വിമര്‍ശകരുടെ വായടപ്പിച്ച് ഭൈരവ; നാല് ദിവസംകൊണ്ട് 100 കോടി ക്ലബില്‍

ബോക്‌സ് ഓഫീസിനെ വിറപ്പിച്ച് വെറും നാലു ദിവസം കൊണ്ട് ഭൈരവ നൂറുകോടി ക്ലബ്ബില്‍. ചിത്രം കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് റീലീസ് ചെയ്തത്. ബോളിവുഡ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വലിയ സ്വീകരണമാണ് ഭൈരവയ്ക്ക് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഒരു വിജയ് ചിത്രത്തിന്റെ ഏറ്റവും വലിയ നേട്ടം ഇതോടെ ഭൈരവ സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റായ വിജയ് ചിത്രം തെരിക്ക് ആറു ദിവസം വേണ്ടിവന്നു ഈ നേട്ടം സ്വന്തമാക്കാന്‍. ഭൈരവയുടെ നിര്‍മാണ കമ്ബനി തങ്ങളുടെ ഔദ്യോകിക ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചതാണിക്കാര്യം. വിജയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി.ഭാരതി റെഡ്ഡിയാണ് ഭൈരവ നിര്‍മിച്ചത്. മലയാളിയായ കീര്‍ത്തി സുരേഷാണ് ഭൈരവയിലെ നായിക.

SHARE