സെല്‍ഫിയെടുക്കാന്‍ ശ്രമം; ഫ്രഞ്ച് വിനോദസഞ്ചാരിക്കു മുതലയുടെ കടിയേറ്റു

ബാങ്കോക്ക്: മുതലയ്‌ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ ഫ്രഞ്ച് വിനോദസഞ്ചാരിക്കു മുതലയുടെ കടിയേറ്റു. തായ്‌ലന്‍ഡിലെ ഖോ യായ് നാഷണല്‍ പാര്‍ക്കിലാണ് സംഭവം.

ഭര്‍ത്താവിനൊപ്പം പാര്‍ക്കിലെത്തിയ സ്ത്രീ കുളത്തിനടുത്തു വിശ്രമിച്ചിരുന്ന മുതലയെ പശ്ചാത്തലമാക്കി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ചിത്രം പകര്‍ത്തുന്നതിനിടെ കുളത്തിലുണ്ടായിരുന്ന മറ്റൊരു മുതല സ്ത്രീയെ കടിക്കുകയായിരുന്നു. തുടയില്‍ കടിയേറ്റ ഇവരെ ഉടന്‍തന്നെ രക്ഷപ്പെടുത്തി അടുത്ത ആശുപത്രിയില്‍ എത്തിച്ചു. സ്ത്രീയുടെ പരിക്ക് ഗുരുതരമല്ലെന്നാണു സൂചന.

പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പുകളും ബോര്‍ഡുകളും അവഗണിച്ചതാണ് മുതലയുടെ കടിയേല്‍ക്കാന്‍ കാരണമായതെന്ന് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.

SHARE