Category: NEWS

പ്രധാനമന്ത്രി പദം; മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തിന് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി പദത്തില്‍ കോണ്‍ഗ്രസിന് താത്പര്യമില്ലെന്നും അത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കില്ലെന്നും ഞാന്‍ പറഞ്ഞതായുള്ള വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയതും വര്‍ഷങ്ങളുടെ ചരിത്രവുമുള്ളതാണ് ഞങ്ങളുടെ പാര്‍ട്ടി. അവസരം കിട്ടിയാല്‍ ഞങ്ങള്‍...

എയര്‍പോര്‍ട്ട് ശുചിമുറിയില്‍ യാത്രക്കാരന്‍ ഒളിപ്പിച്ച സ്വര്‍ണം എടുക്കുന്നതിനിടെ ജീവനക്കാരന്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ യാത്രക്കാരനേയും വിമാനത്താവളത്തിലെ ക്ലീനിംഗ് സ്റ്റാഫിനേയും ഡിആര്‍ഐ പിടികൂടി. എമിഗ്രേഷന്‍ കൗണ്ടറിന് സമീപമുള്ള ശുചിമുറിയില്‍ യാത്രാക്കാരന്‍ ഒളിപ്പിച്ച സ്വര്‍ണം എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരന്‍ പിടിയിലായത്.

പി.വി. അന്‍വറിന്റെ തടയണ പൊളിച്ചുമാറ്റാനുള്ള നടപടി തുടങ്ങി

കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണയില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നു. ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ വെള്ളമാണ് തുറന്നുവിടുന്നത്. തടയണ പൊളിച്ചുമാറ്റണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പൊളിച്ചുനീക്കല്‍ താമസിക്കുകയായിരുന്നു. മഴക്കാലത്തിന് മുമ്പ് തടയണ പൊളിക്കണമെന്ന് സര്‍ക്കാരിന് വിദഗ്ദ സമിതി നിര്‍ദേശമുണ്ടായിരുന്നു. ഇതിനെല്ലാമൊടുവിലാണ് തടയണ...

തിരുവനന്തപരുത്ത് ക്രോസ് വോട്ടിങ് നടന്നുവെന്ന് കുമ്മനം

പമ്പ: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടാകാമെന്ന് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. സിപിഎമ്മില്‍ നിന്ന് യുഡിഎഫിലേക്ക് വോട്ടുകള്‍ മറിക്കാനാണ് സാധ്യത. പാര്‍ട്ടികളുടെ കേഡര്‍മാര്‍ മാത്രം അറിഞ്ഞ് കൊണ്ട് നടത്തുന്നതാണ് ക്രോസ് വോട്ടിങ്. ബിജെപി വിജയിക്കരുതെന്ന ഒറ്റ ലക്ഷ്യമാണ് ക്രോസ് വോട്ടിങിനുള്ള കാരണം. എല്‍ഡിഎഫുകാര്‍...

കള്ളവോട്ട് നടന്ന ബൂത്തുകളില്‍ ഞായറാഴ്ച റീപോളിങ്; പരസ്യ പ്രചാരണം നാളെ

കാസര്‍ഗോഡ് : കള്ളവോട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലും റീപോളിംഗ്. ഞായറാഴ്ച ഈ ബൂത്തുകളില്‍ റീപോളിംഗ് നടക്കും. കാസര്‍ഗോഡ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്യാശേരി മണ്ഡലത്തിലെ മുന്ന് ബൂത്തുകളിലും. കണ്ണൂരിലെ ഒരു ബൂത്തിലും റീപോളിംഗ് നടക്കും. കല്യാശ്ശേരിയിലെ...

ഗൂഗിള്‍ പേ വഴി അജ്ഞാതന്‍ പണം തട്ടിയെടുത്തു; ഗൂഗിളിനെതിരേ പരാതിയുമായി യുവാവ്

ഗൂഗിള്‍ പേ ആപ്പ് വഴി പണം നഷ്ടപ്പെട്ടുവെന്നാരോപിച്ച് ഗൂഗിളിനെതിരെ നിയമനടപടിയുമായി യുവാവ്. ബംഗളുരു സ്വദേശിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് സിറ്റി സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ പേ ആപ്പിലൂടെ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 30,000 രൂപ നഷ്ടപ്പെട്ടുവെന്നാണ് ഇയാളുടെ പരാതി. യുവാവിന്റെ പരാതിയില്‍...

മോദി ഭ്രാന്തനെപ്പോലെ, ഇങ്ങനെ കള്ളം പറയാന്‍ നാണമില്ലേ..? നിങ്ങളെ ജയിലില്‍ അടയ്ക്കാന്‍ ഞങ്ങള്‍ക്കറിയാം: മോദിക്കെതിരേ ആഞ്ഞടിച്ച് മമത

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റാലിക്കിടെ തകര്‍ക്കപ്പെട്ട ബംഗാളി നവോത്ഥാനനായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ പുനര്‍നിര്‍മിക്കാന്‍ മോദിയുടെ സഹായം വേണ്ടെന്ന് മമതാ ബാനര്‍ജി. പ്രതിമ പഞ്ചലോഹങ്ങള്‍ കൊണ്ട് പുനര്‍നിര്‍മിക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തിനോട് പ്രതികരിക്കുകയായിരുന്നു മമത. ''ബിജെപി തന്നെ തകര്‍ത്ത പ്രതിമ വീണ്ടും നിര്‍മിക്കാന്‍ ബംഗാളിനറിയാം....

പ്രധാനമന്ത്രി പദത്തിനു വേണ്ടി വാദിക്കില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ പ്രധാനമന്ത്രി പദത്തിന് വേണ്ടി വാശി പിടിക്കില്ലെന്ന് കോണ്‍ഗ്രസ്. എന്‍ഡിഎയെയും മോദിയെയും വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും കോണ്‍ഗ്രസിന് വേണ്ടി ധാരണയുണ്ടായാല്‍ നേതൃത്വം പാര്‍ട്ടി ഏറ്റെടുക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം...

Most Popular