ലൂമിനസിന്റെ പുതിയ ഫാനുകള്‍ വിപണിയില്‍

കൊച്ചി: രാജ്യത്തെ പ്രമുഖ ഹോം ഇലക്ട്രിക്കല്‍ കമ്പനിയായ ലുമിനസ് പുതിയ ഫാന്‍ ശ്രേണികള്‍ അവതരിപ്പിച്ചു. ലുമിനസ് ഫാന്‍ വിഭാഗത്തില്‍ കോപ്റ്റര്‍, വാരിയര്‍ എന്നീ ശ്രേണികളാണ് പുതുതായി അവതരിപ്പിച്ചത്. മികച്ച പ്രവര്‍ത്തനക്ഷമതയും ഉപഭോക്താവിന് സംതൃപ്തിയും കുളിര്‍മയും നല്‍കുന്നതാണ് പുതിയ ഫാനുകള്‍. ആകര്‍ഷണീയമായ രൂപകല്‍പ്പനയും നവീന സാങ്കേതികവിദ്യയും ഇവയെ വ്യത്യസ്തമാക്കുന്നു.
ആധുനിക വീടുകള്‍ക്ക് ചേരും വിധമാണ് കോപ്റ്റര്‍ ശ്രേണി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എസ്‌പ്രേസ്സോ കോഫി, കാരമേല്‍ കാക്കി, സൈലന്റ് ബഌ, ഡസ്‌കി സില്‍വര്‍ എന്നീ നാല് നിറങ്ങളില്‍ കോപ്ടര്‍ ശ്രേണിയിലുള്ള ഫാനുകള്‍ ലഭ്യമാണ്.
വീതിയുള്ള ബ്ലേഡുകളും എയ്റോഡൈനാമിക് രൂപകല്പനയുമാണ് വാരിയര്‍ ശ്രേണികളുടെ പ്രത്യേകത. കൂടുതല്‍ വേഗത്തിനായി ശക്തിയേറിയ മോട്ടറും ഇതിലുണ്ട്. ഷാമ്പെയിന്‍ ഗോള്‍ഡ് ഗോള്‍ഡ്, സിംഫണി ഗോള്‍ഡ്, സില്‍വര്‍ വൈറ്റ്, മിഡ്‌നൈറ്റ് ബഌ എന്നീ നിറങ്ങളില്‍ വാരിയര്‍ ശ്രേണി ലഭ്യമാകും.
ഹോം യു പി എസ് ബ്രാന്‍ഡില്‍ നിന്ന് ഫാന്‍, മോഡുലാര്‍ സ്വിച്, വയര്‍ എന്നിവയുടെ വണ്‍ സ്റ്റോപ്പ് ബ്രാന്‍ഡായി മാറാന്‍ മാറാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലുമിനസ് പവര്‍ ടെക്നോളജീസ് എം.ഡി വിപുല്‍ സബര്‍വാള്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് പുതുമയും സംതൃപ്തിയും നല്‍കാന്‍ എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്ന് warrior-champage-goldഅദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് നവീന ഡിസൈനിലുള്ള ഉത്പന്നങ്ങള്‍ തുടര്‍ന്നും അവതരിപ്പിക്കുമെന്ന് ലുമിനസ് പവര്‍ ടെക്നോളജീസ് സീനിയര്‍ വൈസ് പ്രസിഡന്റ് ജിതേന്ദ്ര അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. കോപ്ടര്‍ ശ്രേണിയ്ക്ക് 3040 രൂപയും വാരിയര്‍ ശ്രേണി ഫാനുകള്‍ക്ക് 2890 രൂപയുമാണ് വില.

SHARE