ആകാംഷയുടെയും ഭയത്തിന്റേയും ലോകത്തേക്ക് വാതില്‍ തുറക്കുന്ന എസ്ര…ടീസര്‍ കാണാം

ആകാംഷയുടെയും ഭയത്തിന്റേയും ലോകത്തേക്ക് വാതില്‍ തുറക്കുന്ന എസ്രയുടെ ടീസര്‍ പുറത്തിറങ്ങി. എസ്രയെന്നാല്‍ ഭയത്തിന്റെ മറുപേര്, എന്ന അടിക്കുറിപ്പോടെയിറങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ നായകനായ പൃഥ്വിരാജ് തന്നെയാണ് പുറത്ത് വിട്ടത്. അനൗണ്‍സ് ചെയ്തത് മുതല്‍ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇംഗ്ലീഷ് ചിത്രങ്ങളോട് കിടപിടിക്കുന്ന രംഗങ്ങള്‍ നിറഞ്ഞ ടീസര്‍ ആകാംഷയുടെയും ഭയത്തിന്റേയും ലോകത്തേക്കാണ് വാതില്‍ തുറക്കുന്നത്.
എസ്രയുടെ ചിത്രീകരണവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രേതബാധയുണ്ടെന്നും ബാധയെ ഒഴിപ്പിക്കാനായി പുരോഹിതനെ കൊണ്ട് പ്രത്യേകചടങ്ങുകള്‍ നടത്തിയെന്നടക്കം വാര്‍ത്തകളുണ്ടായിരുന്നു. നവാഗതനായ ജെയ് കെ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. തിയ്യറ്ററുകളില്‍ ഭയം കോരിയിടാനായി ക്രിസ്മസിനായിരിക്കും എസ്ര എത്തുക. രാജീവ് രവിയുടെ സഹസംവിധായകനായിരുന്നു ജയ് കെ എന്ന ജയകൃഷ്ണന്‍. മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോയും സുപ്രധാന വേഷത്തില്‍ എസ്രയിലുണ്ട്. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സിവി സാരഥിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത് വാസുദേവാണ്.

SHARE