വീണ്ടും തോക്കെടുത്ത്‌ മേജര്‍ മഹാദേവന്‍: 1971 ബിയോണ്ട് ബോര്‍ഡേഴ്‌സി’ന്റെ ഫസ്റ്റ്റ്റ് ലുക്ക് പോസ്റ്റര്‍

കൊച്ചി: മോഹന്‍ലാല്‍ വീണ്ടും കേണല്‍ മഹാദേവനാവുന്ന മേജര്‍ രവി ചിത്രം 1971: ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ഫസ്റ്റ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മേജര്‍ മഹാദേവന് പുറമെ മഹാദേവന്റെ അച്ഛന്‍ മേജര്‍ സഹദേവന്റെകൂടി ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. 1971ലെ ഇന്ത്യാപാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം രാജസ്ഥാനിലാണ് മുഖ്യഭാഗവും ചിത്രീകരിച്ചത്. ഏതാനും ഭാഗങ്ങള്‍ പെരുമ്പാവൂര്‍ പ്രത്യേകം സെറ്റൊരുക്കിയും ചിത്രീകരിച്ചു.

മേജര്‍ രവി-മോഹന്‍ലാല്‍ ടീമിന്റെ മേജര്‍ മഹാദേവന്‍ സീരീസിലെ നാലാമത്തെ ചിത്രമാണിത്. ഹനീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷും അരുണോദയ് സിങ്ങുമാണ് മറ്റ് പ്രധാന താരങ്ങള്‍. രണ്‍ജി പണിക്കരും സുധീര്‍ കരമനയും സൈജു കുറുപ്പും അഭിനയിക്കുന്നുണ്ട്. രാജസ്ഥാന്‍, കാശ്മീര്‍, പഞ്ചാബ്, ഉഗാണ്ട എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമ രാജ്യാന്തര സ്വഭാവമുള്ള വാര്‍ മുവീ ആയിരിക്കുമെന്നാണ് സൂചന.

SHARE