Category: National

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ചോടെ വില്‍ക്കുമെന്ന് ധനകാര്യ മന്ത്രി

ന്യൂഡല്‍ഹി: പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ...

ഗാന്ധിജിയുടേത് അപകടമരണമെന്ന് സ്‌കൂള്‍ ബുക്ക്‌ലെറ്റ്

മഹാത്മഗാന്ധിയുടെത് അപകടമരണമാണെന്ന പരാമര്‍ശിക്കുന്ന ഒഡിഷയിലെ സ്‌കൂള്‍ ബുക്ക്ലെറ്റ് വിവാദത്തില്‍. വിവാദ ബുക്ക്ലെറ്റ് പിന്‍വലിച്ച് മുഖ്യമന്ത്രി നവീന്‍ പട്നായിക് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കളും ആക്ടിവിസ്ടുകളും രംഗത്തെത്തിക്കഴിഞ്ഞു. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ രണ്ട് പേജുള്ള ബുക്ക്ലെറ്റിലാണ് വിവാദ പരാമര്‍ശമുള്ളത്. ഗാന്ധിജിയുടെ ആശയങ്ങള്‍, പുസ്തകങ്ങള്‍,...

വനിതാ പോലീസിനെ ഹോട്ടല്‍ മുറിയില്‍ വച്ച് സഹപ്രവര്‍ത്തകനായ പൊലീസുകാരന്‍ പീഡിപ്പിച്ചു

സഹപ്രവര്‍ത്തകയായ വനിതാ പോലീസിനെ പീഡിപ്പിച്ച സിവില്‍ പോലീസുദ്യോഗസ്ഥനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഭോപ്പാലില്‍ വിദിഷയിലാണ് സംഭവം. വിദിഷയിലെ സിവില്‍ പോലീസുകാരനായ ആനന്ദ് ഗൗതമിനെതിരെയാണ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന് കേസെടുത്തത്. ജൂണ്‍ 15ന് ആനന്ദ് നസീര്‍ബാദ് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം. ജോലിസമയം കഴിഞ്ഞ് ആനന്ദിനൊപ്പം സഹോദരിയെ...

13 വയസുകാരിയെ ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റു; തട്ടിക്കൊണ്ടു പോയതാണെന്ന് പൊലീസില്‍ പരാതി

സ്വന്തം മകളെ അച്ഛന്‍ ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റു. 13 വയസ്സുമാത്രം പ്രായമുള്ള മകളെയാണ് ഇയാള്‍ ഏഴ് ലക്ഷം രൂപ പ്രതിഫലം വാങ്ങി വിറ്റത്. തിങ്കളാഴ്ച പെണ്‍കുട്ടിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കുട്ടിയെ കടത്തിക്കൊണ്ടുപോയതിന് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ജൂണിലാണ്...

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് മോദി സ്ഥലം വിട്ടു

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്ര മന്ത്രിസഭ ശുപാര്‍ശ നല്‍കി. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് മന്ത്രിസഭയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ...

ഒരുമാസംകൊണ്ട് വരുമാനത്തില്‍ വന്‍ കുതിപ്പുമായി തേജസ് എക്‌സ്പ്രസ്..!! ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസ് നേടിയ ലാഭം…

ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വ്വീസായ ലഖ്നൗ-ദില്ലി തേജസ് ആദ്യമാസം സ്വന്തമാക്കിയത് 70 ലക്ഷം രൂപ ലാഭം. ടിക്കറ്റ് വില്‍പനയിലൂടെ 3.70 കോടി രൂപ വരുമാനം നേടി. ഐആര്‍സിടിസിയുടെ കീഴില്‍ ഒക്ടോബര്‍ 5നാണ് തേജസ് സര്‍വ്വീസ് തുടങ്ങുന്നത്. ആഴ്ചയില്‍ ആറ് ദിവസമാണ്...

ശിവസേന പിന്നില്‍ നിന്ന് കുത്തി; ബിജെപി വീണു

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും വഴിപിരിഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. കാവല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ട് നിലപാട് അറിയിച്ചു. ശിവസേനയുടെ പിന്തുണ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം സഖ്യത്തിന്...

അയോധ്യ വിധിയില്‍ പാകിസ്താന്റെ പ്രസ്താവനയ്‌ക്കെതിരേ ഇന്ത്യ

ന്യഡല്‍ഹി: അയോധ്യ വിധിയെ കുറിച്ച് പാകിസ്താന്‍ നടത്തിയ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ രംഗത്ത്. പാകിസ്താന്റെ അനാവശ്യ പ്രസ്താവനയെ തള്ളുന്നുവെന്ന് വ്യക്തമാക്കിയ ഇന്ത്യ, വിഷയം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും പാകിസ്താനെ ഓര്‍മിപ്പിച്ചു. നിയമവാഴ്ചയോടും എല്ലാവിശ്വാസത്തോടുമുള്ള തുല്യ ബഹുമാനം ഉള്‍കൊള്ളുന്നതാണ് ഈ വിധി. അത് പാകിസ്താന് മനസ്സിലാക്കാന്‍...

Most Popular