pathram desk 2

Advertismentspot_img

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യൂവിന്റെ കൊലപാതകം: മുഖ്യപ്രതി അറബിക് ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് ഒളിവില്‍, 15 പ്രതികളെന്ന് ദൃക്സാക്ഷി മൊഴി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതി ഒളിവില്‍. മഹാരാജാസിലെ മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയും വടുതല സ്വദേശിയുമായ മുഹമ്മദാണ് മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു. കേസില്‍ 15 പ്രതികളുണ്ടെന്ന് പൊലീസിന് ദൃക്സാക്ഷി മൊഴി നല്‍കി. അതേസമയം പ്രതികളെ...

പൃഥ്വിരാജിനോട് ഇനിയെങ്കിലും മസ്സില്‍ പിടിക്കാതെ ശരിക്കും ചിരിക്കാന്‍ നസ്രിയ !! കൂടെയിലെ പുതിയ ഗാനം പുറത്ത്

കൊച്ചി:പാര്‍വ്വതി, നസ്രിയ, പൃഥ്വിരാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ കൂടെയിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ശ്രുതി നമ്പൂതിരിയുടെ വരികളില്‍ രഘുവിന്റേതാണ് ഗാനം. വ്യത്യസ്ഥ ജീവിത ഘട്ടങ്ങളിലൂടെ സഹോദരനായും കാമുകനായും പ്യഥ്വി എത്തുന്നു...

ഫ്രാന്‍സിന്റെ യുവനിരയോട് തോറ്റ് അര്‍ജന്റീന പുറത്ത്, വിജയം മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക്

മോസ്‌ക്കോ: റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ മുന്നേറ്റത്തിന് കസാനില്‍ വിരാമം. ആക്രമണ ഫുട്‌ബോളുമായി കളം നിറഞ്ഞ ഫ്രാന്‍സിന്റെ യുവനിരയോട് തോറ്റ് അര്‍ജന്റീന പുറത്തായി. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം. ഈ വിജയത്തോടെ ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തി. പോര്‍ച്ചുഗല്‍യുറഗ്വായ് പ്രീക്വാര്‍ട്ടര്‍ മല്‍സര വിജയികളാണ് അവിടെ ഫ്രാന്‍സിന്റെ എതിരാളികള്‍....

12ാം മിനുട്ടില്‍ പെനാല്‍റ്റി വഴങ്ങി അര്‍ജന്റീന, ഫ്രാന്‍സ് ഒരു ഗോളിന് മുന്നില്‍

മോസ്‌ക്കോ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലെ ആദ്യ പോരില്‍ അര്‍ജന്റീനയ്ക്കെതിരേ ഫ്രാന്‍സ് ഒരു ഗോളിന് മുന്നില്‍. 12ാം മിനുട്ടില്‍ സ്വന്തം ബോക്സില്‍ നിന്ന് പന്തുമായി കുതിച്ച കെയ്ലിയന്‍ എംബാപ്പെയെ ബോക്സില്‍ വച്ച് മാര്‍ക്കസ് റോജ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി വലയിലാക്കിയാണ് ഫ്രാന്‍സ് മുന്നിലെത്തിയത്. കിക്കെടുത്ത...

വെട്ടും കുത്തും ശരീരത്തില്‍ മാത്രമല്ല സത്യം പറയുന്നവനെ നിശബ്ദനാക്കാനുള്ള എല്ലാ മാര്‍ഗ്ഗവും അവര്‍ സ്വീകരിക്കും, ഇപ്പോഴത്തെ അവസ്ഥ സങ്കീര്‍ണമെന്ന് ജോയ് മാത്യു

കൊച്ചി: ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചെടുത്ത സാഹചാര്യത്തില്‍ പ്രതിഷേധം കത്തിയമരുമ്പോള്‍ അടിയന്തരമായി അമ്മ യോഗം വിളിക്കണമന്ന് ജോയ് മാത്യു. ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ സംഘടനയുടെ പ്രസിഡന്റിനും സെക്രട്ടറിക്കും ജോയ് മാത്യു കത്തയച്ചു. ഇപ്പോഴത്തെ അവസ്ഥ സങ്കീര്‍ണമാണെന്നും സംശയങ്ങള്‍ക്കിടയില്ലാതെ സമൂഹത്തെ നിലപാട് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും...

കൈ നിറയെ സിനിമകളാണല്ലോ എന്നാണ് എല്ലാവരും ചോദിക്കുന്നത്,എന്നാല്‍ അങ്ങനെയല്ല: ഐശ്വര്യ ലക്ഷ്മി

കൊച്ചി:കൈ നിറയെ സിനിമകളാണല്ലോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. അങ്ങനെയല്ല. രണ്ടോ മൂന്നോ സിനിമകളിലേക്ക് മാത്രമാണ് വിളിച്ചത് ഏറെ പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രമാണ് മായാനദിയിലെ അപര്‍ണ എന്ന അപ്പു. നടി ഐശ്വര്യ ലക്ഷ്മിയുടെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ഈ കഥാപാത്രം. അപര്‍ണയുടെ മാനസിക സമ്മര്‍ദങ്ങളെ...

സിറോ മലബാര്‍സഭാ വിവാദ ഭൂമിയിടപാടില്‍ കടുത്ത തീരുമാനങ്ങളുമായി ആദായ നികുതി വകുപ്പ്, ഇടനിലക്കാരുടേയും ഭൂമി വിറ്റവരുടേയും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കൊച്ചി: സിറോ മലബാര്‍ സഭാ വിവാദ ഭൂമിയിടപാടില്‍ ഇടനിലക്കാരുടെയും ഭൂമി വിറ്റവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. എറണാകുളം- അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടില്‍ ആദായനികുതി വകുപ്പിന്റെ ശക്തമായ ഇടപെടലാണിത്. ഇടനിലക്കാരുടേയും ഭൂമിവിറ്റവരുടേയും സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയ ശേഷമാണ് ആദായ നികുതി വകുപ്പ്...

മെസിയും സംഘവും ഇന്ന് ഫ്രഞ്ച് പടയ്‌ക്കെതിരെ, ആവേശപ്പോര് ഇനി മിനിറ്റുകള്‍ മാത്രം ബാക്കി

മോസ്‌ക്കോ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലെ ആദ്യ പോരില്‍ ഫ്രാന്‍സും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുമ്പോള്‍ അര്‍ജന്റീന നിരയില്‍ ആദ്യ ഇലവനില്‍ ഗോണ്‍സാലോ ഹിഗ്വയ്ന്‍ ഇല്ല. പകരം ക്രിസ്റ്റ്യന്‍ പാവോനാണ് ഇടംപിടിച്ചത്. കഴിഞ്ഞ കളിയില്‍ നിന്ന് ഈ ഒരു മാറ്റമാണ് അര്‍ജന്റീന വരുത്തിയിരിക്കുന്നത്. എയ്ഞ്ചല്‍ ഡി മരിയ,...

pathram desk 2

Advertismentspot_img