Category: NEWS

കെ.പി.സി.സി നേതൃയോഗത്തില്‍ വി.എം സുധീരനും കെ. മുരളീധരനും ക്ഷണമില്ല!!! മാധ്യമങ്ങള്‍ക്ക് വിലക്ക്

തിരുവനന്തപുരം: ഇന്ന് ചേരുന്ന കെ.പി.സി.സി നേതൃയോഗത്തില്‍ വി.എം സുധീരനും കെ.മുരളീധരനും അടക്കം മുന്‍ പ്രസിഡന്റുമാര്‍ക്ക് ക്ഷണമില്ല. മാധ്യമങ്ങള്‍ക്കും യോഗത്തില്‍ പ്രവേശനമില്ല. സാധാരണ നേതൃയോഗം വിളിച്ചാല്‍ മുന്‍ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, സി.വി പത്മരാജന്‍, കെ.മുരളീധരന്‍, വി.എം സുധീരന്‍ എന്നിവരെ ക്ഷണിക്കാറുണ്ട്. എന്നാല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വി.എം...

സെര്‍ബിയയെ തുരത്തി ബ്രസീല്‍; ജയം എതിരില്ലാത്ത രണ്ട് ഗോളിന്

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സെര്‍ബിയയെ തകര്‍ത്ത് ബ്രസീല്‍ നോക്കൗട്ടില്‍ (2-0). ഏഴു പോയിന്റുമായി ഗ്രൂപ്പ് ഇ ചാംപ്യന്‍മാരായ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജൂലൈ രണ്ടിന് വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തില്‍ മെക്സിക്കോയാണ് ബ്രസീലിന്റെ എതിരാളികള്‍. മൂന്നു പോയിന്റ് മാത്രം ലഭിച്ച സെര്‍ബിയ പുറത്തായി. പൗളിഞ്ഞോയും...

പതിനാറുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; യുവാവ് പിടിയില്‍

ലക്നൗ: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പതിനാറുകാരിയെ യുവാവ് ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പിടിച്ചിറക്കിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയില്‍ പൊലീസ് പ്രതിയെ പിടികൂടി. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

‘ലാഭവും നഷ്ടവും നോക്കി മിണ്ടാതിരിക്കാന്‍ കഴിയില്ല, കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് രമ്യാ നമ്പീശന്‍

കോഴിക്കോട്: താരസംഘടനയായ അമ്മയില്‍ നിന്ന് കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് നടി രമ്യാ നമ്പീശന്‍. മാതൃഭൂമി ന്യൂസിന്റെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയിലാണ് രമ്യയുടെ പ്രതികരണം.' നിരുത്തരവാദിത്വപരമായ തീരുമാനം ഒരു സംഘടന എടുക്കാമോ എന്നാണ് എന്റെ ചോദ്യം. അവിടെ നിന്ന് പോരാടിയിട്ട് കാര്യമില്ല എന്ന ബോധ്യത്തിന്റെ...

ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്,’അമ്മ’യുടെ ഉദ്ദേശശുദ്ധി തന്നെയാണ്,വിമര്‍ശനവുമായി തോമസ് ഐസക്ക്

കൊച്ചി:മലയാള സിനിമയിലെ പുരുഷാധിപത്യവാഴ്ച ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിക്കുകയാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. വളരെ പ്രസക്തമായ ചോദ്യങ്ങളാണ് താരസംഘടനയോട് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ ഉന്നയിച്ചത്. ഹീനമായ അതിക്രമത്തിനിരയായിട്ടും താനടങ്ങുന്ന സംഘടനയില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും യാതൊരു പിന്തുണയും ലഭിച്ചില്ലെന്നാണ് അവര്‍ സമൂഹത്തോടു തുറന്നു പറയുന്നത്....

അമ്മയില്‍ നിന്ന് രാജിവെച്ച നാല് വനിതകളുടെ നടപടി ധീരം, കട്ട പിന്തുണയുമായി വിഎസ്

കൊച്ചി:അമ്മ എന്ന സിനിമാ സംഘടനയില്‍നിന്ന് നാല് വനിതകള്‍ രാജിവെച്ചത് ധീരമായ നടപടിയാണെന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. തികച്ചും സ്ത്രീവിരുദ്ധമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് ഇവര്‍ രാജിവെച്ചിട്ടുള്ളതെന്ന് വിഎസ് പറഞ്ഞു. സ്വന്തം അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് തരിമ്പും പരിഗണന നല്‍കാത്ത ഇത്തരം സംഘടനകള്‍...

‘ഞാന്‍ ഒരു സിനിമാ നടി അല്ല വെറും ഒരു സ്ത്രീയായതുകൊണ്ടാവാം ഇടപെടാത്തത്’, വി മുരളധീരനെതിരെ ലസിത

കൊച്ചി: മലയാള ചലചിത്രരംഗത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടിക്ക് പിന്തുണയുമായി എത്തിയ ബിജെപി നേതാവും എംപിയുമായി വി മുരളീധരന് സംഘപരിവാര്‍ പ്രവര്‍ത്തക ലസിതാ പാലക്കലിന്റെ മറുപടി. ഞാന്‍ ഒരു സിനിമാ നടി അല്ല വെറും ഒരു സ്ത്രീയായതുകൊണ്ടാവാം ഇടപെടാത്തതെന്ന് ലസിത ഫെയ്സ്ബുക്കില്‍...

ഗൗരി ലങ്കേഷിനെ പോലെ പ്രകാശ് രാജിനേയും വധിക്കാന്‍ പദ്ധതി, തന്റെ ശബ്ദം ഇനിയും കരുത്തുള്ളതായി വളരുമെന്ന് താരം

ബെംഗളൂരു: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവര്‍ തന്നേയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പ്രകാശ് രാജ്. തന്റെ ശബ്ദം കരുത്തുള്ളതാക്കുക മാത്രമേയുള്ളുവെന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. തന്നെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകളടക്കം...

Most Popular