Category: NEWS

ഐശ്വര്യറായ് വിവാഹമോചനത്തിന് ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഐശ്വര്യ റായുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും പാര്‍ട്ടി നേതാവുമായ തേജ് പ്രതാപ് യാദവ് ഒരുങ്ങുന്നു. വിവാഹ ബന്ധം വേര്‍പെടുത്തുന്നതിന് ഹര്‍ജി നല്‍കിയതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പറ്റ്‌ന കോടതിയിലാണ് വെള്ളിയാഴ്ച ഹര്‍ജി ഫയല്‍ ചെയ്തത്....

അയോധ്യ രാമക്ഷേത്രം; മോദി സര്‍ക്കാരിനെ വലിച്ചു താഴെയിടണമെന്ന് ആര്‍എസ്എസിനോട് ശിവസേന

മുംബൈ: നരേന്ദ്ര മോദി സര്‍ക്കാരിനെ വലിച്ചു താഴെയിടണമെന്ന് ആര്‍എസ്എസിനോട് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പ്രക്ഷോഭം നടത്തേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ മോദി സര്‍ക്കാരിനെ താഴെയിറക്കണമെന്നാണ് താക്കറെയുടെ ആവശ്യം. രാമക്ഷേത്ര നിര്‍മാണത്തിനായി പ്രക്ഷോഭം നടത്താന്‍ മടിക്കില്ലെന്ന ആര്‍എസ്എസിന്റെ പ്രഖ്യാപനത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അയോധ്യയില്‍ രാമക്ഷേത്രം...

വീണ്ടും സമനില; കുരുക്കഴിയാതെ ബ്ലാസ്റ്റേഴ്‌സ്; തുടര്‍ച്ചയായ നാലാം സമനില

കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും സമനിലക്കുരുക്കില്‍; ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ നാലാം സമനിലയാണ് പുണെയില്‍ ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരുന്നത്. സ്‌കോര്‍: 1-1. പതിമൂന്നാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡ് വഴങ്ങിയത്. മാര്‍ക്കോ സ്റ്റാങ്കോവിച്ചാണ് പുണെയ്ക്കുവേണ്ടി ഗോള്‍ നേടിയത്. ആക്രമിച്ചു കളിക്കുന്നതിനിടെയാണ് പ്രത്യാക്രമണത്തില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ ഗോള്‍ വീണത്. ബോക്‌സില്‍...

59 മിനിറ്റ്കൊണ്ട് ഒരു കോടി രൂപ വരെ വായ്പ: ദീപാവലി സമ്മാനവുമായി മോഡി

ഡല്‍ഹി: 59 മിനിറ്റ്കൊണ്ട് ഒരു കോടി രൂപ വരെ വായ്പ. അതിവേഗ വായ്പയടക്കം ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമേകുന്ന പുത്തന്‍ പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 59 മിനിറ്റ്കൊണ്ട് ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനം. പ്രഭാതസവാരിക്കെടുക്കുന്ന സമയംകൊണ്ട് നിങ്ങള്‍ക്ക്...

ശബരിമല നടതുറക്കല്‍: നിലയ്ക്കല്‍, സന്നിധാനം, പമ്പ, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ

പത്തനംതിട്ട: നിലയ്ക്കല്‍, സന്നിധാനം, പമ്പ, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. അഞ്ചാം തിയതി ശബരിമല നടക്കുന്നതിന് മുന്നോടിയായിട്ടാണ് നടപടി. നാളെ അര്‍ധരാത്രി നിരോധനാജ്ഞ നിലവില്‍ വരും.തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോള്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വന്‍ സംഘര്‍ഷമാണ് നിലയ്ക്കലിലും പമ്പയിലും ഉണ്ടായത്. അന്ന് കലക്ടര്‍...

ശബരിമല യുവതി പ്രവേശനം: നിലയ്ക്കലില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങളും തെളിവുകളും ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം

കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങളും തെളിവുകളും തിങ്കളാഴ്ച ഹാജരാക്കണമെന്ന് ഹൈക്കോടതി. ദൃശ്യങ്ങള്‍ മുദ്രവെച്ച കവറില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും മാധ്യമങ്ങളോട് കൂടുതല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സംഘര്‍ത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍...

കെ.സി വേണുഗോപാലിനെതിരായ പീഡനപരാതിയില്‍ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നു

തിരുവനന്തപുരം: സോളാര്‍ കേസില്‍ പരാതിക്കാരി രഹസ്യമൊഴി നല്‍കാന്‍ കോടതിയില്‍ ഹാജരായി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തുന്നത്. കെ.സി വേണുഗോപാലിനെതിരായ പീഡനപരാതിയിലാണ് മൊഴി നല്‍കുന്നത്.

ഈ മാസം അഞ്ചിന് നട തുറക്കുമ്പോള്‍ സ്ത്രീകള്‍ എത്തിയാല്‍ സുരക്ഷയൊരുക്കുമെന്ന് പോലീസ്

പമ്പ: ഈ മാസം അഞ്ചിന് ചിത്തിരആട്ടത്തിരുനാള്‍ വിശേഷാല്‍ പൂജയ്ക്ക് നട തുറക്കുമ്പോള്‍ ശബരിമല ദര്‍ശനത്തിനു യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കാന്‍ പൊലീസ് സുസജ്ജമെന്ന് പത്തനംതിട്ട എസ്പി ടി. നാരായണന്‍. നാളെ മുതല്‍ പത്തനംതിട്ട ജില്ല കനത്ത സുരക്ഷയിലായിരിക്കുമെന്നും എസ്പി പറഞ്ഞു. യുവതീപ്രവേശ വിധിയുമായി...

Most Popular