ഫ്‌ലിപ്കാര്‍ട്ടിലെ ഓഫറുകളും ഇളവുകളും ഒക്‌റ്റോബര്‍ ആറുവരെ

കൊച്ചി : മഹത്തായ നൂറുകോടികളുടെ ദിനങ്ങള്‍ എന്ന പേരില്‍ ഫ്‌ലിപ്കാര്‍ട്ട് ഷോപ്പിംഗ് ഫെസ്റ്റിവല്‍. ഒക്ടോബര്‍ 2 മുതല്‍ 6 വരെയാണ് നിരവധി ഓഫറുകളും ഇളവുകളുമായി ഷോപ്പിംഗ് മാമാങ്കം ഒരുക്കിയിരിക്കുന്നത്. വന്‍ വിലക്കുറവില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്നത്. ഫാഷന്‍ ബ്രാന്‍ഡുകള്‍ മുതല്‍ സ്മാര്‍ട്ട് ഫോണ്‍,ഇലക്ട്രോണിക്സ്, സ്മാര്‍ട്ട് ടെലിവിഷന്‍, വീടിനാവശ്യമായ അലങ്കാര വസ്തുക്കള്‍, വീട്ടിലേക്കാവശ്യമായ വീട്ടുപകരണങ്ങള്‍ എന്നിവയെല്ലാം ആകര്‍ഷകമായ ഇളവുകളില്‍ ലഭിക്കും.
മഹത്തായ നൂറുകോടികളുടെ ദിനങ്ങള്‍ എന്ന ഫ്ലിപ്കാര്‍ട്ടിന്റെ വിപണന ബ്രാന്‍ഡ് ഇന്ത്യയില്‍ ഇകൊമേഴ്സ് വ്യാപാരം കൂടുതല്‍ വിപുലീകരിക്കാന്‍ വഴിതെളിയിച്ചതാണ്. ഈ മൂന്നാമത്തെ വരവില്‍, ഇതുവരെ കണ്ടിട്ടില്ലാത്ത ഓഫറുകള്‍ മാത്രമല്ല, ചാര്‍ജ്ജില്ലാത്ത മാസമടവുകള്‍, ഉല്‍പ്പന്നങ്ങള്‍ മാറ്റിവാങ്ങല്‍ തുടങ്ങിയ പദ്ധതികളിലൂടെ ഉപഭോക്താക്കള്‍ക്കു ഗുണമേ•യുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ ബഡ്ജറ്റില്‍ കൈപ്പിടിയിലൊതുങ്ങുന്നു. ഒട്ടേറെ പുതിയ ഉത്പന്നങ്ങളും അവതരിപ്പിക്കുന്നുണ്ട്. കൂടാതെ പ്രത്യേക ബ്രാന്‍ഡ് പങ്കാളിത്തത്തോടെ, ചില മികച്ച ഇടപാടുകളോടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നു.
ചാര്‍ജ്ജില്ലാത്ത മാസ തവണകള്‍, താരതമ്യം ചെയ്യാന്‍ ആവാത്തത്ര ഇളവുകള്‍, ഉല്‍പ്പന്നങ്ങള്‍ മാറ്റിവാങ്ങല്‍ എന്നിവയിലൂടെ ഉപഭോക്താക്കളെ കുറച്ചു വില നല്‍കി കൂടുതല്‍ വാങ്ങാന്‍ സഹായിക്കുന്ന ഓഫറുകള്‍. മറ്റേതൊരു വ്യാപാരസ്ഥലത്തു നിന്നും ലഭിക്കുന്നതിനേക്കാള്‍ 80-ല്‍ പരം തരാതരം ഉല്‍പ്പന്നങ്ങളില്‍ നിന്നും മികച്ചവ തിരഞ്ഞെടുക്കാം. ഇലക്ട്രോണിക്സ് , സ്മാര്‍ട്ട് ഫോണ്‍ എന്നിവയുടെ ബ്രാന്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലയില്‍ വാങ്ങാന്‍ സാധിക്കുന്ന മികച്ച ഓഫര്‍. എസ് ബി ഐ കാര്‍ഡ് ഉള്ളവര്‍ക്ക് പ്രത്യേക ഓഫറിലൂടെ ഉടനടി 10% സംരക്ഷിക്കാം.
മഹത്തായ നൂറുകോടികളുടെ ദിനങ്ങള്‍ ഇന്ത്യയുടെ ആഘോഷങ്ങള്‍ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ തന്നെ ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്നുവെന്നും ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം മുന്നില്‍ കണ്ടുകൊണ്ടും ഇന്ത്യയെ ഒന്നിച്ചു കൊണ്ടുവരുന്നതിനും, തങ്ങളുടെ മൂന്നാം പ്രവേശനം നടത്തുകയാണെന്നും ഫ്‌ലിപ്കാര്‍ട്ട് കാറ്റഗറി ഡിസൈന്‍ ഓര്‍ഗനൈസേഷന്‍ തലവനായ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഇത്തവണ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ കയ്യെത്തുന്ന വിലയുമായി മികച്ച വിലനിലവാരം നല്‍കുക
എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE