വിശ്വാസിക്കാത്തവര്‍ ഇത് കണ്ടുനോക്കൂ…, അത് ഡ്യൂപ്പും റോപ്പുമല്ല, പുലിമുരുകനിലെ വീണ്ടും ലൈവ് ആയി അവതരിപ്പിച്ച് മോഹന്‍ലാല്‍ (വീഡിയോ)

കഴിഞ്ഞ ദിവസം നടന്ന ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്കുള്ള സമ്മാനമായി പുലിമുരുകനിലെ സംഘട്ടന രംഗം ലൈവ് ആയി ചെയ്തു. പുലിമുരുകനില്‍ ഏറെ കയ്യടി നേടിയതും ശ്രദ്ധിക്കപ്പെട്ടതുമായ ക്ലൈമാക്‌സ് രംഗമാണ് മോഹന്‍ലാല്‍ പുരസ്‌കാര വേദിയില്‍ അവതരിപ്പിച്ചത്. സംഘട്ടന സംവിധായകന്‍ പീറ്റര്‍ ഹെയിനിന്റെ പിന്തുണയോടെയാണ് ഈ സംഘട്ടന രംഗം മോഹന്‍ലാല്‍ സ്‌റ്റേജില്‍ അവതരിപ്പിച്ചത്.
ഏഷ്യാനെറ്റ് പിന്നീട് സംപ്രേഷണം ചെയ്യാനിരിക്കുന്ന അവാര്‍ഡ് നിശയിലെ ലൈവ് ആക്ഷന്‍ സീക്വന്‍സിന്റെ ചിത്രങ്ങളും വീഡിയോയും ഫേസ്ബുക്കില്‍ തരംഗമാവുകയും ചെയ്തു. നേരത്തെ മോഹന്‍ലാലിന് പകരം ഡ്യൂപ്പാണ് ഈ രംഗത്തില്‍ അഭിനയിച്ചതെന്ന വാദങ്ങളുണ്ടായുരുന്നു. എന്നാല്‍ ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയിനും സംവിധായകന്‍ വൈശാഖും ഇക്കാര്യം നിഷേധിച്ചു. ക്ലൈമാക്‌സിനോടടുത്തുള്ള രംഗത്തിലെ സംഘട്ടന രംഗമാണ് സ്റ്റണ്ട് ആക്ടേഴ്‌സിനൊപ്പം മോഹന്‍ലാല്‍ വേദിയില്‍ അവതരിപ്പിച്ചത്. സദസ് വന്‍ ഹര്‍ഷാരവത്തോടെയാണ് മോഹന്‍ലാലിന്റെ പ്രകടനത്തെ വരവേറ്റത്.
കമ്മട്ടിപ്പാടം, കലി എന്നീ സിനിമകളിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് സ്വീകരിച്ചു. മോഹന്‍ലാലാണ് ദുല്‍ഖറിന് പുരസ്‌കാരം സമ്മാനിച്ചത്. പുലിമുരുകനിലെ സംഘട്ടന സംവിധാനത്തിന് പീറ്റര്‍ ഹെയിനും പുരസ്‌കാരം നേടി.

SHARE