Category: NEWS

നിപ്പയില്‍ ആശ്വാസ വാര്‍ത്ത എത്തി, രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി സുഖം പ്രാപിച്ചു

കോഴിക്കോട്: നിപ്പ വൈറസ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥി പൂര്‍ണമായും സുഖം പ്രാപിച്ചതായി അറിയുന്നു. ഇവരുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നു കണ്ടെത്തിയതായി മെഡിക്കല്‍ ടീം അംഗങ്ങള്‍ പറഞ്ഞു. സംസ്ഥാനത്ത് നിപ്പാ ബാധ ഉണ്ടായ ശേഷം ആദ്യമായാണ് ഒരാള്‍...

വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ അഞ്ച് വരെ അവധി

വയനാട്: നിപ വൈറസ് ബാധയില്‍ കോഴിക്കോട് മൂന്ന് പേര്‍ കൂടെ മരിച്ച സാഹചര്യത്തില്‍ വയനാട്ടിലും കനത്ത ജാഗ്രത. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മാസം അഞ്ച് വരെ അവധി പ്രഖ്യാപിച്ചു.കോഴിക്കോട് മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ തന്നെ ജൂണ്‍ അഞ്ച് വരെ...

18 കാരനും 19 കാരിക്കും ഒരുമിച്ച് ജീവിക്കാം: ഹൈക്കോടതി

കൊച്ചി: 18 കാരനായ ആണ്‍കുട്ടിക്കും 19 കാരിയായ പെണ്‍കുട്ടിക്കും ഒരുമിച്ച് ജീവിക്കാന്‍ കേരള ഹൈക്കോടതിയുടെ അനുമതി. പെണ്‍കുട്ടിയുടെ പിതാവ് ആലപ്പുഴക്കാരനായ മുഹമദ് റിയാദ് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതിയുടെ നിര്‍ണായകവിധി. ജസ്റ്റിസ് വി ചിദംബരേശും ജസ്റ്റിസ് കെപി ജ്യോതീന്ദ്രനാഥും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇസ്ലാമിക വിശ്വാസികളായ...

പൊലീസ് തലപ്പത്ത് വന്‍അഴിച്ചുപണി; മുഹമ്മദ് യാസിന്‍ വിജിലന്‍സ് മേധാവി, ക്രൈംബ്രാഞ്ച് മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബ്

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഡിജിപി മുഹമ്മദ് യാസിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. നിലവിലെ വിജിലന്‍സ് മേധാവി എന്‍.സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം. എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ക്രൈംബ്രാഞ്ച് മേധാവിയാകും. കോഴിക്കോട് ഡിസിപിയായ മെറിന്‍ ജോസഫിനെ റെയില്‍വേ എസ്പിയാക്കി. പൊലീസ്...

കെവിന്‍ വധം: തിരോധാന വിഷയം തന്നോട് മറച്ചുവെച്ചു, മനസാക്ഷിക്ക് നിരക്കാത്ത ഒന്നും ഇതുവരെ താന്‍ ചെയ്തിട്ടില്ലെന്ന് എസ്പി

കോട്ടയം: കെവിന്റെ തിരോധാനം അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നുവെന്ന് കോട്ടയം മുന്‍ എസ്.പി മുഹമ്മദ് റഫീഖ്. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഡിവൈഎസ്പിയോട് അന്വേഷിക്കാന്‍ താന്‍ നിര്‍ദേശിച്ചുവെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തുവെന്ന് മുഹമ്മദ് റഫീഖ് പറഞ്ഞു. മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് തൊട്ടുമുമ്പാണ് താന്‍ വിവരം അറിഞ്ഞതെന്നും...

ഒഴിവ് വന്ന എല്‍ഡിഎഫിന്റെ രാജ്യസഭാ സീറ്റ് സിപിഎമ്മിനും സിപിഐക്കും

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവ് വന്ന രാജ്യസഭാസീറ്റകളിലേക്ക് ഒരു സീറ്റില്‍ സിപിഎമ്മും ഒരു സീറ്റില്‍ സിപിഐയും മത്സരിക്കും. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗത്തിന്റെതാണ് തീരുമാനം. മറ്റുഘടകകക്ഷികള്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചെങ്കിലും ആവശ്യം പിന്നീട് പരിഗണിക്കാമെന്ന് മുന്നണിയിലെ പ്രമുഖപാര്‍ട്ടികള്‍ ഉറപ്പുനല്‍കി. കേരളാ കോണ്‍ഗ്രസ്...

എ വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍

തിരുവനന്തപുരം: സി.പി.എം നേതാവ് എ വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനറാകും. അനാരോഗ്യത്തേത്തുടര്‍ന്ന് തന്നെ ഒഴിവാക്കണമെന്ന് നിലവിലെ കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് എ വിജയരാഘവനെ കണ്‍വീനറാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ വിജയരാഘവന്‍ നേരത്തേ പാലക്കാട് പാര്‍ലമെന്റ് അംഗമായിരുന്നു. മലപ്പുറം സ്വദേശിയാണ് എ...

പൈലറ്റ് മരിച്ച നിലയില്‍

റിയാദ്: എയര്‍ ഇന്ത്യയിലെ പൈലറ്റ് ഋത്വിക് തിവാരി (27) ഹോട്ടലിലെ ഹെല്‍ത്ത് ക്ലബിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. തലേന്ന് എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ ഫസ്റ്റ് ഓഫിസറായിരുന്നു ഋത്വിക്. വ്യായാമത്തിനിടെ ശുചിമുറിയില്‍ പോയ ഋത്വിക്കിനെ ഏറെയായിട്ടും കാണാതെ അനേഷിക്കുകയായിരുന്നു. അകത്തുനിന്നു കുറ്റിയിട്ടിരുന്ന ശുചിമുറി പൊലീസ്...

Most Popular