Category: LATEST NEWS

ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിൻവലിക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം: എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന. ബിവറേജ് വിൽപ്പനശാലകൾ ലേലം ചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ പരിഗണനയിലുണ്ട്. സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞമാസം നടന്ന വകുപ്പു സെക്രട്ടറിമാരുടെ...

കേരളത്തിൽ പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം; 13 സംസ്ഥാനങ്ങളിൽ 26 ന് ജനവിധി

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശമാകും. കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രചാരണം അവസാന ലാപ്പിലാണ്. ശക്തമായ പ്രചാരണ പരിപാടികളാണ് ഓരോ മുന്നണികളും പാർട്ടികളും നടത്തുന്നത്. അവസാന നിമിഷത്തിൽ കൂടുതൽ വോട്ടുകൾ പെട്ടിയിലാക്കാനായി കൊണ്ടുപിടിച്ച പരിപാടികളിലാണ് സ്ഥാനാർഥികൾ. നാളെ നടക്കാനിരിക്കുന്ന കൊട്ടിക്കലാശത്തിൽ...

റിലയൻസിന് റെക്കോർഡ് വാർഷിക വരുമാനം ₹1,000,122 കോടി; 10 രൂപ ഡിവിഡന്റ് പ്രഖ്യാപിച്ചു

മുംബൈ: റിലയൻസ് ഇൻഡസ്ട്രിസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെയും കഴിഞ്ഞ നാലാം പാദത്തിലെയും പ്രവർത്തന ഫലങ്ങൾ പുറത്ത് വിട്ടു. • ഉപഭോക്തൃ ബിസിനസുകളിലെ തുടർച്ചയായ വളർച്ചയുടെ പിന്തുണയോടെ റിലയൻസ് വാർഷിക ഏകീകൃത വരുമാനം 2.6% വർദ്ധിച്ച് ₹1,000,122 കോടി ($119.9 ബില്യൺ) രൂപയായി. • നികുതിക്കും പലിശയ്ക്കും...

ഹണി റോസിൻ്റെ റേച്ചല്‍ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി: നടി ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്. ഹണി റോസിന്റെ അഭിനയ രംഗത്തെ അനുഭവപരിചയം കൃത്യമായി ഉപയോഗിക്കുന്ന...

റിലയൻസ് ജിയോയുടെ ലാഭത്തിൽ 13% വർധന

മുംബൈ:റിലയൻസ് ജിയോയുടെ നാലാം പാദത്തിലെ അറ്റാദായത്തിൽ 13% വർദ്ധന. ജനുവരി-മാർച്ച് പാദത്തിലെ വരുമാനം മുൻവർഷത്തിലെ 4716 കോടിയിൽ നിന്ന് 5337 കോടിയായി വർദ്ധിച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 23,394 കോടിയിൽനിന്ന് 11 ശതമാനം വർദ്ധിച്ചു 25959 കോടിയായി. 2024 സാമ്പത്തിക വർഷത്തിൽ അറ്റാദായം 12.4 ശതമാനം...

അശ്വത്ഥാമായായി അമിതാഭ് ബച്ചന്‍; ‘കല്‍ക്കി 2898 എഡി’ ഒരുങ്ങുന്നു

മുംബൈ:നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന 'കല്‍ക്കി 2898 എഡി' എന്ന ചിത്രത്തിലെ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് അണിയറപ്രവര്‍ത്തകര്‍. മധ്യപ്രദേശിലെ നേമാവര്‍ എന്ന സ്ഥലത്തുവച്ചാണ് നിറഞ്ഞ സദസ്സിന്റെയും മാധ്യമങ്ങളുടെയും സാന്നിദ്ധ്യത്തില്‍ വമ്പന്‍ സ്കെയിലില്‍ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ ടീസര്‍ അനാച്ഛാദനം ചെയ്തത്. മഹാഭാരതത്തിലെ...

ഒടുവിൽ മുഖ്യമന്ത്രിയുടെ നടപടി; തൃശ്ശൂർ പോലീസ് കമ്മീഷണറെ സ്ഥലം മാറ്റും

തിരുവനന്തപുരം: തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട് തൃശ്ശൂർ പോലീസ് കമ്മീഷണർ അങ്കിത്ത് അശോക്, അസിസ്റ്റൻറ്...

പിണറായി – ബിജെപി ബന്ധം: നുണയെന്ന് സീതാറാം യെച്ചൂരി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുമായി ബന്ധമുണ്ടെന്ന് നുണ പറയുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് വെറും സാധാരണ തിരഞ്ഞെടുപ്പല്ല, ജനാധിപത്യവും മതേതരത്വവും നിലനിൽക്കണോ എന്ന് തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണ്. ബിജെപിയെ താഴെയിറക്കാൻ എല്ലാ...

Most Popular