Category: NEWS

‘നാടാകെ നാടകം’; സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം പുറത്ത്; മെയ് 16ന് തീയേറ്ററുകളിലേക്ക്

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന രതീഷ് ബാലകൃഷ്ണ പൊതുവാൾ ചിത്രം 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലെ പുതിയ ഗാനം പുറത്തിറങ്ങി. 'നാടാകെ നാടകം' എന്നുതുടങ്ങുന്ന ഗാനം വൈശാഖ് സുഗുണന്‍ എഴുതി ഡോണ്‍ വിന്‍സന്റ് കമ്പോസ് ചെയ്തിരിക്കുന്നു. അലോഷി ആഡംസ്, സന്നിധാനന്ദന്‍, അശോക്‌ ടി പൊന്നപ്പന്‍,...

കേരളത്തിലെ വോട്ടെടുപ്പ് തീയതി മാറ്റുമോ..?​ വെള്ളിയാഴ്ച വോട്ടെടുപ്പ്: എതിർപ്പുമായി മുസ്ലീം ലീഗ്; തീയതി മാറ്റണമെന്ന്​ ഇലക്ഷൻ കമ്മീഷന് കത്തയച്ച് സമസ്ത

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ ഏപ്രില്‍ 26ന് (വെള്ളിയാഴ്ച) വോട്ടെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി മുസ്‍ലിം ലീഗ്. ഏപ്രിൽ 26 വെള്ളിയാഴ്ച വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന്...

ഔദ്യോഗിക വാഹനം ഒഴിവാക്കി വയനാട്ടിലെത്തിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; കനത്തവില നൽകേണ്ടിവരും,​ നേരിടാൻ തയ്യാറെന്ന് സി.പി.എം

മീനങ്ങാടി: മാസങ്ങൾക്കു ശേഷം വയനാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി. മീനങ്ങാടിയിൽവച്ചാണ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. വന്യമൃഗ ശല്യം രൂക്ഷമായ വയനാട് മുഖ്യമന്ത്രി ഇതുവരെ സന്ദർശിക്കാത്തതിലും, സർക്കാർ വേണ്ട കാര്യങ്ങൾ ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്. മനഃസാക്ഷിക്ക് നിരക്കാത്തത് വയനാട്ടിലെത്തിയ...

വീട്ടിലിരുന്ന് വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കും

12 സംസ്ഥാനങ്ങളിൽ പുരുഷ വോട്ടർമാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതൽ. 85 വയസ്സിനു മുകളിൽ പ്രായമുള്ള 82 ലക്ഷം വോട്ടർമാരും നൂറു വയസ്സിനു മുകളിലുള്ള 2.18 ലക്ഷം വോട്ടർമാരുമുണ്ട്. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം...

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി; കേരളം ഏപ്രിൽ 26ന് വിധിയെഴുതും

ന്യൂഡൽഹി:രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ടം ഏപ്രിൽ 19നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളം വിധിയെഴുതുന്നത്. മൂന്നാം ഘട്ടം: മേയ് 7, നാലാംഘട്ടം: മേയ് 13, അഞ്ചാംഘട്ടം: മേയ് 20, ആറാംഘട്ടം: മേയ് 25, ഏഴാംഘട്ടം: ജൂൺ...

U.A.E. ലെക്ക് സെക്യൂരിറ്റി ഗാർഡ്: ഇൻ്റർവ്യൂ 17ന്

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ U.A.E. ലെക്കു സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി മാർച്ച് 17 ഞായറാഴ്ച അങ്കമാലിയിൽ വച്ച് വാക്ക് - ഇൻ -ഇന്റർവ്യൂ (പുരുഷന്മാർ മാത്രം) നടത്തുന്നു. U.A.E. ലെ പ്രമുഖ സ്ഥാപനമായ വേൾഡ് സെക്യൂരിറ്റിയിലേക്ക് പുരുഷ...

വന്യജീവി ആക്രമണം: നാല് വടക്കൻ ജില്ലകൾക്കായി കൺട്രോൾ റൂം തുറന്നു

കണ്ണൂർ:മനുഷ്യരെ വന്യജീവികൾ ആക്രമിക്കുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നാല് വടക്കന്‍ ജില്ലകള്‍ക്കായി കണ്ണൂരില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്ക് അത്യാഹിതങ്ങളോ, നാശനഷ്ടങ്ങളോ സംഭവിച്ചാല്‍ വനം വകുപ്പിന്റെ കണ്‍ട്രോള്‍ റൂം...

പത്തനംതിട്ടയില്‍ സ്വാമിക്ക് ശരണംവിളിച്ച് മോദി: വികസനത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവിഴ്ചക്കും തയ്യാറല്ലെന്നും പ്രധാനമന്ത്രി

അനിൽ ആന്റണി യുവത്വത്തിന്റെ പ്രതീകമാണെന്നും പ്രധാനമന്ത്രി പത്തനംതിട്ട: കേരളത്തിലെ ജനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാവാനാണ് തന്റെ സർക്കാർ ശ്രമിക്കുന്നതെന്നും വികസനത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവിഴ്ചക്കും കേന്ദ്ര സർക്കാർ തയാറല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിൽ എൻ.ഡി.എ സ്ഥാനാർഥികളായ അനിൽ കെ. ആന്റണി, ശോഭാ സുരേന്ദ്രൻ (ആലപ്പുഴ), ബൈജു...

Most Popular