അതിഥികളായി നിരവധി താരങ്ങള്‍ എത്തിയെങ്കിലും താരമായത് വിരാടും അനുഷ്‌കയും

ക്രിക്കറ്റ് താരം യുവരാജിന്റെ വിവാഹമാണ് ആരാധകര്‍ക്ക് ഇപ്പോള്‍ വിരുന്ന്. നവംബര്‍ 30ന് ചണ്ഡീഗഡില്‍ തുടങ്ങിയ വിവാഹാഘോഷങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. പ്രമുഖര്‍ അണിനിരന്ന മെഹന്തിക്കും, വിവാഹത്തിനും ശേഷം ഹിന്ദു ആചാര പ്രകാരമുള്ള വിവാഹമാണ് യുവിയും ഹസലും ഗോവയില്‍ ഒരുക്കിയത്. അതിഥികളായി നിരവധി താരങ്ങള്‍ എത്തിയെങ്കിലും താരമായത് വിരാടിനെയും അനുഷ്‌കയുമാണ്. വിവാഹത്തിനായി ഇരുവരും ഒന്നിച്ചാണ് ഗോവയിലെത്തിയത്.

ചണ്ഡിഗഡിലെ ചടങ്ങുകള്‍ ഒന്നിച്ചെത്താമെന്ന് വാക്ക് കൊടുത്തിരുന്നെങ്കിലും അനുഷ്‌കയ്ക്ക് എത്താന്‍ സാധിച്ചില്ല. എന്നാല്‍ വിരാടും ഇന്ത്യന്‍ ടീമും എത്തിയിരുന്നു. ഗോവയില്‍ നടക്കുന്ന ചടങ്ങില്‍ മുകേഷ് അംബാനിയും കുടുംബവും, രോഹിത് ശര്‍മ്മയും ഭാര്യ റിതിക സിങ്, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ തുടങ്ങിയവരും പങ്കെടുത്തു.

SHARE