നോട്ടിനും സ്വര്‍ണത്തിനും പിന്നാലെ മോദി സര്‍ക്കാറിന്റെ പുതിയ നീക്കം ‘ജെം’

ന്യൂഡല്‍ഹി: നോട്ടിനും സ്വര്‍ണത്തിനും പിന്നാലെ സര്‍ക്കാര്‍ ഓഫീസുകളിലും മോദി സര്‍ക്കാര്‍ പിടിമുറുക്കുന്നു. എല്ലാ സര്‍ക്കാര്‍ പര്‍ച്ചെയ്‌സുകളും സര്‍ക്കാര്‍ നിയന്ത്രിത ഓണ്‍ലൈന്‍ വഴിയാക്കുന്ന ‘ജെം’ (ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ്) എന്ന വന്‍ പദ്ധതിക്കാണു മോദി സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. കൂടുതല്‍ തുകയ്ക്കു കരാര്‍ ഉറപ്പിച്ച് ഇഷ്ടക്കാരില്‍നിന്നു സാധനങ്ങള്‍ വാങ്ങിക്കൂട്ടി കമ്മിഷന്‍ അടിക്കുന്ന ഉദ്യോഗസ്ഥരെ ചൊല്‍പ്പടിക്കു നിര്‍ത്തി അഴിമതി തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാര്‍ ‘ജെം’ (ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ്) നടപ്പാക്കുന്നത്. സുതാര്യമായ ടെന്‍ഡര്‍ നടപടികളിലൂടെ പ്രതിവര്‍ഷം 20,000 കോടി രൂപയോളം സര്‍ക്കാരിനു ലാഭിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിശദീകരണം.
ഓണ്‍ലൈന്‍ വമ്പന്മാരായ ആമസോണിന്റെയും ഫ്‌ലിപ്പ്കാര്‍ട്ടിന്റെയും ചുവടുപിടിച്ചാണ് ജെം സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പേപ്പര്‍ ക്ലിപ്പു മുതല്‍ പവര്‍ ടര്‍ബൈന്‍ വരെ ഇനി ജെമ്മിലൂടെ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഫരീദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടി നടക്കുകയാണ്. പദ്ധതി അടുത്തു തന്നെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.
gem

മൂന്നു മാസം മുമ്പ് ആരംഭിച്ച ഇ മാര്‍ക്കറ്റ് സൈറ്റില്‍ 56 വിഭാഗങ്ങളിലായി 3100 ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിക്കഴിഞ്ഞു. ഇതുവരെ 38 കോടിയുടെ ഉല്‍പ്പന്നങ്ങളാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ജെം സൈറ്റ് വഴി വാങ്ങിയിരിക്കുന്നത്. 469 വകുപ്പു മേധാവികള്‍ ഉള്‍പ്പെടെ 1129 സര്‍ക്കാര്‍ വകുപ്പുകളാണ് സൈറ്റില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1247 കമ്പനികളും 56 സര്‍വീസ് പ്രൊവൈഡര്‍മാരും സൈറ്റിലുണ്ട്.
സൈറ്റ് വഴിയുള്ള പര്‍ച്ചെയ്‌സിലൂടെ 50 ശതമാനത്തിലേറെ ചെലവു ചുരുക്കാന്‍ കഴിയുന്നുണ്ടെന്നു വിവിധ വകുപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നു. അടുത്തിടെ ഒന്നരലക്ഷത്തോളം രൂപ മാര്‍ക്കറ്റ് വിലയുള്ള ഫൊട്ടോകോപ്പി മെഷീന്‍ വാണിജ്യമന്ത്രാലയം ജെം സൈറ്റ് വഴി സ്വന്തമാക്കിയത് വെറും 97,000 രൂപയ്ക്കാണ്. മറ്റൊരു വകുപ്പിന് 28,000 രൂപയ്ക്ക് കാര്‍ വാടകയ്ക്കു എടുക്കാന്‍ കഴിഞ്ഞു. സാധാരണ 32,500 രൂപയാണു നല്‍കാറുള്ളത്.
നത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനായി പത്തു മുതല്‍ 20 ശതമാനം വരെ തുകയാണ് വിവിധ വകുപ്പുകള്‍ വിനിയോഗിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര ചെലവ് 15 ലക്ഷം കോടി രൂപയാണ്. അതായത് ഏറ്റവും കുറഞ്ഞത് ഒന്നലക്ഷം കോടി രൂപയുടെ സാധനങ്ങളെങ്കിലും പുറത്തുനിന്നു വാങ്ങേണ്ടിവരുന്നുണ്ട്.
ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്റെ കണക്കനുസരിച്ച് രാജ്യത്തെ ആകെ ആകെ ഇകൊമേഴ്‌സ് മാര്‍ക്ക് 1.25 ലക്ഷം കോടി രൂപയുടേതാണ്. ജെം സൈറ്റ് വഴിയുള്ള പര്‍ച്ചെയ്‌സിലൂടെ 15 ശതമാനം ചെലവു ചുരുക്കാന്‍ കഴിഞ്ഞാല്‍ പോലും പ്രതിവര്‍ഷം 20,000 കോടി രൂപ സര്‍ക്കാരിനു ലാഭിക്കാന്‍ കഴിയും. 201617 വര്‍ഷത്തെ ബജറ്റില്‍ ദേശീയ തൊഴിലുറപ്പു പദ്ധതിക്കായി നീക്കിവച്ചിരിക്കുന്ന തുകയുടെ പകുതിയോളം വരുമിത്.
digital-indiaവകുപ്പു മേധാവിയോ അംഗീകൃത ഉദ്യോഗസ്ഥരോ ജെം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു വേണം സാധനങ്ങള്‍ വാങ്ങാന്‍. ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെില്‍ എന്നിവ നല്‍കിയാവും രജിസ്‌ട്രേഷന്‍. സമാനമായ മാതൃകയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള കമ്പനികളും സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആദ്യഘട്ടത്തില്‍ 50,000 രൂപ വരെയുള്ള പര്‍ച്ചെയ്‌സുകള്‍ക്കു ഓര്‍ഡര്‍ സൈറ്റില്‍ പ്രസിദ്ധീകരിക്കാം.
തുടര്‍ന്ന് കമ്പനികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ടെന്‍ഡറില്‍ മത്സരിക്കാം. തങ്ങളുടെ നിബന്ധനകള്‍ക്ക് അനുസരിച്ചുളള ഏറ്റവും കുറഞ്ഞ ടെന്‍ഡര്‍ തെരഞ്ഞെടുക്കാന്‍ വകുപ്പ് മേധാവികള്‍ക്കു കഴിയും. നിശ്ചിത സമയത്തിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തില്ലെങ്കില്‍ കമ്പനികളില്‍നിന്നു ആഴ്ചയില്‍ 0.5 ശതമാനം പിഴയീടാക്കാന്‍ വകുപ്പുകള്‍ക്കു കഴിയും. വിതരണം ചെയ്തു ഉല്‍പ്പന്നങ്ങള്‍ പരിശോധിച്ച് സ്വീകരിക്കാനോ നിരാകരിക്കാനോ വകുപ്പിന് പത്തുദിവസം വരെ സമയം ലഭിക്കും. സാധാനങ്ങള്‍ നിരാകരിച്ചില്ലെങ്കില്‍ കമ്പനിയുടെ അക്കൗണ്ടിലേക്ക് നിശ്ചിതസമയത്തിനുള്ളില്‍ സ്വമേധയാ പണം ക്രെഡിറ്റ് ആകും.

SHARE

29 അഭിപ്രായങ്ങള്‍

  1. Rattles

    […]just beneath, are several entirely not associated internet sites to ours, on the other hand, they are surely worth going over[…]

  2. udemy guitar coupon

    […]we like to honor many other internet web-sites around the web, even when they aren?t linked to us, by linking to them. Underneath are some webpages really worth checking out[…]