ലഡാക്കില്‍ ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസം

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസ പ്രകടനം ജമ്മുകശ്മീരിലെ ലഡാക്കില്‍ നടന്നു. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം, ജയ്‌ഷെ ഇ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറിനെ യുഎന്‍ ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് സംയുക്ത സൈനികാഭ്യാസം നടന്നത്.
ഭൂകമ്പ സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുകയായിരുന്നു സൈനികാഭ്യാസത്തിന്റെ ലക്ഷ്യം. ഇതിനായി ഭൂകമ്പ സാഹചര്യം കൃത്രിമമായി സൃഷ്ടിക്കുകയും തുടര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു.
ഫെബ്രുവരിയില്‍ ചൈനയില്‍ നടന്ന സൈനികാഭ്യാസത്തിന്റെ തുടര്‍ച്ചയായാണ് ലഡാക്കില്‍ നടന്നത്. ബ്രിഗേഡിയര്‍ ആര്‍.എസ്. രാമന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘവും കേണല്‍ ഫാന്‍ ജുന്റെ നേതൃത്വത്തിലുള്ള ചൈനിസ് സംഘവുമാണു സൈനികാഭ്യാസത്തില്‍ പങ്കെടുത്തത്. സൈനികാഭ്യാസം വിജയമായിരുന്നുവെന്നു സൈന്യം അറിയിച്ചു.

SHARE