Category: NEWS

വെന്റിലേറ്ററില്‍നിന്ന് മാറ്റി; ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു

നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. പുതിയ ചിത്രത്തിന്റെ ഡബ്ബിങിനിടെ പാലാരിവട്ടത്തെ സ്റ്റുഡിയോയില്‍ വച്ചാണ് ശ്രീനിവാസനു ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ശ്വാസകോശത്തില്‍ ഫ്‌ലൂയിഡ് നിറഞ്ഞതും നീര്‍ക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ...

തിരുവനന്തപുരത്ത് മോഹന്‍ ലാല്‍; ഒ. രാജഗോപാലിന്റെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ…

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു ജയം സ്വന്തമാക്കാനുള്ള പതിനെട്ടടവും പയറ്റുകയാണ് ബിജെപി. ഇത്തവണ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ രംഗത്തിറക്കാന്‍ വേണ്ടിയുള്ള എല്ലാവിധ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ ഏക എംഎല്‍എയുമായ ഒ.രാജഗോപാല്‍ ആണ് തിരുവനന്തപുരത്ത് മോഹന്‍ലാലിനെ പരിഗണിക്കുന്നതായി സ്ഥിരീകരിച്ചത്. 'പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണു...

നടിയെ ആക്രമിച്ച കേസ്: വിചാരണ കേള്‍ക്കാന്‍ സമ്മതമല്ലെന്ന് വനിതാ ജഡ്ജിമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി കേസ് കേള്‍ക്കാനുള്ള സാധ്യത മങ്ങി. വിചാരണയ്ക്ക് വനിതാ ജഡ്ജിയെ കണ്ടെത്താനായില്ലെന്ന് രജിസ്ട്രാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. തൃശൂര്‍ ജില്ലയിലെ വനിതാ ജഡ്ജിമാര്‍ അസൗകര്യം അറിയിച്ചതായും രജിസ്ട്രാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ വനിതാ ജഡ്ജിയെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട്...

കെ.എസ്.ആര്‍.ടി.സിയെ കാമിനിയെ പോലെ സ്‌നേഹിച്ചിരുന്നുവെന്ന് തച്ചങ്കരി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ താന്‍ കാമിനിയെ പോലെ സ്‌നേഹിച്ചിരുന്നുവെന്ന് സ്ഥാനമൊഴിയുന്ന സി.എം.ഡി ടോമിന്‍ ജെ തച്ചങ്കരി. സി.എം.ഡി സ്ഥാനം മത്സരിച്ച് വാങ്ങിയതല്ല. എല്ലാം കാലം തെളിയിക്കുമെന്നും തച്ചങ്കരി പറഞ്ഞു. സ്ഥാനമൊഴിയുന്ന വേളയില്‍ കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് നടന്ന വിടവാങ്ങല്‍ പ്രസംഗത്തിനിടെയാണ് ടോമിന്‍ ജെ തച്ചങ്കരിയുടെ വികാര...

ബജറ്റ്: അപഹാസ്യമായ അഭാസം

ബജറ്റ്: വിലയിരുത്തൽ ബജറ്റിന്റെ പ്രസക്തിയെയും പ്രാധാന്യത്തെയും ഗുരുതരമായി ബാധിക്കുന്ന തരത്തിൽ ബജറ്റിന് പുറത്ത് ഒരു സമാന്തര സാങ്കല്പിക സാമ്പത്തിക സ്രോതസ്സ് വഴി ധനസമാഹരണവും ധനവിനിയോഗവും നടത്തുന്ന അപഹാസ്യമായ അഭാസമാണ് ഇന്ന് ബജറ്റ് എന്നപേരിൽ സംസ്ഥാന നിയമസഭയിൽ ധനമന്ത്രി തോമസ് ഐസക്ക് നടത്തിയത്. സംസ്ഥാനത്തെ സർക്കാർ നേതൃത്വത്തിലുള്ള...

ബജറ്റ്‌: വില കൂടുന്നവ ഇവയൊക്കെ…

തിരുവനന്തപുരം : 2019-20 വര്‍ഷത്തെ കേരളാ ബജറ്റില്‍ വില കൂടുന്നവ വസ്തുക്കള്‍ ഏതെല്ലാമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. ആഡംബര ഉല്‍പന്നങ്ങള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് പ്രളയ സെസ് വര്‍ധിപ്പിച്ചതോടെയാണ് സാധനങ്ങള്‍ക്ക് വില കൂട്ടിയത്. പ്ലൈവുഡ്,പെയിന്റ് ,സിമന്റ് ,മാര്‍ബിള്‍,ഗ്രനേറ്റ്, ടൈല്‍സ്, ടൂത്ത് പേസ്റ്റ് , സോപ്പ് , പാക്കറ്റ്...

ബജറ്റ് ഒറ്റനോട്ടത്തിൽ

o നവകേരള നിർമ്മാണത്തിന് ബജറ്റിൽ 25 പരിപാടികൾ o വരുമാനം ഉയർത്തി ധനദൃഢീകരണത്തിന് ഊന്നൽ o ക്ഷേമപെൻഷനുകൾ വർദ്ധിപ്പിച്ചു o കുട്ടനാടിനും വയനാടിനും തീരദേശത്തിനും പ്രത്യേക പരിപാടികൾ o പ്രളയദുരിതം കടക്കാൻ ജീവനോപാധി പാക്കേജ് 4700 കോടി രൂപ, o വൻകിട മൂലധന നിക്ഷേപത്തിനും വ്യവസായ പശ്ചാത്തലസൃഷ്ടിയ്ക്കും വിപുലമായ പരിപാടികൾ o തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടി o കെഎസ്ആർടിസിയ്ക്ക് 1000...

92 റണ്‍സിന് ഔട്ടായ ഇന്ത്യന്‍ ടീമിനെ ട്രോളിയ മൈക്കല്‍ വോണിന് പണികൊടുത്ത് ഇന്ത്യന്‍ ആരാധകര്‍

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ 92 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യന്‍ ടീമിനെ ട്രോളിയ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണിന് തിരിച്ചു പണികൊടുത്ത് ഇന്ത്യന്‍ ആരാധകര്‍. ഇന്ത്യ 92 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍, ഇന്നത്തെക്കാലത്ത് ഒരു ടീം 92 റണ്‍സിന് ഓള്‍ ഔട്ടാവുക...

Most Popular