Category: HEALTH

മേയില്‍ ഒരു ജില്ലയില്‍ മാത്രം 8,000 കുട്ടികള്‍ക്കു കോവിഡ്; മൂന്നാം തരംഗം നേരിടാന്‍ മഹാരാഷ്ട്ര

മുംബൈ: ഒരു ജില്ലയില്‍ ഒറ്റ മാസത്തിനുള്ളില്‍ കൊറോണ ബാധിച്ചത് 8,000 കുട്ടികള്‍ക്ക്. കടുത്ത ആശങ്കയില്‍ കോവിഡ് മൂന്നാം തരംഗത്തെ ചെറുക്കാന്‍ വമ്പന്‍ തയാറെടുപ്പുകളുമായി മഹാരാഷ്ട്ര. രണ്ടാം തരംഗത്തില്‍ അഹമ്മദ് നഗര്‍ ജില്ലയിലാണ് ഈ മാസം 8,000 കുട്ടികള്‍ക്കു കോവിഡ് ബാധിച്ചത്. ഇതോടെ മൂന്നാം തരംഗം...

കോവിഷീല്‍ഡ് ഒറ്റ ഡോസ് ഫലപ്രദമോ? പരിശോധിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് 19നെതിരായി കോവിഷീല്‍ഡ് ഒറ്റ ഡോസ് ഫലപ്രദമാണോയെന്ന് കേന്ദ്രം പരിശോധിക്കുന്നു. അമേരിക്കന്‍ കോവിഡ് പ്രതിരോധ വാക്‌സിനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിലവില്‍ ഒറ്റ ഡോസാണ് നല്‍കുന്നത്. സമാനമായ രീതിയില്‍ കോവിഷീല്‍ഡും ഒറ്റഡോസ് മതിയാകുമോ എന്നാണ് കേന്ദ്രം പരിശോധിക്കുന്നത്. കോവിഷീല്‍ഡ് വൈറല്‍ വെക്ടര്‍ പ്ലാറ്റ്‌ഫോം...

കോവിഡിനു ശേഷം കു‌ഴഞ്ഞുവീണു മരണം; ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ലഭിച്ചില്ലെന്ന് ആരോപണം

തൃശൂർ: കോവിഡ് കേന്ദ്രത്തിൽനിന്നു കോവിഡ് ഇല്ലെന്നു കാണിച്ചു വീട്ടിലേക്കു തിരിച്ചയച്ചയാൾ വീട്ടിൽ കു‌ഴഞ്ഞുവീണതിനെത്തുടർന്ന് മരിച്ചു. ഒന്നര മണിക്കൂർ ആംബുലൻസിനായി കാത്തിരുന്നിട്ടും കിട്ടാതെവന്നപ്പോൾ കാറിലാണ് ആശുപത്രിയിലെത്തിച്ചത്. വൈകാതെ മരിച്ചു. നെഗറ്റീവാണെന്ന നിഗമനത്തിൽ ചികിത്സയ്ക്കു ശേ‌ഷം തിരിച്ചയച്ച ഇദ്ദേഹത്തിന്റെ മൃതദേഹം പോസിറ്റീവാണെന്നു ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പു വിട്ടുകൊടുത്തില്ലെന്ന് ആരോപണമുണ്ട്....

കോവിഡ്–19 വൈറസ് നിർമിച്ചത് മനുഷ്യർ, പിന്നിൽ ചൈനീസ് ലാബ് – ആരോപണവുമായി ഗവേഷകർ

കോവിഡ്-19 വൈറസ് പരീക്ഷണശാലയില്‍ നിര്‍മിച്ചതാണെന്ന വിവാദ അവകാശവാദവുമായി രണ്ട് മുതിര്‍ന്ന വാക്‌സീന്‍ ശാസ്ത്രജ്ഞര്‍. ലണ്ടനിലെ അര്‍ബുദരോഗ വിദഗ്ധനായ പ്രൊഫ. ആന്‍ഗസ് ഡാല്‍ഗലെയ്ഷും നോര്‍വീജിയന്‍ വൈറോളജിസ്റ്റായ ഡോ. ബിര്‍ഗെര്‍ സോറെന്‍സനുമാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പരീക്ഷണശാലകളില്‍ പ്രത്യേകം ജനിതകമാറ്റം വരുത്തിയ വൈറസുകളാണ് കോവിഡ്–19ന് കാരണമായ സാര്‍സ്...

കോവിഡ് വാക്സിൻ: ഒരു വർഷത്തേക്ക് സംരക്ഷണം ഉറപ്പെന്ന് വിദഗ്ധർ

ബെംഗളൂരു: നിലവിലെ കോവിഡ് വാക്‌സിനുകളുടെ ഫലപ്രാപ്തി കുറഞ്ഞത് ഒരു വര്‍ഷത്തേക്കുണ്ടാകുമെന്ന് വിദഗ്ധർ. കോവിഡ് മൂന്നാം തരംഗം- വാക്‌സിനേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ എന്ന വിഷയത്തെ ആസ്പദമാക്കി വിമന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച വെബിനാറില്‍ കര്‍ണാടകയില്‍നിന്നുള്ള പ്രശസ്ത വൈറോളജിസ്റ്റ് ഡോ. വി. രവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലഭ്യമായ തെളിവുകള്‍...

സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97

സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675, കാസര്‍ഗോഡ് 532, പത്തനംതിട്ട 517,...

അപകടകാരിയായ പുതിയ കോവിഡ് വകഭേദം: വായുവിലൂടെ അതിവേഗം പടരും

ഹനോയ്: വിയറ്റ്‌നാമില്‍ അതിവേഗം പടരുന്ന അപകടകാരിയായ പുതിയ കോവിഡ് വകഭേദത്തെ കണ്ടെത്തി. കോവിഡിന്റെ ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദത്തിന്റെയും യുകെ വകഭേദത്തിന്റെയും സങ്കരയിനമാണ് പുതിയ വൈറസെന്ന് വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയന്‍ തങ് ലോങ് അറിയിച്ചു. പുതിയ വകഭേദം അതിവേഗം വ്യാപിക്കുമെന്നും വായുവിലൂടെ പകരുമെന്നും അദ്ദേഹം മുന്നറിയിപ്പ്...

തിരുവനന്തപുരത്തും പാലക്കാടും ടിപിആര്‍ കൂടുതലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനത്തോത് കുറഞ്ഞുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തും, പാലക്കാടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ കൂടുതലാണെന്നും അദേഹം പറഞ്ഞു. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി കുറയുകയാണ്. നിലവില്‍ നിരക്ക് 20 നും താഴെയെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. മെയ് 30 മുതല്‍ മലപ്പുറത്തെ...

Most Popular