ആര്യന്‍ സ്വന്തം മകനാണ്…അവനെ സിനിമയിലെത്തിക്കുന്നത് ഞാനായിരിക്കുമെന്ന് കരണ്‍

ഷാരൂഖിന്റെ മകന്‍ ആര്യനെ സിനിമയില്‍ എത്തിക്കുന്നത് ഞാനായിരിക്കുമെന്ന് കരണ്‍ ജോഹര്‍. ബോളിവുഡില്‍ ഏറ്റവും പ്രശസ്തമായ സൗഹൃദങ്ങളിലൊന്നാണ് കിങ് ഖാന്റേയും ഹിറ്റ് സംവിധായകന്‍ കരണ്‍ ജോഹറിന്റേതും. ഇരുവരും ഒന്നിച്ച ചിത്രങ്ങളിലെല്ലാം ഹിറ്റ് പട്ടികയില്‍ ഇടം നേടിയവയുമാണ്. ഹിറ്റില്‍ കുറഞ്ഞതൊന്നും ഈ കൂട്ടില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. തങ്ങളുടെ വളര്‍ച്ചയില്‍ പരസ്പരം താങ്ങായി നിന്നവരാണ് ഈ താരങ്ങള്‍.
ഇതിനിടെ ബോളിവുഡിലെ മറ്റൊരു പ്രധാന ചര്‍ച്ച ഷാരൂഖിന്റെ മകന്‍ ആര്യനെ കുറിച്ചാണ്. ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചാണ് എല്ലാവരും ചോദിക്കുന്നത്. ഇതിന് മറുപടിയുമായി എത്തിയിരിക്കുന്നത് കരണ്‍ ജോഹറാണെന്നതാണ് ഏറ്റവും മനോഹരമായ കാര്യം. കരണിന്റെ പ്രതികരണം ഷാരൂഖുമായുള്ള സൗഹൃദത്തിന്റെ പ്രതിഫലനം കൂടിയായി.
പഠനത്തിന്റെ ഭാഗമായി ആര്യന്‍ ഇപ്പോള്‍ ലോസ് ആഞ്ചല്‍സിലാണ്. സിനിമ പ്രവേശനത്തെക്കുറിച്ച് പഠന ശേഷം അവന്‍ ആലോചിക്കട്ടെ. ഏതു വഴി തിരഞ്ഞെടുക്കണമെന്നത്് അവന്റെ ഇഷ്ടമാണ്. സിനിമയാണ് അവന് താല്‍പ്പര്യമെങ്കില്‍ കൂടെ ഞാനുണ്ടാകും. ഒന്നെങ്കില്‍ സംവിധായകനായി അല്ലെങ്കില്‍ ഒരു മാര്‍ഗ്ഗദര്‍ശിയായി ഏതു റോളിലും ഉണ്ടാകും. ആര്യന്‍ സ്വന്തം മകനാണ്. അവനെ സിനിമയിലെത്തിക്കുന്നത് ഞാനായിരിക്കുമെന്ന് കരണ്‍ പറഞ്ഞു.

SHARE