ഞങ്ങള്‍ ബ്യൂട്ടിഫുള്‍ കപ്പിള്‍ തന്നെയായിരുന്നു; വിജയ്‌യുമായുളള ബന്ധത്തെകുറിച്ച് അമല പോള്‍

2016ല്‍ ആരാധകരെ ഞെട്ടിച്ച താരങ്ങളായിരുന്നു സംവിധായകന്‍ വിജയും അമല പോളും. ഏറെ ആഘോഷിച്ച പ്രണയവും വിവാഹവും പെട്ടെന്നാണ് തകര്‍ന്നത്. പരസ്പര ആരോപണങ്ങളുമായി ഇരുവരുടെയും കുടുംബങ്ങളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വേര്‍ പിരിയലിന് കാരണം അമല പോള്‍ തന്നെ വ്യക്തമാക്കുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

amala-paul-vijay

amala-paul

amala-paul

AmalaPaulHotStills-15

തെറ്റായി എഴുതപ്പെട്ട കഥയില്‍ കണ്ടുമുട്ടിയ രണ്ടു കഥാപാത്രങ്ങളായിരുന്നു ഞങ്ങള്‍. കഥ തെറ്റായി പോയതു കൊണ്ടാവാം കഥാപാത്രങ്ങള്‍ ഇറങ്ങി പോയത്. ഞങ്ങള്‍ ബ്യൂട്ടിഫുള്‍ കപ്പിള്‍ തന്നെയായിരുന്നു. എന്നാല്‍ ജീവിതത്തിലെ കാര്യങ്ങള്‍ക്ക് കൊടുത്തത് പല പ്രാധാന്യമായിരുന്നു. അതു വരെയുള്ള ജീവിതത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് ഞാന്‍ ആഗ്രഹിച്ചത്. ആ വളര്‍ച്ച ഇല്ലാതായാല്‍ മറ്റൊരാളായി പോവും. അങ്ങനെയൊരു ജീവിതത്തില്‍ ഒരു അര്‍ത്ഥം തോന്നുന്നില്ല.

ജീവിതം സഹിച്ചു തീര്‍ക്കാന്‍ എനിക്കാവില്ലായിരുന്നു. 24 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ ആകാശം വളരെ വലുതാണ്. തമിഴ് സിനിമയിലെ അറിയപ്പെടുന്ന സംവിധായകനായ വിജയ്ക്ക് ഏറെ വിജയങ്ങള്‍ നേടാനുണ്ട്. ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലായിരുന്നെങ്കില്‍ വേര്‍ പിരിയില്ലായിരുന്നു എന്നും അമല പറഞ്ഞു.

SHARE