Category: NEWS

കൊറോണ: ബാങ്കിലേക്ക് വരണ്ട, ഓൺലൈൻ ട്രാൻസാക്ഷൻ ഉപയോഗപ്പെടുത്താൻ ആർബിഐ നിർദേശം

കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇടപാടുകാര്‍ ബാങ്കുകളില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാൻ ആര്‍ ബി ഐ നീക്കം. ഇതിന്റെ ഭാഗമായി നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ ഇ എഫ് ടി), ഇമ്മീഡിയേറ്റ് പേയ്‌മെന്റ് സര്‍വീസ് ( ഐ എം പി എസ്) യൂണിഫൈഡ്...

പനിയും ചുമയുമുള്ളവര്‍ മദ്യം വാങ്ങാന്‍ വരരുത്; മാസ്‌ക് ധരിക്കണം: നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബെവ്‌കോ

തിരക്കുള്ള സമയങ്ങള്‍ ഒഴിവാക്കി തിരക്കു കുറഞ്ഞ സമയങ്ങളില്‍ മദ്യം വാങ്ങണമെന്ന് ബവ്‌റിജസ് കോര്‍പറേഷന്റെ നിര്‍ദേശം. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മദ്യം വാങ്ങി കഴിഞ്ഞും അതിനു മുന്‍പും കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മദ്യം വാങ്ങാനെത്തുന്നവര്‍ തൂവാലയോ മാസ്‌കോ ധരിച്ച് വരണം. പനി,...

കൊറോണ: കേന്ദ്രമന്ത്രി വി മുരളീധരന്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം : ശ്രീചിത്ര മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സ്വയം നിരീക്ഷണത്തില്‍. കൊറോണ സ്ഥിരീകരിച്ച തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ പങ്കെടുത്ത പരിപാടിയില്‍ വി മുരളീധരനും പങ്കെടുത്തിരുന്നു. ഈയൊരു സാഹചര്യത്തിലാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. രോഗലക്ഷണങ്ങള്‍...

ഷവോമിയുടെ ഫോൺ പൊട്ടിത്തെറിച്ചു

ഷവോമിയുടെ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു റെഡ്‌മിയുടെ നോട്ട് 7 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .48 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളായിരുന്നു ഇത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്കെതിരെ പരാതി ഉയർന്നിരിക്കുകയാണ് .ഹരിയാന ഗുഡ്‌ഗാവ് സ്വദേശിയുടെ...

രജിത് കുമാർ പിടിയിൽ

റിയാലിറ്റി ഷോ മത്സരാർത്ഥി രജിത് കുമാർ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം ആറ്റിങ്ങലിലെ വീട്ടിൽ നിന്നാണ് രജിത് കുമാറിനെ കസ്റ്റഡിയിൽ എടുത്തത്. രജിത് കുമാറിനെ കൊച്ചിയിലേയ്ക്ക് കൊണ്ടുപോയതായാണ് വിവരം. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് രജിത് കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, താൻ റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നുവെന്നും കൊവിഡുമായി ബന്ധപ്പെട്ട്...

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

കോഴിക്കോട് : കുറ്റിയാടി തൊട്ടില്‍പാലത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കുണ്ടുതോട് ബെല്‍മൗണ്ട് എടച്ചേരിക്കണ്ടി സ്വദേശി അന്‍സാര്‍ (28) ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസി അഹമ്മദ് ഹാജിയെ അറസ്റ്റു ചെയ്തു. തൊട്ടില്‍പാലം ലീഗ് ഓഫിസിന്റെ പുറത്തു വച്ചാണ് അന്‍സാറിനു കുത്തേറ്റത്. കോഴിക്കോട് മെഡിക്കല്‍...

ടെലികോം കമ്പനികൾക്ക്‌ ആശ്വസിക്കാം; സുപ്രീം കോടതിയിൽ പിന്തുണച്ച് കേന്ദ്രം

ടെലികോം വകുപ്പിനു നൽകാനുള്ള കുടിശിക തിരിച്ചടയ്ക്കുന്നതിൽ ടെലികോം കമ്പനികളെ പിന്തുണച്ചു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. കുടിശിക തീർക്കുന്നതിനു കമ്പനികൾക്കു 20 വർഷത്തെ ജാലക സംവിധാനം ഏർപ്പെടുത്തണമെന്നു സർക്കാർ കോടതിയെ അറിയിച്ചു. പണം അടയ്ക്കുന്നതിനു കൂടുതൽ സമയം ആവശ്യപ്പെട്ടു കമ്പനികൾ സമ്മർദം ചെലുത്തുന്നതിനിടെയാണു സർക്കാർ...

ഈ ഹെഡ്മാസ്റ്ററും ടീച്ചറും കേരളത്തിന്റെ പുണ്യം

തിരുവനന്തപുരം: കോറോണ പോലുള്ള രോഗം ചെറുക്കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ വാനോളം പുകഴ്ത്തി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രോപ്പൊലീത്ത. സര്‍ക്കാര്‍ നടപടികളെ പ്രകീര്‍ത്തിച്ച മെത്രോപ്പൊലീത്തയുടെ ഫേസ്ബുക്കില്‍ പോസ്റ്റ് വൈറലാകുകയാണ്. ഈ ഹെഡ്മാസ്റ്ററും ടീച്ചറും കേരളത്തിന്റെ പുണ്യം. കേരളത്തിന്റെ ആരോഗ്യ...

Most Popular

G-8R01BE49R7