Category: Kerala

ചാഴിക്കാടന്റെ പര്യടനം; കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുടെ റോഡ് ഷോ നാളെ

കോട്ടയം: തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടികളുടെ ഭാഗമായി നാളെ കോട്ടയം നഗരത്തില്‍ യു.ഡി.എഫ് റോഡ് ഷോ നടത്തും. ഉച്ചകഴിഞ്ഞ് 3:30 നാണ് റോഡ് ഷോ. കലക്ട്രേറ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി ശാസ്ത്രി റോഡില്‍ അവസാനിക്കുന്ന റോഡ് ഷോയില്‍ സ്ഥാനാര്‍ഥിക്കൊപ്പം...

പാലക്കാട്ട് ‘ക്ലാസ്‌മേറ്റ്‌സ്’ പോരാട്ടം; ഇരുവരും ഒരേ നാട്ടുകാരും..!!! ചങ്കിടിപ്പോടെ ഇടതുപക്ഷം

കനത്ത ചൂടില്‍ പാലക്കാടന്‍ കാറ്റ് ആഞ്ഞുവീശുകയാണ്. എന്നാല്‍ ഇതൊന്നും പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ തെല്ലും ബാധിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. തീപാറുന്ന പ്രചാരണവുമായി സ്ഥാനാര്‍ഥികള്‍ ഇഞ്ചോടിഞ്ച് മുന്നേറുകയാണ്. നാട്ടുകാരും പരിചിതരുമായ മൂന്നു യുവ സ്ഥാനാര്‍ഥികളാണ് മണ്ഡലമൊന്നാകെ നിറയുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി രാജേഷ്, യുഡിഎഫ് സ്ഥാനാര്‍ഥി...

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും

തൃശ്ശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് തുഷാറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷനായ തുഷാര്‍ തൃശ്ശൂരില്‍ മത്സരിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...

നാല് കാശിനു വേണ്ടി വര്‍ഗീയതയുമായി കൂട്ടുപിടിച്ചാല്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകും: പിണറായി വിജയന്‍

തൃശ്ശൂര്‍: നാലു കാശിനും കുറച്ചു വോട്ടിനും വേണ്ടി ഏത് വര്‍ഗീയതയുമായും സമരസപ്പെടാന്‍ കോണ്‍ഗ്രസ് തയ്യാറാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാലക്കുടിയിലെ ഇടതു സ്ഥാനാര്‍ഥിക്കുവേണ്ടി സംഘടിപ്പിച്ച പ്രാചരണ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇതിന്റെ ഫലമായി മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോകുമെന്നും പിണറായി വിമര്‍ശിച്ചു. പ്രബലമായി...

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ; നേതാക്കള്‍ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിലെ അപ്രിയ സത്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും വേദനിക്കും എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. അപ്രിയ സത്യങ്ങള്‍...

രാഹുല്‍ ഗാന്ധി ബുധനാഴ്ച എത്തും; പത്രികാ സമര്‍പ്പണത്തിനെത്തുന്ന രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകും

വയനാട്: രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തില്‍ എത്തു. വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ വലിയ ആവേശത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും. ബൂത്ത് തല കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ടാണ് വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം രാഹുലിന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. രാഹുല്‍ എത്തുന്നതിന് മുന്നോടിയായി പ്രതിപക്ഷ നേതാവ്...

തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ കുട്ടിയ്ക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിത്തുടങ്ങി

തൊടുപുഴ:തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരു്‌നനു. അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച ഏഴ് വയസ്സുകാരന് ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിത്തുടങ്ങിയെങ്കിലും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. ശ്വാസകോശമടക്കമുള്ള ആന്തരീകാവയവങ്ങളും മര്‍ദ്ദനത്തില്‍ തകര്‍ന്നിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കോലഞ്ചേരിയില്‍ എത്തുന്ന...

വേനല്‍മഴ ഈ മാസം പകുതിയോടെ ലഭിച്ചേക്കും

കൊച്ചി: ഈ മാസം പകുതിയോടെ സംസ്ഥാനത്ത് വേനല്‍മഴയെത്തുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. മൂന്ന് ദിവസത്തിനുള്ളില്‍ ചിലയിടങ്ങളില്‍ മഴ പെയ്യുമെന്നാണ് വിലയിരുത്തല്‍. അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോത് കൂടുന്നതാണ് നിലവിലെ അത്യുഷ്ണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. പ്രകൃതി ചൂഷണത്തിന്റെ ഫലമായി ഓസോണ്‍ തന്‍മാത്രകളുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അള്‍ട്രാ വയലറ്റ്...

Most Popular