വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ: എസ്‌ഐക്കെതിരെ അന്വേഷണം

ആലപ്പുഴ: സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ചതായി ആരോപണമുയര്‍ന്ന എസ്‌ഐക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉന്നതതല അന്വേഷണത്തിനു ഉത്തരവിട്ടു. സൈബര്‍ സെല്ലിലെ സീനിയര്‍ ഉദ്യോഗസ്ഥനെ അന്വേഷണചുമതല ഏല്‍പിക്കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കി. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ ഒക്ടോബര്‍ 24 ന് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.
ലഹരിമരുന്നു മാഫിയയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പായ വോയ്‌സ് ഓഫ് എഴുപുന്നയില്‍ എസ്‌ഐയുടെ മൊബൈലില്‍ നിന്ന് അശ്ലീല വീഡിയോ എത്തിയെന്ന് എഴുപുന്ന സ്വദേശി വര്‍ഗീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു അന്വേഷണം പ്രഖ്യാപിച്ചത്.

SHARE