Category: Kerala

ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരെ പിന്നെ കണ്ടിട്ടില്ല..!!! മത്സരിക്കാനൊരുങ്ങി പി.സി. ജോര്‍ജും

ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പി.സി. ജോര്‍ജ് എംഎല്‍എയും. മത്സരിക്കാനൊരുങ്ങിയ തന്നെ കോണ്‍ഗ്രസ് വഞ്ചിച്ചെന്നാരോപിച്ചാണ് ഇത്തവണത്തെ മത്സരരംഗത്തുണ്ടാകുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞത്. മുന്നണിയുമായി ചേര്‍ന്നു പോകാമെന്ന രീതിയില്‍ വാക്കു നല്‍കിയ കോണ്‍ഗ്രസ് നേതാക്കള്‍ പിന്നീട് പിന്‍മാറിയതാണ് തീരുമാനം മാറ്റാന്‍ കാരണമെന്ന് പി സി ജോര്‍ജ് പറയുന്നു....

ബിന്ദു കൃഷ്ണയ്‌ക്കെതിരേ കേസെടുത്തു

കൊല്ലം: ഡി.സി.സി.പ്രസിഡന്റ് ബിന്ദുകൃഷ്ണയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്. ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെത്തുടര്‍ന്ന് അവിടെയെത്തി കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം ചിത്രമെടുത്ത് ഫെയ്‌സ്ബുക്കില്‍ ഇട്ടതിനാണ് ബിന്ദുവിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ ഇടവരുന്നവിധം ചിത്രമോ പേരോ ഷെയര്‍ ചെയ്യരുതെന്ന് നിയമമുണ്ട്. ഇതു ലംഘിച്ചതിനാണ് പോക്‌സോ നിയമപ്രകാരം...

രാഹുലിനെ വിടാതെ സ്മൃതി ഇറാനി; വയനാട്ടിലും രാഹുലിനെതിരേ സ്ഥാനാര്‍ഥിയായേക്കും

ആലപ്പുഴ: വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരേയുള്ള മത്സരം കടുപ്പിക്കാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഇറക്കാന്‍ ബി.ജെ.പി. നീക്കം. എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ മാറ്റി ബി.ജെ.പി. സീറ്റ് ഏറ്റെടുക്കാനാണ് നീക്കമുള്ളത്. നിലവില്‍ ബി.ഡി.ജെ.എസിനാണ് വയനാട് നല്‍കിയിട്ടുള്ളത്. സ്മൃതി ഇറാനിക്ക് അസൗകര്യമെങ്കില്‍ ബി.ജെ.പി.യുടെ സംസ്ഥാന നേതാക്കളാരെങ്കിലും മത്സരിക്കും. കഴിവതും സ്മൃതിയെത്തന്നെ മത്സരിപ്പിക്കുമെന്നാണ് ബി.ജെ.പി.യിലെ...

ആര്‍എസ്എസ് നേതാവിന്റെ വീട്ടുമുറ്റത്ത് ബോംബ് പൊട്ടിത്തെറിച്ചു; മകനടക്കം രണ്ടു കുട്ടികള്‍ക്ക് പരുക്ക്

കണ്ണൂര്‍: ആര്‍എസ്എസ് നേതാവിന്റെ വീട്ടു മുറ്റത്ത് ബോംബ് പൊട്ടിത്തെറിച്ച് മകനടക്കം രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് ഷിബുവിന്റെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ കജില്‍ , ഗോകുല്‍ എന്നീ കുട്ടികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സിപിഎം ആരോപിച്ചു....

പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥി; ഒടുവില്‍ ലിസ്റ്റ് പുറത്തുവിട്ടു

ന്യൂഡല്‍ഹി: പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനെ ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ വരെ ബി.ജെ.പി പുറത്തുവിട്ട പട്ടികകളിലൊന്നും പത്തനംതിട്ട ഇടംപിടിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി പ്രഖ്യാപിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയില്‍ നിന്ന് മത്സരിപ്പിക്കാനായിരുന്നു തീരുമാനം....

3 മാസം ഉള്ളില്‍ കിടന്നാലും വേണ്ടില്ല; ജയരാജനെതിരേയുള്ള പോസ്റ്റ് പിന്‍വലിക്കില്ലെന്ന് ഷാഫി

കൊച്ചി: വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി. ജയരാജന്‍ മത്സരിക്കുന്നുവെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ലെന്ന് പറഞ്ഞ് ഷാഫി പറമ്പില്‍ എംഎല്‍എ. മൂന്ന് ദിവസത്തിനുള്ളില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. കാലന്മാര്‍ക്കിരിക്കാനുള്ള ഇടമല്ല പാര്‍ലിമെന്റ് എന്ന്...

ജയരാജന്റെ പേരെഴുതിയ മതില്‍ തകര്‍ത്തു; ആര്‍എസ്എസ് ആണെന്ന് സിപിഎം

തലശ്ശേരി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി പി. ജയരാജന്റെ പേരെഴുതിയ മതില്‍ തകര്‍ത്തു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. തലശ്ശേരി കൊമ്മല്‍വയലില്‍ മതിലാണ് തകര്‍ത്തത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു. ഇന്നലെ...

അന്ന് വയനാട്ടില്‍ മത്സരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ രാഹുല്‍ പറഞ്ഞത് ഇതായിരുന്നു…

കൊച്ചി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെ ഇക്കാര്യം രാഹുലിനോട് ചെന്നിത്തല ചോദിച്ചപ്പോള്‍ രണ്ടാഴ്ച മുന്‍പ് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഒരു സൗഹൃദ സംഭാഷണത്തിനിടെയാണ് രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍ മത്സരിച്ചുകൂടെ എന്ന് ചെന്നിത്തല ചോദിച്ചത്. വയനാട്ടില്‍ നിന്ന് രാഹുല്‍ മത്സരിച്ചാല്‍...

Most Popular