Category: LATEST NEWS

വിവാദ പ്രസംഗത്തിന്റെ പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: വിവാദ പ്രസംഗത്തിന്റെ പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ഹൈക്കോടതിയില്‍. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. അറസ്റ്റ് അടക്കമുള്ള നടപടികള്‍ ചൊവ്വാഴ്ച വരെ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ചൊവ്വാഴ്ച...

അജിത് നായകനാകുന്ന ‘വിശ്വാസ’ത്തിന്റെ സെറ്റില്‍ നര്‍ത്തകന്‍ മരണപ്പെട്ടു

പൂണെ: അജിത് നായകനാകുന്ന 'വിശ്വാസ'ത്തിന്റെ ഷൂട്ടിങ് പുണെയില്‍ പുരോഗമിക്കവേ നര്‍ത്തകന്‍ മരണപ്പെട്ടു. പിന്നണി നര്‍ത്തകനായ ഓവിയം ശരവണനാണ് മരിച്ചത്. ചിത്രീകരണം നടക്കവേ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ശരവണനെ ആശുപ്രത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ നായകന്‍ അജിത് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തുകയും തുടര്‍ നടപടികളായ ഓട്ടോപ്സി,...

കെ.എം.ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ

കൊച്ചി: കെ.എം.ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനാണ് രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചത്. കര്‍ശനമായ ഉപാധികളോടെയാണ് സ്റ്റേ അനുവദിച്ചത്. കോടതി ചെലവായ 50,000 രൂപ ഒരാഴ്ചക്കകം കെട്ടിവെക്കണം.കേസ് ചൊവ്വാഴ്ച പരിഗണിക്കും. സ്റ്റേ അനുവദിച്ചതിനാല്‍ ഷാജിക്ക് എംഎല്‍എ സ്ഥാനത്ത് തുടരാം....

ടോയ്‌ലെറ്റില്‍ നിന്നുള്ള വെള്ളം കുടിപ്പിക്കല്‍, മൂത്രം കുടിപ്പിക്കല്‍, പാറ്റയെ തീറ്റിക്കുക..ടാസ്‌ക് പൂര്‍ത്തിയാക്കാത്ത ജീവനക്കാരോട് കമ്പനി കാട്ടുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

ബെയ്ജിംഗ്: ടാസ്‌ക് പൂര്‍ത്തിയാക്കാത്ത ജീവനക്കാരോട് കമ്പനി കാട്ടുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലെ ഒരു കമ്പനിയില്‍ നിശ്ചിത സമയത്തിനുള്ളില്‍ ടാസ്‌ക് പൂര്‍ത്തിയാക്കാത്ത ജീവനക്കാരോടാണ് കമ്പനിയുടെ ക്രൂരത. മൂത്രം കുടിപ്പിക്കുക, അതുമാത്രമല്ല പാറ്റകളെ തിന്നുക, ബെല്‍റ്റിനുള്ള അടി എന്നിവ സഹിക്കേണ്ടിയും വരും. ചില സമയങ്ങലില്‍...

ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ ഏറ്റുവാങ്ങുത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസിയോ ആയിരിക്കില്ല ;പുരസ്‌കാരം എന്റെ കൈകളിലേയ്‌ക്കെത്തുമെന്ന് യുവതാരം

പാരിസ്: ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ ഏറ്റുവാങ്ങുത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസിയോ ആയിരിക്കില്ലെന്ന് ഫ്രാന്‍സിന്റെ യുവതാരം എംബാപ്പെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഇപ്പോഴും ഫുട്ബോള്‍ ലോകത്തെ ശക്തരാണ് എങ്കിലും ഇവരായിരിക്കില്ല ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ ഏറ്റുവാങ്ങുന്നത്. ലോകകപ്പ്...

അയച്ച മെസേജ് പിന്‍വലിക്കാനുള്ള സംവിധാനം മെസഞ്ചറിലും

അയച്ച മെസേജ് പിന്‍വലിക്കാനുള്ള സംവിധാനം മെസഞ്ചറിലും ലഭ്യമാകും. മെസഞ്ചറിലൂടെ അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്സില്‍നിന്നു പിന്‍വലിക്കാനുള്ള സൗകര്യം വരാനിരിക്കുന്ന മെസഞ്ചര്‍ പതിപ്പില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ അടുത്തകാലത്താണ് ഈ സംവിധാനം വാട്സ്ആപ്പില്‍ ലഭ്യമായത്. മെസഞ്ചറില്‍ അയച്ച സന്ദേശങ്ങളും വിഡിയോയും ചിത്രങ്ങളും പത്ത് മിനിറ്റില്‍...

സി.കെ. വിനീത് ബ്ലാസ്റ്റേഴ്സ് വിടുന്നു.. കാരണം ഇതാണ്

കൊച്ചി: സി.കെ. വിനീത് ബ്ലാസ്റ്റേഴ്സ് വിടുന്നുവെന്ന് റിപ്പോര്‍ട്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം സി.കെ. വിനീത് ബ്ലാസ്റ്റേഴ്സിന്റെ പടിയിറങ്ങുമെന്നാണ് സൂചന. ദ ഹിന്ദുവിന് നല്കിയ അഭിമുഖത്തിലാണ് ഈ സീസണോടെ ബ്ലാസ്റ്റേഴ്സ് വിടുമെന്ന സൂചന വിനീത് നല്‍കിയത്. ഇത് മഞ്ഞപ്പടയിലെ തന്റെ അവസാന സീസണായിരിക്കുമെന്നാണ് വിനീത്...

പ്രൊഡക്ഷന്‍ ബോയ്ക്ക് പണി കൊടുക്കാന്‍ ശ്രമിച്ച് സ്വയം ചമ്മി കുഞ്ചാക്കോ ബോബന്‍

കിടന്നുറങ്ങുന്ന പ്രൊഡക്ഷന്‍ ബോയ്ക്ക് പണി കൊടുക്കാന്‍ ശ്രമിച്ച് സ്വയം ചമ്മിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. 'നാല് ദിവസത്തെ തുടര്‍ച്ചയായ രാത്രി ഷൂട്ടുകള്‍ കഴിഞ്ഞ് ഉച്ചക്ക് ഉറങ്ങാന്‍ കിടന്ന പ്രൊഡക്ഷന്‍ ബോയ്യെ ഒന്നു പറ്റിക്കാന്‍ നോക്കിയതാ നമ്മുടെ ചാക്കോച്ചന്‍, ബാക്കി ഭാഗം സ്‌ക്രീനില്‍' എന്ന് അടിക്കുറിപ്പോടെ...

Most Popular