നിക്കി ഗല്‍റാണി മോഹന്‍ ലാലിനൊപ്പം അഭിനയിക്കാനില്ല; കാരണം ഇതാണ്…

കുരുക്ഷേത്ര, കാണ്ഡഹാര്‍, കീര്‍ത്തിചക്ര എന്നീ ഹിറ്റ് സിനിമകള്‍ക്കു ശേഷം മോഹന്‍ലാലും മേജര്‍ രവിയും ഒന്നിക്കുന്ന ബിയോണ്ട് ദ ബോഡേഴ്‌സിലെ അവസരം നടി നിക്കി ഗല്‍റാണി ഉപേക്ഷിച്ചു. ചിത്രീകരണം തുടങ്ങാനിരിക്കെയാണ് നിക്കിയുടെ അപ്രതീക്ഷിത പിന്മാറ്റം. തമിഴ് പെണ്‍കുട്ടിയുടെ വേഷമായിരുന്നു നിക്കിക്ക്. പൊള്ളാച്ചിയില്‍ ഷൂട്ടിങ് തുടങ്ങാനിരിക്കുകയായിരുന്നു.
ഡേറ്റ് ഇല്ലയെന്നതാണ് പിന്മാറ്റത്തിന് കാരണമായി നിക്കി പറയുന്നത്. മൊട്ട ശിവ കെട്ട ശിവ, മരതക നാണയം തുടങ്ങിയ ചിത്രങ്ങളിലാണ് നിക്കി ഇപ്പോള്‍ അഭനയിക്കുന്നത്. ബിയോണ്ട് ദ ബോഡേഴ്‌സില്‍ ഇരട്ട വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മേജര്‍ മഹാദേവനായും മേജര്‍ സഹദേവനായുമാണ് മോഹന്‍ലാല്‍ എത്തുന്നത്.
അല്ലു അര്‍ജ്ജുന്റെ സഹോദരന്‍ അല്ലു സിരീഷ്, അരുണോദയ് സിങ്, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, പ്രിയങ്ക അഗര്‍വാള്‍, പത്മരാജന്‍ രതീഷ് തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്.

ആരാധകര്‍ക്ക് ഹരം പകര്‍ന്ന് നിക്കിയുടെ ബുള്ളറ്റ് യാത്ര

സുരേഷ് ഗോപിക്കു വേണ്ടി നിക്കി ഗില്‍റാണി വണ്ണം കൂട്ടി

വീട്ടുകാര്‍ക്കു നേരെ നിക്കി ഗില്‍റാനിയുടെ ഭീഷണി

SHARE