Category: NEWS

കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു, പിന്നില്‍ ചൈന

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.പേജ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ എറര്‍ മെസേജ് ആണ് ഇപ്പോള്‍ കാണിക്കുന്നത്. ഇതോടൊപ്പം 'ഹോം' എന്നര്‍ത്ഥം വരുന്ന ഒരു ചൈനീസ് അക്ഷരവും സൈറ്റില്‍ കാണിക്കുന്നതായി എഎന്‍ഐ...

ഇത്തരമൊരു ബില്ല് പാസാക്കാന്‍ പാടില്ലായിരുന്നു,മെഡിക്കല്‍ ബില്ല് പാസാക്കിയത് ഏറെ ദുഃഖകരമെന്ന് എ.കെ ആന്റണി

തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള ബില്ല് പാസാക്കിയതിനെതിരേ മുതിര്‍ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി രംഗത്ത്. നിയമസഭയില്‍ ഐകകണ്ഠ്യേനയാണ് ബില്ല് പാസാക്കിയത്. എന്നാല്‍, ഇത്തരമൊരു ബില്ല് പാസാക്കാന്‍ പാടില്ലായിരുന്നുവെന്നും ഇത് ഏറെ ദഃഖകരമായ കാര്യമാണെന്നും ആന്റണി പറഞ്ഞു. ചരിത്രപരമായ ഒരു പാട് നിയമങ്ങള്‍ പാസാക്കിയ...

വിവാഹം കഴിക്കാതിരിക്കുന്നതാണ് എന്റെ ജീവിത വിജയത്തിന് പിന്നിലെ കാരണമെന്ന് ബാബാ രാംദേവ്

വിവാഹം കഴിക്കാതെ ഏകനായി ജീവിക്കുന്നതാണ് തന്റെ വിജയങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും പിന്നിലെ കാരണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഗോവ ഫെസ്റ്റ് 2018നെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അന്‍പത്തിരണ്ടുകാരനായ ബാബാ രാംദേവിന്റെ വെളിപ്പെടുത്തല്‍. ജനങ്ങള്‍ കുടുംബത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. ഭാര്യയും മക്കളുമില്ലാ എന്നിട്ടും ഞാനെത്രമാത്രം...

സല്‍മാന്‍ ഖാനെ ശിക്ഷിച്ചത് മുസ്ലീമായതിനാല്‍!!! വിവാദ പരാമര്‍ശവുമായി പാക് വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: കൃഷ്ണമൃഗത്തെ വേട്ടയാടിയ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ അഞ്ചു വര്‍ഷത്തേക്ക് ശിക്ഷിച്ച കോടതി വിധിക്കെതിരെ വിവാദ പരമാര്‍ശവുമായി പാകിസ്താന്‍ മന്ത്രി രംഗത്ത്. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ് അബ്ബാസാണ് വിവാദപരമാര്‍ശവുമായി രംഗത്ത് വന്നിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ മതത്തില്‍പ്പെട്ട വ്യക്തിയായിരുന്നു...

വിശ്വാമിത്ര മഹര്‍ഷിയായി ടി.ഡി.പി എം.പി പാര്‍ലമെന്റില്‍!!! പ്രതിഷേധം ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ലഭിക്കാന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വിശ്വാമിത്ര മഹര്‍ഷിയുടെ വേഷമണിഞ്ഞ് തെലുഗു ദേശം പാര്‍ട്ടി (ടിഡിപി) എംപി എത്തിയത് കൗതുകമായി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ടിഡിപി എംപി നരമല്ലി ശിവപ്രസാദ് വിശ്വാമിത്ര മഹര്‍ഷിയുടെ വേഷത്തിലെത്തിയത്. പാര്‍ലമെന്റ് ബജറ്റ് സെഷന്റെ അവസാന ദിവസമായ ഇന്നാണ് ശിവപ്രസാദ് വിശ്വാമിത്ര...

ചെന്നൈയില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ല; കാവേരി വിഷയത്തില്‍ നിലപാട് കടുപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍

ചെന്നൈ: ഐ.പി.എല്‍ പതിനൊന്നാം സീസണിന് അരങ്ങുണരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കാവേരി വിഷയത്തില്‍ കടുത്ത തീരുമാനവുമായി സമരക്കാര്‍ രംഗത്ത്. പ്രതിഷേധ സൂചകമായി ഐ.പി.എല്‍ മത്സരങ്ങള്‍ തടയാനാണ് സമരക്കാരുടെ തീരുമാനം. കാവേരി ബോര്‍ഡ് രൂപീകരിക്കുന്നതുവരെ ചെന്നൈയില്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. ഇതിന് തമിഴ്...

വേങ്ങരയില്‍ ദേശീയപാത സ്ഥലമേറ്റെടുക്കലിനിടെ സംഘര്‍ഷം; പൊലീസിന് നേരെ സമരക്കാര്‍ കല്ലെറിഞ്ഞു, ലാത്തിചാര്‍ജില്‍ കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്

വേങ്ങര: മലപ്പുറം വേങ്ങരയില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരേയുള്ള സമരം സംഘര്‍ഷഭരിതമായി. പോലീസുകാര്‍ക്ക് നേരെ സമരക്കാര്‍ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സമരക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. വേങ്ങരയിലെ എആര്‍ നഗറിലാണ് സംഭവമുണ്ടായത്. ലാത്തിച്ചാര്‍ജില്‍ കുട്ടികളടക്കം ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. പൊലീസ് വീടുകളില്‍ കയറി മര്‍ദിച്ചെന്ന് സമരക്കാര്‍...

തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഹര്‍ത്താലില്‍ ബസുകള്‍ ഓടും!!! ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. തിങ്കളാഴ്ച കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും സര്‍വീസ് നടത്തും. ദിവസേനയുള്ള ഡീസല്‍ വില വര്‍ദ്ധനവ് കാരണം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ബസുടമകള്‍ക്ക് ഹര്‍ത്താലിന് വേണ്ടി സര്‍വീസ് നിര്‍ത്തിവെക്കാനാവില്ല. കഴിഞ്ഞ രണ്ടാം...

Most Popular