പി.എം. മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രനായി വലവീശി ബി.ജെ.പി. മുതിര്‍ന്ന നേതാവ് പി.കെ. കൃഷ്ണദാസ് അടക്കമുള്ള നേതാക്കള്‍ രാജേന്ദ്രനുമായി ചര്‍ച്ച നടത്തി. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച രാജേന്ദ്രന്‍, പക്ഷേ ബി.ജെ.പിയിലേക്ക് പോകുമെന്ന വാര്‍ത്ത നിഷേധിച്ചു. മൂന്നാറിലെ വീട്ടിലെത്തി രാജേന്ദ്രനെ പാളയത്തിലെത്തിക്കാനുള്ള നീക്കം...

ശ്രദ്ധിക്കുക; അസാപ് കേരളയുടെ പേരില്‍ ജോലി തട്ടിപ്പ്

തിരുവനന്തപുരം: അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന് (അസാപ്) കീഴിലുള്ള സ്‌കൂളുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു എന്ന വ്യാജ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉണ്ടാക്കി ഓണ്‍ലൈന്‍ ജോലി തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അസാപ്പിന് കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, നഴ്സുമാര്‍ എന്നിവര്‍ക്കായി ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റുകളാണ്...

Most Popular