Category: National

ധോണിയോട് അത് പറയാനുള്ള ധൈര്യം ക്യാപ്റ്റന്‍ കാണിക്കണം

ടീമിലില്ലെങ്കിലും ധോണിയുടെ വിരമിക്കല്‍ ഇന്നും ചര്‍ച്ചാവിഷയമാണ്. ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പുറത്താകലിനു ശേഷം ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ധോനി. അദ്ദേഹത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുമുണ്ട്. ഇപ്പോഴിതാ ഇതേകാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍....

നമിത ബിജെപിയില്‍ ചേര്‍ന്നു

മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നമിത മുന്ദഡ ബി.ജെ.പി.യില്‍ ചേര്‍ന്നു. ബീഡ് ജില്ലയിലെ കൈജ് മണ്ഡലത്തില്‍ എന്‍.സി.പി. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നമിത ബി.ജെ.പി.യില്‍ ചേക്കേറിയത്. മന്ത്രിയും ബി.ജെ.പി. നേതാവുമായ പങ്കജ് മുണ്ടെ,...

അതിര്‍ത്തി കടന്ന് ചെല്ലും; ഇനി ഒളിച്ചുകളിയില്ല: കരസേനാ മേധാവി

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പ്രശ്‌നമുണ്ടാക്കാതിരുന്നാല്‍ നിയന്ത്രണ രേഖ പവിത്രമായി സൂക്ഷിക്കുമെന്നും മിന്നലാക്രമണം ഒരു സന്ദേശമാണെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഇനി ഒളിച്ചുകളിക്കില്ല. ഇന്ത്യക്ക് അതിര്‍ത്തി കടന്ന് പോവേണ്ടി വന്നാല്‍ ആകാശം വഴിയോ ഭൂമിയിലൂടെയോ ചെല്ലും ചിലപ്പോള്‍ രണ്ട് വഴിയും തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൈംസ്...

ടീമില്‍ ഇവരെ ഉള്‍പ്പെടുത്തണം; കോഹ്ലിയോട് ഗാംഗുലി

ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീമില്‍ ചില താരങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സ്പിന്‍ ബോളര്‍മാരായ കുല്‍ദീപ് യാദവിനെയും യുസ്‌വേന്ദ്ര ചാഹലിനെയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. ടീമിന്റെ ബാറ്റിങ്ങ് ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു കഴിഞ്ഞ പരമ്പരകളില്‍ ഇരുവരെയും ടീമില്‍നിന്നു മാറ്റിനിര്‍ത്തിയത്. വെസ്റ്റിന്‍ഡീസ്,...

പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഇനി മൂന്ന് ദിവസംകൂടി മാത്രം

മുംബൈ: പാന്‍കാര്‍ഡ് ആധാര്‍നമ്പറുമായി ബന്ധിപ്പിക്കാന്‍ ഇനി മൂന്നുദിവസംകൂടി മാത്രം. സെപ്റ്റംബര്‍ 30 വരെയാണ് നിലവില്‍ ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ജൂലായില്‍ അവതരിപ്പിച്ച ബജറ്റില്‍ വരുത്തിയ നിയമഭേദഗതിപ്രകാരം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍നമ്പര്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍നമ്പര്‍ പ്രവര്‍ത്തനരഹിതമായാലുള്ള നടപടികള്‍ സംബന്ധിച്ച് പ്രത്യക്ഷ നികുതിബോര്‍ഡ് വ്യക്തത വരുത്തിയിട്ടില്ല....

സവാളയ്ക്ക് പിന്നാലെ തക്കാളി വില വീണ്ടും കുതിക്കുന്നു

ന്യൂഡല്‍ഹി: സവാളയ്ക്കു പിന്നാലെ തക്കാളിയുടെ വിലയും ഉയരുന്നു. ഡല്‍ഹിയില്‍ തക്കാളിയുടെ ചില്ലറവില്‍പ്പന വില 40 മുതല്‍ 60 വരെ രൂപയായി. ഏതാനും ആഴ്ചകള്‍ക്കിടെ വില 70 ശതമാനത്തോളമാണ് ഉയര്‍ന്നത്. മഹാരാഷ്ട്രയിലും കര്‍ണാടകയിലുമുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിച്ചെടികള്‍ നശിച്ചതാണ് വിലക്കയറ്റത്തിനു കാരണമെന്ന് ഡല്‍ഹിയിലെ ആസാദ്...

ബിജെപി, കോണ്‍ഗ്രസ് ഉന്നത നേതാക്കളെ കുടുക്കാന്‍ ഉപയോഗിച്ചത് കോളെജ് പെണ്‍കുട്ടികളെ

രാഷ്ട്രീയ നേതാക്കളെ വശീകരിക്കാന്‍ കോളേജ് വിദ്യാര്‍ഥിനികളെ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. മധ്യപ്രദേശിയില്‍ പിടിയിലായ സംഘത്തിനു നേതൃത്വം നല്‍കിയ ശ്വേതാ ജെയ്‌നാണ് അന്വേഷണസംഘത്തോട് കുറ്റസമ്മതം നടത്തിയത്. ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ ഇരുപത്തിയഞ്ചോളം പെണ്‍കുട്ടികളെ ചതിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഉന്നതര്‍ക്കുമുമ്പിലെത്തിച്ചത്. 12 ഉന്നതോദ്യോഗസ്ഥരും മധ്യപ്രദേശ് സര്‍ക്കാരിലെ എട്ടു മുന്‍മന്ത്രിമാരും കോണ്‍ഗ്രസ്, ബി.ജെ.പി. നേതാക്കളുമടക്കമുള്ളവര്‍...

ചന്ദ്രയാന്‍-2 പൂര്‍ണ പരാജയമല്ല; ദൗത്യം തുടരും

ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ട് ദൗത്യം 90 മുതല്‍ 95 ശതമാനംവരെ വിജയംകണ്ടെന്ന് ഐ.എസ്.ആര്‍.ഒ. ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും വിജയ മാനദണ്ഡം നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ 90 മുതല്‍ 95 ശതമാനം വരെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു. നിലവില്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ചന്ദ്രനെ കുറിച്ചുള്ള പഠനത്തിന്...

Most Popular

G-8R01BE49R7