pathram desk 2

Advertismentspot_img

വയനാട് ജില്ലയില്‍ 47 പേര്‍ക്ക് കൂടി കോവിഡ്; 44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നു വന്ന രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 44 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 46 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ...

കാസർകോട് ജില്ലയില്‍ 42 പേര്‍ക്ക് കൂടി കോവിഡ്

കാസർകോട് ജില്ലയില്‍ 42 പേര്‍ക്ക് കൂടി കോവിഡ് ഇന്ന് ജില്ലയില്‍ 42 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാളടക്കം 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 127 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5093...

മൂക്കിനു താഴെയുള്ള ദുര്‍ഗന്ധം തിരിച്ചറിയാനാകാത്ത കഴിവുകെട്ടവനാണ് മുഖ്യമന്ത്രിയെന്ന് മന്ത്രി സുധാകരന്‍ സമ്മതിച്ചു: രമേശ്‌

തിരുവനന്തപുരം: രാമായണം മുഴുവൻ വായിച്ചിട്ടും സീതയും രാമനും തമ്മിലുള്ള ബന്ധമെന്തെന്ന് തിരയുന്ന അൽപ്പജ്ഞാനികളെപ്പോലെയാണ് മന്ത്രി ജി സുധാകരനെന്ന് ബിജെപി നേതാവ് എം.ടി.രമേശ്. ശിവശങ്കരൻ സെക്രട്ടറിയേറ്റ് നാറ്റിച്ചെന്ന് പറയുന്ന സുധാകരൻ അത് മുഖ്യമന്ത്രിയിലേക്ക് എത്തിയിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്. സ്വന്തം മൂക്കിന് കീഴിലുള്ള ദുര്‍ഗന്ധം തിരിച്ചറിയാൻ പറ്റാത്ത തരത്തിൽ...

ശ്രീലങ്കയില്‍ രാജ്യമൊട്ടാകെ വൈദ്യുതി നിലച്ചു

കൊളംബോ: ശ്രീലങ്കയിൽ തിങ്കളാഴ്ച ഏഴ് മണിക്കൂറോളം രാജ്യമൊട്ടാകെ വൈദ്യുതി നിലച്ചു. പ്രധാനപ്പെട്ട വൈദ്യതിനിലയത്തിലെ സാങ്കേതികത്തകരാറാണ് വൈദ്യുതി വിതരണം തടസ്സപ്പെടാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി നിലച്ചതിനെ തുടർന്ന് ജനജീവിതം അക്ഷരാർഥത്തിൽ സ്തംഭിച്ചു. ദീർഘനേരം വൈദ്യുതി നിലച്ച് 21 ദശലക്ഷത്തോളം ജനങ്ങളെ ബാധിച്ചു. കൊളംബോയിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെങ്കിലും...

ഇരട്ട ഡ്രൈവിങ്ങ് ലൈസന്‍സ് ഉള്ളവർക്ക് ഒന്നാക്കാൻ അവസരം

ഒന്നിലധികം ഡ്രൈവിങ് ലൈസൻസുള്ളവർക്ക് പിഴയടച്ച് ലൈസൻസ് ഒന്നാക്കാം. ഡ്രൈവിങ് ലൈസൻസ് ശൃംഖലയായ സാരഥിയിലാണ് ഈ സൗകര്യമുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ ലൈസൻസ് എടുത്തവർക്ക് സംസ്ഥാനത്തും ലൈസൻസുണ്ടെങ്കിൽ കൂട്ടിച്ചേർക്കാം. ഇവിടെയും ഒന്നിലധികം ഡ്രൈവിങ് ലൈസൻസുണ്ടെങ്കിൽ ഒന്നാക്കാം. രണ്ടുലൈസൻസിനും സാധുത ഉണ്ടായിരിക്കണം. 460 രൂപയാണ് ഫീസ്. ലൈസൻസുകളും മേൽവിലാസം തെളിയിക്കുന്ന...

കാസർഗോഡ് യുവാവിനെ വെട്ടിക്കൊന്നു

കാസർകോട്: കുമ്പളയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ വെട്ടിക്കൊന്നു. കുമ്പള നായിക്കാപ്പിലാണ് സംഭവം. നയിക്കാപ്പ് സ്വദേശി ഹരീഷ് ആണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ആക്രമണം ഉണ്ടായത്. കഴുത്തിനും തലയ്ക്കുമാണ് വെട്ടേറ്റത്. ഓയിൽ മിൽ ജീവനക്കാരനാണ് കൊല്ലപ്പെട്ട ഹരീഷ്. കൊലപാതകത്തിന് പിന്നിൽ...

മകന്റെ ഭാര്യയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

തിരുവല്ല: വീട്ടമ്മയെ മരുമകൾ കുത്തി കൊലപ്പെടുത്തി. തിരുവല്ല നിരണം കൊമ്പകേരി പ്ലാംപറമ്പിൽ കുഞ്ഞൂഞ്ഞമ്മ ചാക്കോ (66) ആണ് മരിച്ചത്. മകന്റെ ഭാര്യ ലിൻസിയുടെ കുത്തേറ്റാണ് ഇവർ മരിച്ചതെന്ന് പോലീസ് പറഞ്ഞു. മരുമകൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. അമ്മായിയമ്മയെ ലിൻസി മുമ്പും ഉപദ്രവിച്ചതായി...

നിയന്ത്രണങ്ങള്‍ പാലിച്ച് ഓണാഘോഷം; പൊതുസ്ഥലങ്ങളിൽ സദ്യയും പരിപാടികളും പാടില്ല

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ...

pathram desk 2

Advertismentspot_img