pathram desk 2

Advertismentspot_img

കോവിഡ് : ന്യൂയോർക്കിൽ മലയാളി കുടുംബത്തിലെ മൂന്നാമത്തെ അംഗവും മരിച്ചു

കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ ദമ്പതികളടക്കം ഒരു കുടുംബത്തിലെ മൂന്നുപേരും മരണത്തിന് കീഴടങ്ങി. തിരുവല്ല പുറമറ്റം ഏലിയാമ്മ ജോസഫ് , ഭര്‍ത്താവ് നെടുമ്പ്രം കെ. ജെ. ജോസഫ് , ജോസഫിന്റെ സഹോദരന്‍ ഈപ്പന്‍ എന്നിവരാണ് വ്യത്യസ്ത ദിവസങ്ങളിലായി മരിച്ചത്. ഇന്നലെയാണ് ഏലിയാമ്മ(78) മരിച്ചത്. കെ.ജെ. ജോസഫ്...

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം; സമയം മാറ്റി

മുഖ്യമന്ത്രി പിണറായി വിജയൻ ദിവസേന നടത്തുന്ന വാർത്താ സമ്മേളനത്തിന്റെ സമയക്രമത്തിൽ മാറ്റം. ആറ് മണിക്കുള്ള വാർത്താ സമ്മേളനം അഞ്ചു മണിയിലേക്ക മാറ്റി. നാല് മണിക്ക് നടത്തുന്ന മന്ത്രിസഭാ അവലോകന യോഗം മൂന്ന് മണിക്കും നടക്കും. റംസാൻ നോമ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വൈകിട്ട് അഞ്ചു മണിയിലേക്ക്...

കേരളത്തിൽ വീണ്ടും കോവിഡ് മരണം

കോവിഡ് ചികിത്സയിലായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽവച്ചാണ് അന്ത്യം. മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകളാണ്. മാതാപിതാക്കളുടെ ഫലം ഇന്ന് വരും. ന്യുമോണിയയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയാണ് കുട്ടിക്കു കോവിഡ് സ്ഥിരീകരിച്ചത്, കുട്ടി ജന്മനാ ഹൃദ്രോഗിയാണ്. രോഗം പടർന്നത്...

പരീക്ഷകൾ മേയ് 11 മുതൽ നടത്തും; തയാറെടുപ്പുകൾ തുടങ്ങി

പരീക്ഷകൾ മേയ് 11 മുതൽ നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്താൻ സർവകലാശാലകൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. മൂല്യനിർണയം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈസ് ചാൻസിലർമാരുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ നടത്തിയ വീഡിയോ കോൺഫറൻസിങ്ങിനെ തുടർന്നാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. മൂല്യനിർണയം...

ലോക്ക്ഡൗണിൽ ഇളവു നൽകിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.ജി.പി

ലോക്ക്ഡൗണിൽ ഇളവു നൽകിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ. ജനങ്ങൾ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാൻ ഇനിയും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ട ലോക്ക്ഡൗൺ കാലയളവിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച സംശയങ്ങൾ ദുരീകരിച്ചുകൊണ്ട് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവശ്യ യാത്രകൾക്ക് മാത്രമേ...

രോഗികളെ തൊടേണ്ട, സെക്കന്റിനുള്ളിൽ ഒരാൾക്ക് കോവിഡ് 19 ഉണ്ടോ എന്ന് വ്യക്തമാകും; പുതിയ കണ്ടെത്തലുമായി ഇന്ത്യൻ മെഡിക്കൽ ശാസ്ത്രജ്ഞർ

കോവിഡ് കണ്ടെത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‍വെയർ വികസിപ്പിച്ച് ജപ്പാനിലെ ഇന്ത്യൻ മെഡിക്കൽ ശാസ്ത്രജ്ഞർ. ജപ്പാനിലെ ക്യോട്ടോയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞര്‍ ഐഐടി റൂർക്കിയിലെ അധ്യാപകന്റെയും വിദ്യാർഥികളുടെയും പിന്തുണയോടെയാണു കണ്ടെത്തൽ നടത്തിയത്. ഇതുപയോഗിച്ച് നോവൽ കൊറോണ വൈറസുകളുടെ സാന്നിധ്യം കണ്ടെത്താനും ലക്ഷണങ്ങൾ ഇല്ലാത്തവരിൽനിന്നു നിഗമനങ്ങളിലെത്താനും സാധിക്കും....

കോവിഡ് 19 ; രണ്ടാം ഘട്ടത്തില്‍ പടര്‍ന്നു പിടിച്ച കാസര്‍കോടിന്റെ ഒരു മാസം കഴിഞ്ഞപ്പോഴുള്ള അവസ്ഥ…

കാസർകോട് : കോവിഡ് 19 രോഗം രണ്ടാം ഘട്ടം കാസർകോട് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ട് ഒരു മാസം തികയുമ്പോൾ ജില്ലയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നോക്കാം . 168 രോഗികളിൽ ഒരു മാസത്തിനുള്ളിൽ 107 പേർ രോഗമുക്തി നേടിയതും നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ എണ്ണം...

കേരളത്തിന് വീണ്ടും ആശ്വാസ ദിനം; ഇന്ന് ഒരാള്‍ക്ക് മാത്രം കൊവിഡ്… 10 പേര്‍ രോഗ മുക്തരായി;

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 10 പേര്‍ രോഗ മുക്തരായി. കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കാണ് കൊവിഡ് രോഗബാധ ഇന്ന് സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍ഗോഡ് ജില്ലയിലെ ആറു പേരുടെയും എറണാകുളം ജില്ലയിലെ...

pathram desk 2

Advertismentspot_img