മോദിയുടെ റാലിയില്‍ ആളു കുറഞ്ഞതിന്റെ നാണക്കേട് മറയ്ക്കാന്‍ ട്വീറ്റ് ചെയ്ത ചിത്രവും ഫോട്ടോഷോപ്പ്; പരിഹാസവുമായി സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പഞ്ചാബിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ ആളുകള്‍ കുറഞ്ഞതിനെ കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബിജെപിക്ക് ഏറെ നാണക്കേടുണ്ടാക്കിയതായിരുന്നു പഞ്ചാബിലെ ആ പൊതുയോഗ ചിത്രം. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും എതിരാളികള്‍ ഇത് പ്രചാരണത്തിനായി ഉപയോഗിച്ചു. അതിന്റെ നാണക്കേട് മാറ്റനായി ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഇന്ന് നടന്ന പഞ്ചാബ് റാലിയുടെ ചിത്രം പോസ്റ്റ് ചെയ്തു. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന്റെ ചിത്രം. ആളെ കാണിക്കാന്‍ ബിജെപി ഉപയോഗിച്ച ഈ ചിത്രവും ഫോട്ടോഷോപ്പ്.

ഒരേ സ്ഥലത്തെ രണ്ട് ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് വലിയ ജനക്കൂട്ടത്തെ ‘സൃഷ്ടിച്ചാണ്’ ട്വിറ്റര്‍ പേജില്‍ ബിജെപി റാലി സമ്പന്നമാക്കിയത്. രണ്ട് ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചതാണെന്ന് ഒറ്റനോട്ടത്തില്‍തന്നെ വ്യക്തമാകും. ചേര്‍ത്തുവെച്ചതിന്റെ അടയാളം മുഴുച്ചു നില്‍ക്കുന്നു. മാത്രമല്ല, ഒരേയാളുകള്‍ തൊട്ടടുത്ത് നില്‍ക്കുന്ന രീതിയിലാണ് കൂട്ടിയോജിപ്പിച്ച ചിത്രങ്ങള്‍.

പഞ്ചാബിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ മോഡി സംസാരിച്ചത് ആളില്ലാ കസേരകളോടാണെന്നാണ് ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസം വീഡിയോ സഹിതം പുറത്തുവിട്ടത്. റാലിയുടെ സദസ്സില്‍ ഒഴിഞ്ഞുകിടക്കുന്ന കസേരകളുടെ വീഡിയോ ആപ്പ് നേതാവ് വന്ദനാ സിങ് പുറത്തുവിട്ടു. പ്രധാനമന്ത്രിയുടെ പ്രസംഗമുള്ള വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായി. മോഡി പ്രസംഗിക്കുമ്പോള്‍ അണികള്‍ കൂട്ടത്തോടെ സദസ്സില്‍ നിന്നും പോകുന്നതിന്റെ ദൃശ്യവും വന്ദന ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിട്ടു. രാജ്യത്തെ ജനത പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന അടിക്കുറിപ്പോടെയാണ് വന്ദന വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ആളൊഴിഞ്ഞ സദസ്സിന്റെ ചിത്രങ്ങളും അവര്‍ പുറത്തുവിട്ടു. ഇതിന്റെ കോട്ടം മാറ്റാനാണ് ഇന്ന് നടന്ന പ്രധാനമന്ത്രിയുടെ റാലി ഫോട്ടോഷോപ്പോടെ ബിജെപി ട്വീറ്റ് ചെയ്തത്.

SHARE

34 അഭിപ്രായങ്ങള്‍

  1. testosterone replacement therapy

    […]we prefer to honor quite a few other world-wide-web web-sites around the internet, even when they aren?t linked to us, by linking to them. Under are some webpages really worth checking out[…]

  2. Melbourne Tea

    […]that may be the finish of this post. Right here you will find some internet sites that we believe you will appreciate, just click the hyperlinks over[…]

  3. Kroger

    […]Every after inside a even though we decide on blogs that we read. Listed below would be the latest web sites that we decide on […]

  4. Kroger

    […]we prefer to honor many other web websites on the net, even though they aren?t linked to us, by linking to them. Below are some webpages worth checking out[…]

  5. Large 2 inch grinder

    […]although web sites we backlink to below are considerably not associated to ours, we really feel they may be actually worth a go by means of, so possess a look[…]