Category: NEWS

ജനങ്ങളെ കോമാളികളാക്കിയാല്‍ ഇങ്ങനെയിരിക്കും; പാലാ തോല്‍വി: യുഡിഎഫില്‍ പൊട്ടിത്തെറി..!!! മാണി ഗ്രൂപ്പിനെതിരേ പരസ്യ വിമര്‍ശനവുമായി പ്രമുഖര്‍

പാലാ: പാലായിലെ യുഡിഎഫ് തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഘടകക്ഷി നേതാക്കള്‍. ജനങ്ങളെ കോമാളിയാക്കിയുള്ള രാഷ്ട്രീയ കളികളാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന തരത്തിലാണ് ഒളിഞ്ഞും തെളിഞ്ഞുമുള്ള നേതാക്കളുടെ വിമര്‍ശനങ്ങള്‍. കണ്‍വന്‍ഷന്‍ മുതല്‍ എല്ലാം അലങ്കോലപ്പെടുത്തിയിട്ട്, ജനങ്ങള്‍ വിഡ്ഢികളെന്ന് കരുതരുതെന്നായിരുന്നു ആര്‍എസ്പി നേതാവ് ഷിബു...

കോട്ട കീഴടക്കി കാപ്പന്‍; യുഡിഎഫിനെ തോല്‍പ്പിച്ചത് 2943 വോട്ടുകള്‍ക്ക്

പാലാ: ഒടുവില്‍ യുഡിഎഫ് കോട്ട കീഴടക്കി മാണി സി. കാപ്പന്‍. കഴിഞ്ഞ മൂന്ന് തവണ കൈവിട്ടെങ്കിലും ഇത്തവണ പാലാക്കാര്‍ മാണി സി. കാപ്പനെ കൈപിടിച്ച് കയറ്റി. കെ.എം. മാണി അടക്കി വാണിരുന്ന പാലാ നിയമസഭാ മണ്ഡലത്തെ ഇനി മറ്റൊരു മാണി നയിക്കും. 2943 വോട്ടുകളുടെ...

മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷംരൂപ ഉടന്‍ നല്‍കണം

ന്യൂഡല്‍ഹി: മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ ഉടന്‍തന്നെ 25 ലക്ഷംരൂപ താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. നഷ്ടപരിഹാരത്തുക ഫ്ളാറ്റ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കും. നഷ്ടപരിഹാരം പൂര്‍ണ്ണമായും നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കുമെന്നും, കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് നഷ്ടപരിഹാരം കണ്ടെത്താനുള്ള സമിതി അംഗങ്ങളുടെ പട്ടിക...

സവാളയ്ക്ക് പിന്നാലെ തക്കാളി വില വീണ്ടും കുതിക്കുന്നു

ന്യൂഡല്‍ഹി: സവാളയ്ക്കു പിന്നാലെ തക്കാളിയുടെ വിലയും ഉയരുന്നു. ഡല്‍ഹിയില്‍ തക്കാളിയുടെ ചില്ലറവില്‍പ്പന വില 40 മുതല്‍ 60 വരെ രൂപയായി. ഏതാനും ആഴ്ചകള്‍ക്കിടെ വില 70 ശതമാനത്തോളമാണ് ഉയര്‍ന്നത്. മഹാരാഷ്ട്രയിലും കര്‍ണാടകയിലുമുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിച്ചെടികള്‍ നശിച്ചതാണ് വിലക്കയറ്റത്തിനു കാരണമെന്ന് ഡല്‍ഹിയിലെ ആസാദ്...

കാപ്പന്‍ കുതിക്കുന്നു; പാലായില്‍ അടിതെറ്റി യുഡിഎഫ് ..? വോട്ട് മറിച്ചെന്ന് ആരോപണം

അഞ്ചാം ഘട്ടത്തില്‍, കാപ്പന്‍റെ ലീഡ് 3208... പാലാ: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ആദ്യ റൗണ്ടില്‍ ലീഡ് നേടിയ മാണി സി. കാപ്പന്‍ രണ്ടാം റൗണ്ടിലും മുന്നിട്ട് നില്‍ക്കുകയാണ്. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ട് മണി മുതലാണ്...

ബിജെപി, കോണ്‍ഗ്രസ് ഉന്നത നേതാക്കളെ കുടുക്കാന്‍ ഉപയോഗിച്ചത് കോളെജ് പെണ്‍കുട്ടികളെ

രാഷ്ട്രീയ നേതാക്കളെ വശീകരിക്കാന്‍ കോളേജ് വിദ്യാര്‍ഥിനികളെ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. മധ്യപ്രദേശിയില്‍ പിടിയിലായ സംഘത്തിനു നേതൃത്വം നല്‍കിയ ശ്വേതാ ജെയ്‌നാണ് അന്വേഷണസംഘത്തോട് കുറ്റസമ്മതം നടത്തിയത്. ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ ഇരുപത്തിയഞ്ചോളം പെണ്‍കുട്ടികളെ ചതിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഉന്നതര്‍ക്കുമുമ്പിലെത്തിച്ചത്. 12 ഉന്നതോദ്യോഗസ്ഥരും മധ്യപ്രദേശ് സര്‍ക്കാരിലെ എട്ടു മുന്‍മന്ത്രിമാരും കോണ്‍ഗ്രസ്, ബി.ജെ.പി. നേതാക്കളുമടക്കമുള്ളവര്‍...

ഓട്ടോറിക്ഷ മറിഞ്ഞ് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്നര മാസം പ്രായമായ കുട്ടി മരിച്ചു. കക്കാടിനടുത്ത് കാച്ചടിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ച കുട്ടിയുടെ അമ്മയടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മതിലിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. വേങ്ങര അച്ചനമ്പലം തുമ്പത്ത് ഷഫീഖിന്റെ മകള്‍ ജസ മെഹ്‌റിനാണ്...

പാലായില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ഫല സൂചന ഒമ്പതുമണിയോടെ…

പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ഒമ്പതു മണിയോടെ ഫലസൂചന കിട്ടും. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യമെണ്ണുന്നത്. 15 പോസ്റ്റല്‍ വോട്ടുകളും 14 സര്‍വീസ് വോട്ടുകളുമാണുള്ളത്. ഇതു പൂര്‍ത്തിയായശേഷമായിരിക്കും വോട്ടിങ്...

Most Popular