pathram

Advertismentspot_img

മണ്ഡല, മകരവിളക്കു സീസണിലും ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ പ്രശ്‌നസാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്

കൊച്ചി: സുപ്രീംകോടതി വിധിയുടെ സാഹചര്യത്തില്‍ നവംബര്‍ 16നു തുടങ്ങുന്ന മണ്ഡല, മകരവിളക്കു സീസണിലും ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ പ്രശ്‌നസാധ്യതയുണ്ടെന്ന് ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ എം. മനോജ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതിഷേധക്കാരും വിശ്വാസസംരക്ഷകരായ ഭക്തരും 10നും– 50 നും ഇടയിലുള്ള പ്രായക്കാരായ...

ശബരിമലയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു സ്ത്രീകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു സ്ത്രീകള്‍ ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കു പ്രവേശിക്കാന്‍ അവകാശമുണ്ടെന്നു വാദിച്ച് എ.കെ. മായ കൃഷ്ണന്‍, എസ്. രേഖ, ജലജമോള്‍, ജയമോള്‍ എന്നിവരാണു ഹര്‍ജി നല്‍കിയത്. വിധി നടപ്പാക്കാന്‍...

ഞങ്ങള്‍ക്ക് മോഹന്‍ലാലോ മമ്മൂട്ടിയോ വിഷയമല്ല; റിമ

അമ്മയ്‌ക്കെതിരെ തുറന്നടിച്ച അഭിമുഖത്തില്‍ മോഹന്‍ലാലിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കും റിമ മറുപടി നല്‍കി. 'മോഹന്‍ലാലിനെതിരായി ആരോപണങ്ങള്‍ ഉന്നയിച്ച് ഒരു മഹാനടനെ അപമാനിക്കുന്നു എന്ന് എ.എം.എം.എ പറയുന്നത് ഭയങ്കര കോമഡിയായാണ് തോന്നുന്നത്. ഒരു ഇന്‍ഡസ്ട്രിയോട് കുറെ ആളുകളോട് സംസാരിക്കാനിരിക്കുമ്പോള്‍ ഇവരെല്ലാം മോഹന്‍ലാലിന്റെ പിറകിലൊളിച്ചു. എന്തുപറഞ്ഞാലും മോഹന്‍ലാല്‍,...

ഫെമിനിച്ചി എന്ന് വിളിക്കുന്നവരോട് റിമയ്ക്ക് പറയാനുള്ളത്..!

ഇനി അമ്മ എന്ന സംഘടനയിലേക്ക് ഒരു തിരിച്ചുപോക്കില്ലെന്ന് വ്യക്തമാക്കി നടിയും ഡബ്ല്യുസിസി അംഗവുമായ നടി റിമ കല്ലിങ്കല്‍. ലൈംഗികാക്രമണം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകാനില്ല. എന്റെ വെല്‍ഫെയര്‍ നോക്കാന്‍ എനിക്കറിയാമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിമ വ്യക്തമാക്കി. ''എല്ലാം കഴിഞ്ഞ് ജോലി...

ഒരു ഭക്തപോലും എത്തിയിട്ടില്ല; വന്‍ പ്രതിസന്ധി ഉണ്ടായിട്ടും ഒന്നും ചെയ്യാത്ത ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ക്ഷേത്ര ഭരണം വിശ്വാസികളെ ഏല്‍പ്പിക്കണമെന്നും ശബരിമല കര്‍മസമിതി

കൊച്ചി: ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി രൂപീകരിച്ച ദേവസ്വംബോര്‍ഡ് ശബരിമലയില്‍ ഇത്രയധികം പ്രതിസന്ധി ഉണ്ടായിട്ടും ഒന്നും ചെയ്തില്ലെന്നും ഒരാള്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്നും ശബരിമല കര്‍മ സമിതി. ഇങ്ങനെ ഒരു ബോര്‍ഡ് ഒരു ക്ഷേത്രത്തിനും ആവശ്യമില്ല. അംഗങ്ങള്‍ രാജിവച്ച് ശബരിമല ഉള്‍പ്പടെ എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളെ...

ഡബ്ല്യൂസിസിയുടെ ഹര്‍ജിയില്‍ ഫെഫ്ക, ഫിലിം ചേംബര്‍ തുടങ്ങിയ സംഘടനകള്‍ക്ക് ഹൈകോടതി നോട്ടീസ്

കൊച്ചി: ഡബ്ല്യൂസിസിയുടെ ഹര്‍ജിയില്‍ ഫെഫ്ക, ഫിലിം ചേംബര്‍ തുടങ്ങിയ സംഘടനകള്‍ക്ക് ഹൈകോടതി നോട്ടീസ്. സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടീവ് സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഫെഫ്ക, ഫിലിം ചേംബര്‍ തുടങ്ങിയ സംഘടനകള്‍ക്ക്...

ശബരിമലയുടെ അവകാശി ദേവസ്വം ബോര്‍ഡ് മാത്രമാണ്; തന്ത്രിയും പന്തളം രാജകുടുംബവും അവകാശവാദം ഉന്നയിക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമപരമായ ഏക അവകാശി ബോര്‍ഡ് മാത്രമാണ്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. കവനന്റ് പ്രകാരം അവകാശമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. കവനന്റില്‍ പന്തളം രാജകുടുംബം കക്ഷിയായിരുന്നില്ല. തെറ്റായ അവകാശവാദങ്ങള്‍ ആരും ഉന്നയിക്കേണ്ടെന്നും പിണറായി വ്യക്തമാക്കി....

‘ചത്തോളൂ, ഞാന്‍ ഡെഡ്‌ബോഡി കാണാന്‍ വന്നോളാം’ ; ഭര്‍ത്താവ് ഭാര്യയോട് ഗള്‍ഫിലിരുന്ന് ചാറ്റ്‌ചെയ്ത് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു; ആര്‍ക്കും സംശയമില്ലാതിരുന്ന യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് കുടുങ്ങിയത് ഇങ്ങനെ…

ഭാര്യയെ ആത്മഹത്യക്കു പ്രേരിപ്പിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് അറസ്റ്റിലായി. ഗള്‍ഫിലിരുന്നു മൊബൈല്‍ ഫോണ്‍ ചാറ്റിങ്ങിലൂടെ ഭാര്യയോട് മരിച്ചോളൂ എന്നു പറഞ്ഞ ഭര്‍ത്താവിനെയാണ് അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ കോറോം മരമില്ലിനു സമീപത്തെ തായമ്പത്ത് സിമി (31) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തിലാണു ഭര്‍ത്താവ് അഴീക്കോട് അഴീക്കല്‍ചാല്‍ ചോയ്യോന്‍...

pathram

Advertismentspot_img