അദാനിയുടെ വായ്പാ വിവരങ്ങള്‍ നാട്ടുകാരറിയേണ്ടെന്ന് എസ്ബിഐ; വിശ്വാസലംഘനമെന്നു വിശദീകരണം

ന്യൂഡല്‍ഹി: അദാനിക്കു സ്‌റ്റേറ്റ് ബാങ്കു നല്‍കിയ വായ്പയുടെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നു കേന്ദ്ര വിവരാവകാ കമ്മീഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണമുള്ള കമ്പനി കൂടിയാണ് അദാനി ഗ്രൂപ്പ്. വായ്പ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടുന്നത് വിശ്വാസലംഘനം ആയിരിക്കും എന്നാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഇതിനുപറയുന്ന കാരണം.

അദാനി ഗ്രൂപ്പ് എസ്ബിഐയില്‍ നിന്നും വായ്പയായി വന്‍ തുക കൈപ്പറ്റിയിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനി വ്യവസായത്തിനു വേണ്ടിയാണ് അദാനി ഗ്രൂപ്പ് എസ്ബിഐയില്‍ നിന്ന് വായ്പയെടുത്തിട്ടുള്ളത്. എന്നാല്‍ ഓസ്‌ട്രേലിയയിലെ കര്‍ശനമായ നിയമങ്ങള്‍ മൂലം പദ്ധതി തുടങ്ങാനാകാത്ത അവസ്ഥയിലാണ് അദാനി ഗ്രൂപ്പ്.

എന്ത് അടിസ്ഥാനത്തിലാണ് അദാനി ഗ്രൂപ്പിനു വന്‍തോതില്‍ പണം വായ്പ നല്‍കിയതെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രമേഷ് റഞ്ചോര്‍ദാസ് ജോഷി എന്ന വ്യക്തിയാണു വിവരാവകാശ കമ്മീഷന് അപേക്ഷ നല്‍കിയത്. ‘വിശ്വാസലംഘനം’ എന്ന വിഭാഗത്തില്‍പ്പെടുത്തി കേന്ദ്ര വിവരരാവകാശ കമ്മീഷന്‍ ഈ അപേക്ഷ തള്ളുകയായിരുന്നു.

SHARE