ഞങ്ങളെ തമ്മില്‍ അകറ്റിയത് അജയ് ദേവ്ഗണ്‍

ഞങ്ങളുടെ 25 വര്‍ഷത്തെ സൗഹൃദം തകര്‍ത്ത് അജയ് ദേവ് ഗണ്‍ ആണെന്ന് കരണ്‍ ജോഹര്‍. ഷാരൂഖ് ഖാന്‍ കരണ്‍ ജോഹര്‍കജോള്‍ ബോളിവുഡിലെ ഏറ്റവും നല്ല സുഹൃത്തുക്കള്‍്. എന്നാല്‍ ഇന്ന് സൗഹൃദത്തില്‍ കാജോള്‍ ഇല്ല. എക്കാലത്തെയും മികച്ച ഹിറ്റ് പ്രണയ ചിത്രങ്ങളൊരുക്കിയ ഈ കൂട്ടുകെട്ടിന് വലിയ സ്ഥാനമാണ് ആരാധക മനസ്സില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതിനിടെ കരണും കജോളുമായി അകന്നെന്ന വാര്‍ത്തകള്‍ വന്നത്. ഇതിനോട് ഇരുവരും പരസ്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ തന്റെ ആത്മകഥാപരമായ ‘ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്’ എന്ന പുസ്തകത്തില്‍ കജോള്‍ എന്ന പ്രീയ സുഹൃത്തിനെക്കുറിച്ച് കരണ്‍ പറയുന്നുണ്ട്.
കജോളിന്റെ ഭര്‍ത്താവും നടനുമായ അജയ് ദേവ്ഗണുമായുണ്ടായ ചില പ്രശ്‌നങ്ങളാണ് ഇരുവരേയും അകറ്റിയത്. ആ സൗഹൃദം മുന്നോട്ട് കൊണ്ടു പോകാന്‍ ഇനി ഒരിക്കലും ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും സാധിക്കില്ല. ഞങ്ങള്‍ ഇപ്പോള്‍ സംസാരിക്കാറേയില്ല. വല്ലാതെ എന്നെ എന്തൊക്കെയോ അലട്ടുന്നുണ്ട് പക്ഷേ യഥാര്‍ത്ഥത്തില്‍ പ്രശ്‌നം ഞാനും അവളും തമ്മിലല്ല. അജയ് ദേവ്ഗണുമായുള്ള പ്രശ്‌നം കജോളിനുമറിയാം പക്ഷേ എന്റെ സൗഹൃദം തുടരാന്‍ അവള്‍ക്കാവില്ല. 57aa519391c70.image
ഞങ്ങളുടെ 25 വര്‍ഷത്തെ സൗഹൃദം കജോള്‍ ഇല്ലാതാക്കി. ഭര്‍ത്താവിനെ പിന്തുണയ്ക്കാനേ അവര്‍ക്കാവൂ. ബോളിവുഡില്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുമിച്ച് ഇറങ്ങാറില്ല. പക്ഷേ ശിവായും, ഏയ് ദില്‍ ഹേ മുഷ്‌കിലും ഒന്നിച്ചിറങ്ങി. ആ സിനിമ അട്ടിമറിക്കാന്‍ ഞാന്‍ കോഴ കൊടുത്തുവെന്ന് കജോള്‍ വിശ്വസിച്ചു. അവര്‍ വിശ്വസിച്ചതു പോലെ ഒന്നും സംഭവിച്ചില്ല. പക്ഷേ ഇനി ആ സൗഹൃദം ഒരിക്കലും ഉണ്ടാകില്ല എല്ലാം അവസാനിച്ചുവെന്നും കരണ്‍ തന്റെ പുസ്തകത്തില്‍ പറയുന്നു.

SHARE