Category: National

സിന്ധുവിന് ഉജ്വല വരവേല്‍പ്പ്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ പി വി സിന്ധുവിന് ഡല്‍ഹിയില്‍ ഉജ്വല വരവേല്‍പ്പ്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് ദില്ലി വിമാനത്താവളത്തിലെത്തിയ ശേഷം സിന്ധു പറഞ്ഞു. ലോക കിരീടം ആദ്യമായി ഇന്ത്യയിലെത്തിച്ച സിന്ധുവിനെ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും(2017,...

ഇനി ദേശീയ പതാക മാത്രം..!!! ജമ്മു കശ്മീര്‍ സെക്രട്ടേറിയറ്റില്‍ നിന്ന് സംസ്ഥാന പതാക മാറ്റി; ദേശീയ പതാക ഉയര്‍ത്തി

ശ്രീനഗര്‍: ജമ്മു കശ്മീര്‍ സിവില്‍ സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍നിന്ന് സംസ്ഥാന പതാക നീക്ക ചെയ്തു. പകരം ദേശീയ പതാക ഉയര്‍ത്തി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം അനുച്ഛേദം നീക്കം ചെയ്തതിന് പിന്നാലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും സംസ്ഥാന പതാക നീക്കംചെയ്ത്...

ഇനി റോഡുകള്‍ നിര്‍മിക്കേണ്ട..!!! ദേശീയ പാത അഥോറിറ്റിയോട് പ്രധാനമന്ത്രിയുടെ ഓഫിസ്

ദേശീയപാത അഥോറിറ്റി ഇനി റോഡുകള്‍ നിര്‍മിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം. ദേശീയപാത നിര്‍മാണം സ്വകാര്യമേഖലയെ ഏല്‍പ്പിക്കണമെന്നും നിര്‍മാണം പൂര്‍ത്തിയായാല്‍ ഏറ്റെടുത്ത് മേല്‍നോട്ട ചുമതല നടത്തിയാല്‍ മതിയെന്നും പിഎംഒ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് ആഗസ്റ്റ് 17ന് ദേശീയപാത അതോറിറ്റിക്ക്(എന്‍എച്ച്എഐ) പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര...

വിനീതും റാഫിയും ചെന്നൈ വിട്ടു; ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുമെന്ന് സൂചന

ചെന്നൈ: മലയാളി താരങ്ങളായ സി.കെ വിനീതും മുഹമ്മദ് റാഫിയും ചെന്നൈയിന്‍ എഫ്.സിയോട് വിട പറഞ്ഞു. ഇരുവര്‍ക്കുമൊപ്പം ഹാളിചരണ്‍ നര്‍സാറിയേയും ചെന്നൈ റിലീസ് ചെയ്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍താരമായ റാഫി ബ്ലാസ്റ്റേഴ്സില്‍ തിരിച്ചെത്തുമെന്ന സൂചനയുണ്ട്. അതേസമയം വിനീത് ഏത് ടീമിലാണെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കഴിഞ്ഞ...

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി(66) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് 12.30 ഓടെയായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്‌ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ശ്വസന പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്....

ലഷ്‌കറെ ഭീകരര്‍, കേരളത്തില്‍ ഒരു സ്ത്രീ അറസ്റ്റില്‍ ; കേരളത്തിലും തമിഴ് നാട്ടിലും കനത്ത സുരക്ഷ

കോയമ്പത്തൂര്‍ : തമിഴ്‌നാട്ടിലേക്കു 6 ലഷ്‌കറെ തയിബ ഭീകരര്‍ നുഴഞ്ഞുകയറിയെന്നു സ്ഥിരീകരിച്ചു. ഒരു പാക്ക് പൗരനും 5 ശ്രീലങ്കന്‍ പൗരന്മാരും എത്തിയെന്നാണു തമിഴ്‌നാട് പൊലീസ് നല്‍കുന്ന സൂചന. സംഭവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കേരള പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്ക് ലഷ്‌കര്‍ ഭീകരരുമായി ബന്ധമുണ്ടെന്നാണ്...

ഭവന-വാഹന വായ്പകളുടെ പലിശ ഉടനെ കുറയ്ക്കും; സര്‍ ചാര്‍ജ് ഒഴിവാക്കി; പൊതുമേഖല ബാങ്കുകള്‍ക്ക് 70,000 കോടി ഉടന്‍ നല്‍കും; അപ്രതീക്ഷിത പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

വീണ്ടുമൊരു സാമ്പത്തികമാന്ദ്യത്തിലേക്ക് പോകുന്നുവെന്ന ആശങ്കയ്ക്കിടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ചാര്‍ജ്ജ് ഒഴിവാക്കലടക്കം നിരവധി പദ്ധതികള്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സാമ്പത്തികരംഗത്ത് നിലവിലുള്ള മുരടിപ്പ് ആഗോളതലത്തിലുള്ള പ്രതിഭാസമാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. നടപ്പു...

പിഎഫില്‍ പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്തവര്‍ക്ക് 15 കൊല്ലം കഴിഞ്ഞാല്‍ പൂര്‍ണ പെന്‍ഷന്‍

ഹൈദരാബാദ്: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയില്‍ പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്തവര്‍ക്ക് 15 കൊല്ലം കഴിഞ്ഞാല്‍ പൂര്‍ണ പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ ഹൈദരാബാദില്‍ നടന്ന ഇ.പി.എഫ്. ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍ തീരുമാനം. ബോര്‍ഡ് ചെയര്‍മാന്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ്‌കുമാര്‍ ഗംഗവാര്‍ അധ്യക്ഷത വഹിച്ചു. മാസപെന്‍ഷന്റെ മൂന്നിലൊന്നിന്റെ...

Most Popular

G-8R01BE49R7