ഗൂഗിളിനും ഇന്ത്യയോട് രാജ്യസ്‌നേഹം: റിപ്പബ്ലിക് ദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

റിപബ്ലിക് ദിനത്തില്‍ ഇന്ത്യക്ക് ആദരമര്‍പ്പിച്ച് ഗൂഗിളിന്റെ ഡൂഡില്‍. ത്രിവര്‍ണ നിറത്തിലുള്ള അര്‍ധ വൃത്താകൃതിയിലുള്ള സ്‌റ്റേഡിയമാണ് ഡൂഡിളിനായി ഗൂഗിള്‍ നല്‍കിയിരിക്കുന്നത്.സ്‌റ്റേഡിയത്തിന്റെ മധ്യഭാഗത്തായി വെള്ളനിറമുള്ള ഭാഗത്ത് പച്ച നിറത്തില്‍ ഗൂഗിള്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌റ്റേഡിയം ത്രിവര്‍ണ പതാകയാല്‍ അലങ്കരിച്ചിട്ടുണ്ട്.

സ്‌റ്റേഡിയത്തിന്റെ ഒരു പകുതി മാത്രമാണ് ഡൂഡിലില്‍ ദൃശ്യമാകുന്നത്. ഇരുവശങ്ങളിലും ജനം തിങ്ങിനിറഞ്ഞിരിക്കുന്നു. അര്‍ദ്ധവൃത്താകൃതിയിലുള്ള ട്രാക്കിന് കാവിനിറമുള്ള അതിരും നല്‍കിയിട്ടുണ്ട്

SHARE