നിറവയറുമായി റാംപില്‍; റോയല്‍ ലുക്കില്‍ കരീനയുടെ ഫോട്ടോഷൂട്ട്

താന്‍ അമ്മയാകുവാന്‍ പോകുന്നുവെന്നത് ഒരിക്കലും മറച്ചുവയ്ക്കാത്ത, കാമറകളെ പേടിച്ച് ഒളിച്ചിരിക്കാതിരുന്ന നിലപാട്. നിറവയറുമായി റാംപില്‍ വരെ ചുവടുവച്ചു കരീന. റോയല്‍ ലുക്കില്‍ ഭര്‍ത്താവ് സെയ്ഫിനൊപ്പം ഫോട്ടോഷൂട്ട് നടത്തി.

വെളുത്ത ഫ്രോക്കണിഞ്ഞു മുടിയഴിച്ച് നിറവയറുമായി നില്‍ക്കുന്ന കരീനയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. പക്ഷേ ഈ ചിത്രത്തിനെ ഇത്രയേറെ ചന്തം നല്‍കുന്നത് പുറംഭംഗി മാത്രമല്ല എന്നതാണ് ഏറ്റവും പ്രസക്തം. കരീനയുടെ നിലപാടുകള്‍ കൂടിയാണ് അതിനു കാരണം. മാഗസിന്‍ ഫോട്ടോഷൂട്ടിന് മുമ്പോടിയായി കരീന പോകുന്നതിന്റെ ചിത്രങ്ങളായിരുന്നു ഇത്. പ്രസവകാലം ഒരിക്കലും മടിപിടിച്ച് ഇരിക്കേണ്ടതല്ലെന്നും അപ്പോഴും നമ്മള്‍ ആക്ടീവ് ആയിരിക്കണമെന്നുമാണ് കരീനയുടെ കാഴ്ചപ്പാട്.

kareena-1

kareena-2

kareena-3

kareena-4

kareena-5

kareena-6

സാധാരണ നടിമാര്‍ ചെയ്യാന്‍ മടിക്കുന്ന കാര്യം നിറഞ്ഞ പുഞ്ചിരിയോടെ കരീന പ്രാവര്‍ത്തികമാക്കുകയായിരുന്നു. ഇന്റര്‍നെറ്റ് ലോകത്ത് കരീനയുടെ ഈ പുത്തന്‍ ചിത്രം വൈറലായതും അതുകൊണ്ടാണ്.

SHARE