വിജയ് ബാബു- സാന്ദ്ര തോമസ് പിണക്കം മാറ്റാന്‍ ശ്രമിച്ച അജുവര്‍ഗീസിന് സംഭവിച്ചത്

നിര്‍മ്മാതാക്കളും അഭിനേതാക്കളും ബിസിനസ് പങ്കാളികളുമായ വിജയ് ബാബുവും സാന്ദ്ര തോമസുമായുള്ള കലഹമാണ് ഇപ്പോള്‍ മലയാളസിനിമ ലോകത്തെ ഏറ്റവും ചൂടുള്ള ചര്‍ച്ചവിഷയം. ഇരുവരുടെയും ഉടമസ്ഥതയില്‍ ഉള്ള െ്രെഫയ്‌ഡേ ഫിലിംസിന്റെ ഉടമസ്ഥതയെക്കുറിച്ചുള്ള തര്‍ക്കമാണു വിവാദങ്ങള്‍ക്കു വഴിവെച്ചത്. മലയാളത്തിനു ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച െ്രെഫഡേ ഫിലിംസിന്റെ തകര്‍ച്ച താരങ്ങളേയും സങ്കടപ്പെടുത്തുണ്ട്.
വിജയ് ബാബു പങ്കുവച്ച ഫേസ്ബുക്ക് സ്റ്റാറ്റിസിനു താഴെ വന്ന അജു വര്‍ഗിസിന്റെ കമന്റ് ഇതിന്റെ ഭാഗമായെന്നോണമാകാം. നിങ്ങള്‍ രണ്ടുപേരും പ്രശ്‌നങ്ങള്‍ പെട്ടന്നു പറഞ്ഞ് അവസാനിപ്പിക്കണം എന്നായിരുന്നു അജു വര്‍ഗ്ഗീസ് കമന്റ് ഇട്ടത്. എന്തായാലും ഉടനെ വന്നു ആരാധകരുടെ മറുപടിയും. നിങ്ങളാണു യഥാര്‍ത്ഥ നടന്‍, പഷാണം എന്നിങ്ങനെയായിരുന്നു പറച്ചില്‍. എന്തായാലും കമന്റിട്ടവര്‍ക്ക് അജു വര്‍ഗ്ഗീസ് മറുപടി നല്‍കുകയും ചെയ്തു.
വ്യക്തിപരമായും തൊഴില്‍പരമായും ഇരുവരും എന്റെ നല്ല സുഹൃത്തുക്കളാണ് അതേറ്റുപിടിച്ച് അവരെ രണ്ടു വശത്താക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല എന്നാണ് അജു പറഞ്ഞത്. മലയാള സിനിമയില്‍ ഒത്തിരി പുതുമുഖങ്ങളെ പരിചയപ്പെടുത്തിയവരാണു സാന്ദ്രയും വിജയ് എന്നും അജു ഓര്‍മിപ്പിച്ചു. ഇവര്‍ ഒന്നിച്ച് മലയാളത്തില്‍ ഒത്തിരി നല്ല സിനിമകള്‍ ഉണ്ടാകട്ടെ എന്നും നടന്‍ പറഞ്ഞു.

SHARE