തന്റെ ആദ്യത്തെ ലൈംഗികാനുഭവം പണംകൊടുത്ത്

കരണ്‍ ജോഹറിന്റെ ആത്മകഥയായ ‘ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്’ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. ചൂടപ്പം പോലെയാണ് പുസ്തകം വിറ്റുപോകുന്നത്. തന്റെ ആദ്യത്തെ ലൈംഗികാനുഭവം മുതലുള്ള കാര്യങ്ങളാണ് താരം ലജ്ജലേശമില്ലാതെ വെളിപ്പെടുത്തിയിരിക്കുന്നത്.
കരീനയുമായും കാജോളുമായും ഉള്ള പ്രശ്‌നങ്ങളും പരാമര്‍ശിക്കപ്പെടുന്നുണ്ട്. താന്‍ ആദ്യമായി സെക്‌സ് ചെയ്തത് പണം കൊടുത്താണെന്നതാണ് കരണ്‍ ജോഹറിന്റെ ഏറ്റവും വലിയ വെളിപ്പെടുത്തല്‍. കരണ്‍ ജോഹറിന് തന്റെ കന്യകാത്വം ‘നഷ്ടപ്പെടുന്നത്’ 26ാം വയസ്സില്‍ ആണ്. അതും ന്യൂയോര്‍ക്കില്‍ വച്ച്. അത് എന്തായാലും അത്ര സന്തോഷ പ്രദം ഒന്നും ആയിരുന്നില്ല. ആരുമായിട്ടായിരുന്നു അത് എന്ന് കരണ്‍ വെളിപ്പെടുത്തിയിട്ടും ഇല്ല. ആദ്യത്തെ സംഭവത്തിന് ഒരാഴ്ച ശേഷം രണ്ടാമതും ഇതേ കാര്യം തന്നെ സംഭവിച്ചു. ആ അനുഭവത്തിലും കരണ്‍ തീരെ സംതൃപ്തനായിരുന്നില്ല. വ്യാജമായ സ്‌നേഹ പ്രകടനങ്ങള്‍ തന്നെ കാരണം!!!
കല്‍ ഹോ ന ഹോ എന്ന ചിത്രത്തില്‍ ഷാറൂഖ് ഖാന്റെ അതേ പ്രതിഫലം ആവശ്യപ്പെട്ടതായിരുന്നു കരീനയുമായുള്ള പിണക്കത്തിന് കാരണം. ഇതേ തുടര്‍ന്ന് ഒമ്പത് മാസത്തോളം രണ്ട് പേരും പിണക്കത്തിലായിരുന്നു. പിന്നീട് കരണിന്റെ പിതാവ് ആശുപത്രിയിലാണെന്നറിഞ്ഞ് കരീന വിളിച്ചപ്പോഴാണ് ആ പ്രശ്‌നം അവസാനിച്ചത് എന്നാണ് കരണ്‍ ജോഹര്‍ എഴുതിയിരിക്കുന്നത്. പക്ഷേ ബോളിവുഡിന്റെ അസൂയയായിരുന്നു കരണ്‍ ജോഹറും കജോളും തമ്മിലുള്ള സൗഹൃദം. എന്നാല്‍ 25 വര്‍ഷം നീണ്ട സൗഹൃദം ഇപ്പോള്‍ അശേഷം ഇല്ലാതായിക്കഴിഞ്ഞു. അതിനെക്കുറിച്ചും കരണ്‍ ജോഹര്‍ എഴുതിയിട്ടുണ്ട്.
അതിനെതിരെ കജോളും പ്രതികരിച്ചുകഴിഞ്ഞു. പുസ്തകം ചിലവഴിക്കാന്‍ വേണ്ടി കരണ്‍ ജോഹര്‍ നാണം കെട്ട കളി കളിക്കുകയാണെന്നാണ് കജോള്‍ പറയുന്നത്. കജോളുമായി അടുത്തവൃത്തങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. കരണ്‍ ജോഹറിന് മുന്നില്‍ വന്നു സംസാരിക്കാനാവില്ലെന്നും പിന്നില്‍ നിന്ന് പറയാനേ കഴിയൂ എന്നും ഇപ്പോള്‍ ചലച്ചിത്ര ലോകം മനസ്സിലാക്കിയെന്നും കജോള്‍ ആരോപിക്കുന്നു.

SHARE