Category: National

നോട്ട് നിരോധനം കഴിഞ്ഞ് 15 മാസം പിന്നിട്ടു, പക്ഷേ റിസര്‍വ് ബാങ്ക് നിരോധിച്ച നോട്ട് എണ്ണിക്കഴിഞ്ഞില്ല

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം കഴിഞ്ഞ് 15 മാസം പിന്നിട്ടിട്ടും തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണത്തിലും കൃത്യതയിലും റിസര്‍വ് ബാങ്കിന് ഉറപ്പില്ല. നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ വീണ്ടും പരിശോധിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നോട്ടുകള്‍...

രജനിയുടെ നിറം കാവിയല്ല… ചുവപ്പ് തന്റെ മുഖച്ഛായയുമല്ല; രാഷ്ട്രീയ പ്രവേശന വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി കമല്‍ ഹാസന്‍

വാഷിങ്ടണ്‍: തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം ബിജെപിയുടെ പിന്തുണയോടെയാണെന്ന പ്രചരണത്തെ തള്ളി സുഹൃത്തും സഹതാരവുമായ കമല്‍ഹാസന്‍. തങ്ങളുടെ സമീപനങ്ങള്‍ വ്യത്യസ്തമാണെന്നും, രജനിയുടെ നിറം കാവിയല്ലെന്നുമാണ് താന്‍ കരുതുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു. അമേരിക്കയില്‍ ഹാര്‍വാര്‍ഡ് സര്‍വലകലാശാലയില്‍ നടന്ന ഒരു സംവാദത്തിനിടയിലായിരുന്നു കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്....

‘ഗേള്‍സ് ഹൂ ഡ്രിങ്ക് ബിയര്‍’ പെണ്‍കുട്ടികളുടെ ബിയര്‍ ഉപയോഗത്തെ കുറിച്ച് പറഞ്ഞ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

പെണ്‍കുട്ടികള്‍ പോലും ബിയര്‍ കഴിക്കാന്‍ തുടങ്ങിയത് കണ്ട് തനിക്ക് ഭയം തോന്നുന്നുവെന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. പെണ്‍കുട്ടികള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചല്ല മന്ത്രിക്ക് ഭയം, പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നതോര്‍ത്താണ്. ഗേള്‍സ് ഹൂ ഡ്രിങ്ക് ബിയര്‍...

മോദി സുഹൃത്ത്!! അബുദാബി അദ്ദേഹത്തിന്റെ രണ്ടാം വീടാണെന്നും യു.എ.ഇ കിരീടാവകാശി; ഇരു രാജ്യങ്ങളും ഒപ്പുവെച്ചത് അഞ്ച് ധാരണാപത്രത്തില്‍

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃത്താണെന്നു അബുദാബി അദ്ദേഹത്തിന്റെ രണ്ടാം വീടാണെന്നും യുഎഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി. 'യുഎഇയെ കെട്ടിപ്പെടുക്കുന്നതില്‍ ഇന്ത്യക്കാര്‍ വഹിച്ച നിര്‍ണായക പങ്കിനെക്കുറിച്ച് ഒന്നിലധികം തവണ കിരീടാവകാശി സംസാരിച്ചു....

ആല്‍ക്കഹോളിനോട് വിട പറയൂ, പതഞ്ജലി കഞ്ചാവ് മാത്രം ഉപയോഗിക്കൂ… കഞ്ചാവ് നിയമവിധേയമാക്കണമെന്ന ആവശ്യമുന്നയിച്ച പതഞ്ജലിക്കും രാംദേവിനുമെതിരെ ട്രോള്‍ മഴ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഞ്ചാവ് വില്പന നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്ന പതഞ്ജലി കമ്പനിക്കും ബാബാ രാംദേവിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാരുടെ പരിഹാസം. കഞ്ചാവ് ഒരു ലഹരിമരുന്ന് മാത്രമല്ല നിരവധി ആയുര്‍വേദ ഔഷധക്കൂട്ടുകളുടെ ചേരുവയിലൊന്ന് കൂടിയാണെന്ന് ആയുര്‍സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് ഇന്ത്യയില്‍ കഞ്ചാവ് വില്പന നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ...

ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും ജി.എസ്.ടി!!! അഞ്ചുരൂപ അധികം നല്‍കേണ്ടി വരും, അപ്‌ഡേഷന് അടുത്തയാഴ്ചമുതല്‍ 30 രൂപ

ബംഗളുരു: ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിനും ഇനിമുതല്‍ ജി.എസ്.ടി നല്‍കേണ്ടി വരും. ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഈടാക്കുന്നതുകയിന്മേല്‍ 18 ശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ തീരുമാനമായി. അപ്‌ഡേഷന് ഇനി അഞ്ചുരൂപ അധികം നല്‍കേണ്ടിവരും. നിലവില്‍ ആധാറില്‍ വിവരങ്ങള്‍ പുതുക്കുന്നതിന്...

ആധാര്‍ കാര്‍ഡില്ലാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിച്ച ഗര്‍ഭിണിയായ യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു!!! ഡോക്ടറും നഴ്‌സും സസ്‌പെന്‍ഷനില്‍

ഗുഡ്ഗാവ്: ആധാര്‍കാര്‍ഡ് കൊണ്ടുവരാത്തതിനെ തുടര്‍ന്ന് പ്രസവവാര്‍ഡിലേക്കുള്ള പ്രവേശനം നിഷേധിച്ചു. യുവതി ആശുപത്രിവരാന്തയില്‍ പ്രസവിച്ചു. ഗുഡ്ഗാവിലെ സിവില്‍ ആശുപത്രിയിലാണ് ഗുരുതരമായ സംഭവം. സംഭവത്തെത്തുടര്‍ന്ന് ഒരു ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു. മുന്നി(25) എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. പ്രസവവേദന ആരംഭിച്ചതിനെത്തുടര്‍ന്നാണ് മുന്നി ഭര്‍ത്താവിനോടൊപ്പം ആശുപത്രിയിലെത്തിയത്. എന്നാല്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗ്...

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കടുത്ത ശരീര വേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിശോധനയ്ക്ക് ശേഷം നടനെ രാത്രിയോടെ ഡിസ്ചാര്‍ജ് ചെയ്തെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. വെള്ളിയാഴ്ച പകല്‍...

Most Popular