വിമര്‍ശകര്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍

തന്റെ അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി സൂപ്പര്‍താരം മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റ്. വിയറ്റ്‌നാമീസ് എഴുത്തുകാരന്‍ നാത് ഹാന്റെ അറ്റ് ഹോം ഇന്‍ ദ വേള്‍ഡ് എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവച്ചു കൊണ്ടാണ് മോഹന്‍ലാല്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത്. പുസ്തകത്തിലെ അയാം ഫ്രം ദ സെന്റര്‍ എന്ന അനുഭവക്കുറിപ്പാണ് മോഹന്‍ലാല്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.
തിച്ച് നാത് ഹാന് യുദ്ധകാലത്ത് അനുഭവിക്കേണ്ടി വന്ന അവസ്ഥയാണ് ഈ അനുഭവക്കുറിപ്പില്‍ പറയുന്നത്. ഫിലാദല്‍ഫിയയില്‍ വച്ച് ഹാനോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു, താങ്കള്‍ തെക്കന്‍ വിയറ്റ്‌നാമില്‍ നിന്നാണോ വടക്കന്‍ വിയറ്റ്‌നാമില്‍ നിന്നാണോ വടക്കു നിന്നാണെങ്കില്‍ അമേരിക്കന്‍ വിരുദ്ധനായ കമ്മ്യൂണിസ്റ്റ് ആയിരിക്കും. തെക്ക് നിന്നാണെങ്കില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധനും. അതിന് അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു അയാം ഫ്രം ദ സെന്റര്‍ ഞാന്‍ മധ്യമ മനുഷ്യനാണ്.
ഞാനും അദ്ദേഹത്തെപ്പോലെയാണ്. എന്റെ ചിന്തകള്‍, പ്രവര്‍ത്തികള്‍ എല്ലാം ഒരു പരിധി വരെ ഇപ്രകാരമാണ്. ബ്ലോഗ് എഴുതാന്‍ തുടങ്ങിയതില്‍ പിന്നെ പറഞ്ഞ അഭിപ്രായങ്ങള്‍ മുഴുവന്‍ ഞാനെന്ന മനുഷ്യന്റെ മധ്യമത്തില്‍ നിന്നുമാണ്. എന്നാല്‍ പലരും അത് പല തരത്തിലാണ് എടുത്തത്. ഞാനെന്ന മനുഷ്യന്‍ എപ്പോഴും നടുവിലാണ്. എങ്ങോട്ടും ചായ്‌വുകളില്ലാതെമോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ എന്റെ അഭിപ്രായങ്ങള്‍ ആളുകള്‍ അവര്‍ക്ക് ആവശ്യമുള്ള തരത്തില്‍ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്.

SHARE