ഇക്കോസ്‌പോര്‍ട്ടിന് സിഗ്നേച്ചര്‍ പതിപ്പ്

കൊച്ചി: ഉത്സലകാലം പ്രമാണിച്ച് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിന്റെ സിഗ്നേച്ചര്‍ പതിപ്പ് വിപണിയിലെത്തി. ആകര്‍ഷകങ്ങളായ ഒട്ടേറെ അനുബന്ധഘടകങ്ങള്‍, ആഭരണങ്ങള്‍ പോലെ ചേര്‍ത്ത് മോടി പിടിപ്പിച്ച, ടൈറ്റാനിയം ബ്ലാക്ക് എസ്‌യുവി ഇക്കോസ്‌പോര്‍ട്ടിന്റെ വില 926, 194 രൂപ. ഫിറ്റ്‌മെന്റും പെയിന്റിങ്ങും ഉള്‍പ്പെടെ 37,894/- രൂപയുടെ ആക്‌സസറികളാണ് സിഗ്നേച്ചര്‍ പതിപ്പിലുള്ളത്. ഫോഗ് ലാംപിന് ചുവടെ 5 എല്‍ഇഡി ലൈറ്റുകള്‍ ഉള്‍പ്പെടുന്ന ഡേടൈം റണ്ണിങ് ലാംപുകള്‍, കാറിന് സ്‌പോര്‍ട്ടി ചാരുത പകരുന്ന മുന്‍വശത്തേയും പിന്‍ഭാഗത്തേയും ബംപര്‍ ആപ്ലിക്, വശങ്ങളിലെ ഗ്രാഫിക്‌സ് ഇലുമിനേറ്റഡ് സ്‌കഫ്‌പ്ലേറ്റ്, ചുവപ്പ് സ്റ്റിച്ചിംങ്ങിനോട് കൂടിയ ബ്ലാക്ക് ഡിസൈന്‍ സീറ്റ് കവര്‍ എന്നിവയാണ്പുതിയ ഘടകങ്ങള്‍. കറുപ്പിന്റെ ഏഴഴകോടുകൂടിയതാണ് സിഗ്നേച്ചര്‍ പതിപ്പ്. കറുപ്പില്‍ തീര്‍ത്ത ഗ്രില്‍, ബ്ലാക്ക്-ഔട്ട് മോള്‍ഡഡ് ഹെഡ്‌ലാംപുകള്‍, 16ഇഞ്ച് ബ്ലാക്ക് അലോയ് വീലുകള്‍, ബ്ലാക്ക് മിറര്‍ കവറുകള്‍, ബ്ലാക്ക് ഫോഗ് ലാംപ് ബെസെല്‍, ബ്ലാക്ക് റൂഫ് റെയിലുകള്‍, റൂഫ് ക്രോസ് ബാറുകള്‍ എന്നിവയാണ് കറുപ്പിന്റെ ചാരുത പകരുന്ന മറ്റു ഘടകങ്ങള്‍.

SHARE