സാമന്ത – നാഗചൈതന്യ വിവാഹം നിശ്ചയിച്ചു; ചിത്രങ്ങള്‍ കാണാം…

തെന്നിന്ത്യന്‍ സുന്ദരി സമാന്ത രുധ് പ്രഭുവും തെലുങ്കു താരം നാഗചൈതന്യയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. മൂന്ന് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വിവാഹ നിശ്ചയത്തിന്റെ ചടങ്ങുകള്‍ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നാഗാര്‍ജുന ലക്ഷ്മി രാമനായിഡു ദമ്പതികള്‍ക്ക് 1986 ലാണ് നാഗചൈതന്യ ജനിക്കുന്നത്. പിന്നീട് ലക്ഷ്മിയുമായുള്ള വിവാഹ ബന്ധം നാഗാര്‍ജുന അവസാനിപ്പിക്കുകയും നടി അമലയെ വിവാഹം ചെയ്യുകയുമായിരുന്നു. നാഗാര്‍ജുന – അമല ദമ്പതികളുടെ മകനാണ് സിനിമാ താരം അഖില്‍ അക്കിനേനി.
യെമായ ചേസാവെ എന്ന തെലുങ്കു ചിത്രത്തിലാണ് നാഗചൈതന്യയും സമാന്തയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇതിനുശേഷം ഓട്ടോനഗര്‍ സൂര്യ, മനം തുടങ്ങിയ സിനിമകളിലും ഇവര്‍ നായികാ നായകന്മാരായെത്തിയിരുന്നു.
Samantha-nagachaitanya-engagement-7naga-chaitanya-samantha-eng

Samantha-nagachaitanya-enga

Samantha-nagachaitanya-engagement-2

Samantha-nagachaitanya-engagement-3

Samantha-nagachaitanya-engagement-5

Samantha-nagachaitanya-engagement-8

Samantha-nagachaitanya-engagement-10

Samantha-nagachaitanya-engagement-12

SHARE